കൊല്ലം: (truevisionnews.com) തമിഴ്നാട് സേലം സ്വദേശികൾ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, നാലുപേരുടെ നില ഗുരുതരം.
സേലം സ്വദേശി ധനപാൽ ആണ് മരിച്ചത്. 28 പേർക്ക് പരുക്കേറ്റു. ഇവരെ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്.പരിക്കേറ്റ മറ്റുള്ളവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗതയാണ് അപകടകാരണം എന്ന് പ്രാഥമിക നിയമനം.
നാട്ടുകാരും പൊലീസും ചേർന്നാണ് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
#excessive #speed #Sabarimala #pilgrims #bus #collides #lorry #one #dead #four #critically #injured