#ksrtcaccident | കണ്ണൂർ കല്ലേരിമലയിലെ വാഹനാപകടം; പരിക്കേറ്റ് 34-ഓളം പേർ ആശുപത്രിയിൽ, ഡ്രൈവറുടെ കാഴ്ച മറഞ്ഞത് അപകടകാരണമെന്ന് നിഗമനം

#ksrtcaccident | കണ്ണൂർ കല്ലേരിമലയിലെ വാഹനാപകടം; പരിക്കേറ്റ് 34-ഓളം പേർ ആശുപത്രിയിൽ, ഡ്രൈവറുടെ കാഴ്ച മറഞ്ഞത് അപകടകാരണമെന്ന് നിഗമനം
Dec 2, 2024 08:18 PM | By VIPIN P V

കണ്ണൂര്‍: (www.truevisionnews.com) പേരാവൂര്‍ കല്ലേരിമലയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 34 ഓളം പേർക്ക് പരിക്ക്.

തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. മാനന്തവാടിയില്‍ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

അപകടം നടന്ന് അല്‍പസമയത്തിനുള്ളില്‍ തന്നെ ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തുകയും പരിക്കേറ്റ ആളുകളെ ബസില്‍ നിന്ന് പുറത്തെത്തിച്ച് പേരാവൂര്‍, ഇരിട്ടി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ എത്തിക്കുകയുമായിരുന്നു.

ഇരുബസുകളിലുമായി ഉണ്ടായിരുന്ന 34 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ആരൂടെയും നില ഗുരുതരമല്ല. ഒരു ബസിലെ ഡ്രൈവറിന് മാത്രമാണ് സാരമായി പരിക്കേറ്റിട്ടുള്ളത്. ഇടിയുടെ ആഘാതത്തില്‍ ഒരു ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

താരതമ്യേന വീതി കുറഞ്ഞ റോഡാണ് അപകടം നടന്ന മേഖലയിലേത്. ഇതിനൊപ്പം മഴയും പെയ്യുന്നുണ്ടായിരുന്നു.

ഡ്രൈവറുടെ കാഴ്ച മറഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

#Kannur #Kallerimala #accident #Around #people #injured #hospital #concluded #driver #blindvision #cause #accident

Next TV

Related Stories
#accident | അമിത വേഗത്തിൽ എത്തിയ ടോറസ് ലോറി സ്കൂട്ടറിന്റെ പിന്നിൽ ഇടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം

Dec 2, 2024 10:36 PM

#accident | അമിത വേഗത്തിൽ എത്തിയ ടോറസ് ലോറി സ്കൂട്ടറിന്റെ പിന്നിൽ ഇടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം

ഇതര-സംസ്ഥാന തൊഴിലാളിയായ ലോറി ഡ്രൈവറെയും, ലോറിയും ചേർത്തല പൊലീസ്...

Read More >>
#arrest | വിദ്യാർത്ഥിനികളുടെ വീട്ടിലെത്തിയ കാമുകൻമാരും ആൺസുഹൃത്തുക്കളും തമ്മിൽ തർക്കം;  നാലുപേർ അറസ്റ്റിൽ

Dec 2, 2024 10:26 PM

#arrest | വിദ്യാർത്ഥിനികളുടെ വീട്ടിലെത്തിയ കാമുകൻമാരും ആൺസുഹൃത്തുക്കളും തമ്മിൽ തർക്കം; നാലുപേർ അറസ്റ്റിൽ

മദ്യലഹരിയിൽ ആയിരുന്ന ഒരാളെ വീട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു....

Read More >>
#heavyrain | കോഴിക്കോട് ജില്ലയിലെ ബീച്ചുകൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര മേഖലകളിൽ സന്ദർശകർക്ക് വിലക്ക്, ക്വാറി പ്രവ‍ർത്തനം നിരോധിച്ചു

Dec 2, 2024 09:58 PM

#heavyrain | കോഴിക്കോട് ജില്ലയിലെ ബീച്ചുകൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര മേഖലകളിൽ സന്ദർശകർക്ക് വിലക്ക്, ക്വാറി പ്രവ‍ർത്തനം നിരോധിച്ചു

ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങി വിനോദ സഞ്ചാര മേഖലകളിൽ സന്ദർശകർക്ക് വിലക്ക്...

Read More >>
Top Stories

Entertainment News