തൃശ്ശൂര്‍: (www.truevisionnews.com) പാലപ്പിള്ളി എലിക്കോട് നഗറിൽ കാട്ടാന സെപ്റ്റിക് ടാങ്കിൽ വീണു. എലിക്കോട് റാഫി എന്നയാളുടെ കക്കൂസ് കുഴിയിലാണ് കാട്ടാന വീണ് കിടക്കുന്നത്.
ആളില്ലാത്ത വീട്ടിലെ ടാങ്കില്‍ ആണ് ആന വീണത്. രാവിലെ 8 മണിയോടെ നാട്ടുകാരാണ് കാട്ടാനക്കുട്ടി സെപ്റ്റിക് ടാങ്കിൽ വീണത് കണ്ടത്.
പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി. ആനയുടെ പിന്‍കാലുകള്‍ മണ്ണിന് അടിയില്‍ കുടുങ്ങി കിടക്കുകയാണ്.
ആനയെ കയറ്റിവിടാനുള്ള ശ്രമം വനം വകുപ്പ് തുടങ്ങി. ജെസിബി എത്തിച്ച് കുഴി ഇടിച്ച് ആനയെ ഉയര്‍ത്താനാണ് ശ്രമം നടക്കുന്നത്.
#fell #septictank #forestdepartment #officials #rescue #tried #bring #back