#septictankburst | സെപ്റ്റിക് ടാങ്ക് പൊട്ടി മാലിന്യം കുടിവെള്ളത്തില്‍ കലര്‍ന്നു; മൂന്ന് മരണം, ഛര്‍ദിയും വയറിളക്കവുമായി മുപ്പതോളം പേർ ചികിത്സയിൽ

#septictankburst | സെപ്റ്റിക് ടാങ്ക് പൊട്ടി മാലിന്യം കുടിവെള്ളത്തില്‍ കലര്‍ന്നു; മൂന്ന് മരണം, ഛര്‍ദിയും വയറിളക്കവുമായി മുപ്പതോളം പേർ ചികിത്സയിൽ
Dec 5, 2024 06:01 PM | By VIPIN P V

ചെന്നൈ: (www.truevisionnews.com) പല്ലാവരത്ത് മലിനജലം കുടിച്ച മൂന്നുപേര്‍ മരിച്ചു. ഛര്‍ദിയും വയറിളക്കവുമായി മുപ്പതുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൊതുശുചിമുറിയിലെ മാലിന്യം കലര്‍ന്ന വെള്ളം കുടിച്ചാണ് മരണം സംഭവിച്ചത്. സെപ്റ്റിക് ടാങ്ക് പൊട്ടി മലിനജലം ഓടയിലൂടെ ഒഴുകി പൊതുജലം സംഭരിക്കുന്നയിടത്തേക്ക് കലരുകയായിരുന്നു.

ഇതേസമയത്തു തന്നെ ചെന്നൈയില്‍ വെള്ളപ്പൊക്കമുണ്ടായതും മാലിന്യം കുടിവെള്ളത്തില്‍ കലരാനിടയാക്കി.

ബുധനാഴ്ച വൈകീട്ടോടുകൂടി പല്ലാവരത്തെ നിവാസികളില്‍ നിരവധി പേര്‍ക്ക് ഛര്‍ദിയും വയറിളക്കവും ഉണ്ടാവുകയും മുപ്പത്തിയഞ്ചോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ മൂന്നുപേരാണ് മരണമടഞ്ഞിരിക്കുന്നത്.

അതിനിടെ മലിനജലം കുടിവെള്ളത്തില്‍ കലര്‍ന്നിട്ടില്ലെന്നും ഭക്ഷണത്തില്‍ നിന്നാകാം രോഗബാധയുണ്ടായത് എന്നുമാണ് മന്ത്രി ടി.എന്‍ അന്‍പരശന്‍ പ്രതികരിച്ചത്.

മന്ത്രിയുടെ ഈ നിഗമനത്തെ പല്ലാവരം നിവാസികള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. പൊതുശുചിമുറികളില്‍ നിന്നും മാലിന്യ കുടിവെള്ളത്തില്‍ കലരുന്നത് ഇതാദ്യമായിട്ടല്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.

#septictank #burst #waste #mixed #drinking #water #Three #dead #around #people #under #treatment

Next TV

Related Stories
#manmohansingh | 'ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിച്ച പ്രധാനമന്ത്രി' ; മൻമോഹൻ സിങിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് മോദി

Dec 26, 2024 11:13 PM

#manmohansingh | 'ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിച്ച പ്രധാനമന്ത്രി' ; മൻമോഹൻ സിങിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് മോദി

പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം...

Read More >>
#manmohansingh | കോടിക്കണക്കിന് പേരെ ദാരിദ്ര്യത്തിൽ നിന്ന് മുക്തനാക്കിയ സമാനതകൾ ഇല്ലാത്ത നേതാവ് - മല്ലികാർജുൻ ഖർഗെ

Dec 26, 2024 11:08 PM

#manmohansingh | കോടിക്കണക്കിന് പേരെ ദാരിദ്ര്യത്തിൽ നിന്ന് മുക്തനാക്കിയ സമാനതകൾ ഇല്ലാത്ത നേതാവ് - മല്ലികാർജുൻ ഖർഗെ

മൻമോഹൻ സിംഗിന്‍റെ വിയോഗത്തിൽ വികാരഭരിതമായ കുറിപ്പുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ...

Read More >>
#ManmohanSingh | ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി

Dec 26, 2024 10:55 PM

#ManmohanSingh | ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി

1982 ൽ ഭാരതീയ റിസർവ് ബാങ്കിന്റെ ഗവർണറായി നിയമിതനായി. നരസിംഹറാവുവിന്റെ കേന്ദ്രമന്ത്രിസഭയിൽ...

Read More >>
#manmohansingh | മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

Dec 26, 2024 10:18 PM

#manmohansingh | മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍...

Read More >>
#dmk | വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി ഉദയനിധിക്കൊപ്പം; ചിത്രം പങ്കുവെച്ച് അണ്ണാമലൈ

Dec 26, 2024 08:52 PM

#dmk | വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി ഉദയനിധിക്കൊപ്പം; ചിത്രം പങ്കുവെച്ച് അണ്ണാമലൈ

ഡിഎംകെയുടെ വിദ്യാർഥി വിഭാഗത്തിന്റെ സെയ്ദായി ഈസ്റ്റ് ഡെപ്യൂട്ടി ഓർഗനൈസറാണ് ജ്ഞാനശേഖറെന്നും അണ്ണാമലൈ...

Read More >>
Top Stories