തിരുവനന്തപുരം: (www.truevisionnews.com) കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച 30 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം എക്സൈസ് പിടികൂടി.
ആറ്റിപ്ര സ്വദേശിയായ മോഹനനെ (55) അറസ്റ്റ് ചെയ്തു. കഴക്കൂട്ടം എക്സൈസ് റേഞ്ച് ഇൻസ്പെക്ടര്‍ സഹീർ ഷായും സംഘവും ചേർന്നാണ് പരിശോധന നടത്തിയത്.
എക്സൈസ് പ്രിവന്റീവ് ഓഫീസർ ജാഫർ, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ്, ഷിജിൻ, സുധീഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ സജിത എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
#liters #foreignliquor #kept #sale #Middleaged #Excise