#Murdercase | ന​ടു​റോ​ഡി​ൽ കാ​റി​ൽ യു​വ​തി​യെ ചു​ട്ടു​കൊ​ന്ന സം​ഭ​വം; പ്ര​തി​യു​മാ​യി തെ​ളി​വെ​ടു​പ്പ്​ ന​ട​ത്തി, ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ൽ പ​ശ്ചാ​ത്താ​പ​മി​ല്ലെ​ന്ന് പ്ര​തി

#Murdercase | ന​ടു​റോ​ഡി​ൽ കാ​റി​ൽ യു​വ​തി​യെ ചു​ട്ടു​കൊ​ന്ന സം​ഭ​വം; പ്ര​തി​യു​മാ​യി തെ​ളി​വെ​ടു​പ്പ്​ ന​ട​ത്തി, ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ൽ പ​ശ്ചാ​ത്താ​പ​മി​ല്ലെ​ന്ന് പ്ര​തി
Dec 5, 2024 11:45 AM | By VIPIN P V

കൊ​ല്ലം: (www.truevisionnews.com) ന​ടു​റോ​ഡി​ൽ കാ​റി​ൽ യു​വ​തി​യെ ചു​ട്ടു​കൊ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​യു​മാ​യി സം​ഭ​വ​സ്ഥ​ല​ത്ത്​ പൊ​ലീ​സ്​ തെ​ളി​വെ​ടു​പ്പ്​ ന​ട​ത്തി.

കൊ​ട്ടി​യം ത​ഴു​ത്ത​ല​തു​ണ്ടി​ൽ മേ​ക്ക​തി​ൽ അ​നി​ല (44) കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ലാ​ണ്​ ഭ​ർ​ത്താ​വ് പ​ത്​​മ​രാ​ജ​നു​മാ​യി (60) പൊ​ലീ​സ്​ തെ​ളി​വെ​ടു​പ്പ്​ ന​ട​ത്തി​യ​ത്.

സം​ഭ​വം ന​ട​ന്ന കൊ​ല്ലം ചെ​മ്മാ​ൻ​മു​ക്കി​ൽ പ്ര​തി​യു​മാ​യി പൊ​ലീ​സെ​ത്തി. ആ​സൂ​ത്രി​ത​മാ​യി​രു​ന്നു കൊ​ല​പാ​ത​ക​മെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. അ​നി​ല​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ക്ക്​ പ​ശ്ചാ​ത്താ​പ​മി​ല്ല.

14​ വ​യ​സ്സു​ള്ള മ​ക​ളു​ടെ കാ​ര്യ​ത്തി​ലാ​ണ്​ വി​ഷ​മ​മെ​ന്ന്​ പ്ര​തി പ​റ​ഞ്ഞ​താ​യി ​പൊ​ലീ​സ്​ വെ​ളി​പ്പെ​ടു​ത്തി.

ക​ട​പ്പാ​ക്ക​ട നാ​യേ​ഴ്​​സ്​ ആ​ശു​പ​ത്രി​ക്കു​സ​മീ​പം ‘​നി​ള ബേ​ക്കേ​ഴ്​​സ്’​ എ​ന്ന സ്ഥാ​പ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​നി​ല. ബി​സി​ന​സ്​ പാ​ർ​ട്ട്​​ണ​റാ​യ ഹ​നീ​ഷ്​ ലാ​ലു​മാ​യു​ള്ള ഇ​വ​രു​ടെ സൗ​ഹൃ​ദ​മാ​ണ്​ കൊ​ല​പാ​ത​ക​ത്തി​ന്​ പ്രേ​രി​പ്പി​ച്ച​ത്.

ത​ന്നെ ഹ​നീ​ഷ്​ അ​നി​ല​യു​​ടെ മു​ന്നി​ലി​ട്ട്​ മ​ർ​ദി​ച്ചി​ട്ടും പി​ടി​ച്ചു​മാ​റ്റാ​ൻ പോ​ലും അ​വ​ർ ത​യാ​റാ​യി​ല്ലെ​ന്നും അ​ത്​ വി​ഷ​മി​പ്പി​ച്ചു​വെ​ന്നും പ​ത്​​മ​രാ​ജ​ൻ പൊ​ലീ​സി​നോ​ട്​ പ​റ​ഞ്ഞു.

ര​ണ്ടു​ദി​വ​സം മു​മ്പാ​ണ്​ പ​ദ്മ​രാ​ജ​നെ അ​നി​ല​യു​ടെ ഹ​നീ​ഷ് ബേ​ക്ക​റി​യി​ൽ​വെ​ച്ച് മ​ർ​ദി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി ബേ​ക്ക​റി അ​ട​ച്ച്​ ജീ​വ​ന​ക്കാ​ര​നാ​യി സോ​ണി എ​ന്ന യു​വാ​വി​നൊ​പ്പം കാ​റി​ൽ മ​ട​ങ്ങു​​മ്പോ​ഴാ​ണ് പി​ന്നാ​ലെ വാ​നി​ലെ​ത്തി​യ പ​ത്​​മ​രാ​ജ​ൻ വ​ണ്ടി ചേ​ർ​ത്ത്​ നി​ർ​ത്തി കാ​റി​ന്‍റെ ഡ്രൈ​വ​ർ സീ​റ്റി​ലി​രു​ന്ന അ​നി​ല​യു​ടെ മേ​ൽ പെ​ട്രോ​ളൊ​ഴി​ച്ച്​ തീ​കൊ​ളു​ത്തി​യ​ത്.

പ​ത്​​മ​രാ​ജ​നും സോ​ണി​ക്കും പൊ​ള്ള​ലേ​റ്റു.

ഇ​രു വാ​ഹ​ന​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു. അ​നി​ല​ക്കൊ​പ്പം ഹ​നീ​ഷ്​​ലാ​ലും ഉ​ണ്ടാ​കു​മെ​ന്ന ധാ​ര​ണ​യി​ലാ​ണ്​ പ​ത്​​മ​രാ​ജ​ൻ തീ​യി​ട്ട​ത്.​ ര​ണ്ടു​പേ​രെ​യും കൊ​ല്ലു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. ​

ഹ​നീ​ഷ്​ ലാ​ലു​മാ​യു​ള്ള സൗ​ഹൃ​ദ​വും പാ​ർ​ട്ട്​​ണ​ർ​ഷി​പ്പും ഒ​ഴി​യ​ണ​മെ​ന്ന്​ പ​ത്​​മ​രാ​ജ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ​ഞ്ചാ​യ​ത്തം​ഗം സാ​ജ​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ ചൊ​വ്വാ​ഴ്ച പ​ക​ൽ ഇ​ക്കാ​ര്യം ച​ർ​ച്ച​ചെ​യ്യു​ക​യും ഹ​നീ​ഷ്​ മു​ട​ക്കി​യ ഒ​ന്ന​ര​ല​ക്ഷം മ​ട​ക്കി​കൊ​ടു​ത്ത്​ പാ​ർ​ട്ട്​​ണ​ർ​ഷി​പ്​ ഒ​ഴി​യാ​ൻ ധാ​ര​ണ​യാ​യ​തു​മാ​ണ്.

ഈ ​തു​ക പ​ത്​​മ​രാ​ജ​ൻ കൊ​ടു​ക്ക​ണ​മെ​ന്ന​തു സം​ബ​ന്ധി​ച്ചും അ​നി​ല​യു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യെ​ങ്കി​ലും ഈ​മാ​സം 10ന്​ ​പ​ണം ന​ൽ​കാ​മെ​ന്നും​ ധാ​ര​ണ​യാ​യി. എ​ന്നാ​ൽ, മ​ണി​ക്കൂ​റു​ക​ൾ​​ക്ക്​ ശേ​ഷം​ കൊ​ല​പാ​ത​ക​ത്തി​ലേ​ക്കാ​ണ്​ കാ​ര്യ​ങ്ങ​ൾ എ​ത്തി​യ​ത്.

#incident #burning #youngwoman #car #middle #road #Tested #accused #repented #killing #wife #Defendant #no

Next TV

Related Stories
#foundbodycase | വടകരയിലെ കാരവനിൽ  മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; മരണ കാരണം എസിയിലെ വാതകചോര്‍ച്ച, അന്വേഷണം

Dec 23, 2024 10:38 PM

#foundbodycase | വടകരയിലെ കാരവനിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; മരണ കാരണം എസിയിലെ വാതകചോര്‍ച്ച, അന്വേഷണം

രണ്ട് പുരുഷൻമാരെയാണ് വാഹനത്തിൻ്റ മുന്നിൽ സ്റ്റേപ്പിലും പിൻഭാഗത്തുമായി മരിച്ച നിലയിൽ...

Read More >>
#Clash | കൊല്ലം ബീച്ച് റോഡിലെ റെസ്റ്റോറന്‍റിൽ സംഘർഷം; ആറു പേർക്കെതിരെ കേസ്

Dec 23, 2024 10:34 PM

#Clash | കൊല്ലം ബീച്ച് റോഡിലെ റെസ്റ്റോറന്‍റിൽ സംഘർഷം; ആറു പേർക്കെതിരെ കേസ്

പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതികളിൽ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ...

Read More >>
#foundbodycase | വടകര കാരവനില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചത് പട്ടാമ്പി സ്വദേശികൾ, കൂടുതൽ വിവരങ്ങൾ പുറത്ത്

Dec 23, 2024 10:08 PM

#foundbodycase | വടകര കാരവനില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചത് പട്ടാമ്പി സ്വദേശികൾ, കൂടുതൽ വിവരങ്ങൾ പുറത്ത്

ഈ വാഹനം ഇന്നലെ മുതലേ കരിമ്പനപ്പാലത്തെ കെടിഡിസിക്ക് സമീപം കോഴിക്കോട് ഭാഗത്തേക്കു പോകുന്ന വിധം...

Read More >>
#theft |   എടിഎമ്മിൽ നിന്നും പണം കവർന്ന കേസ്,  രണ്ട് പേർ  അറസ്റ്റിൽ

Dec 23, 2024 09:48 PM

#theft | എടിഎമ്മിൽ നിന്നും പണം കവർന്ന കേസ്, രണ്ട് പേർ അറസ്റ്റിൽ

എടിഎമ്മുകളിൽ നിന്ന് പണം അപഹരിക്കുന്ന ഉത്തരേന്ത്യൻ സംഘങ്ങളിൽപ്പെട്ടവരാണോ ഇവരെന്നാണ് പൊലീസ്...

Read More >>
Top Stories