കൊല്ലം: (www.truevisionnews.com) റോഡരികിൽ നിന്ന് സുഹൃത്തുമായി സംസാരിക്കവെ യുവാവിനെ വാഹനം ഇടിച്ചു തെറിപ്പിച്ചു.
കൊല്ലം പള്ളിമുക്ക് മാർക്കറ്റ് ജംഗ്ഷന് സമീപമാണ് സംഭവം. ഇടിച്ച വാഹനം നിർത്താതെ പോയതായാണ് വിവരം.
യുവാവിന്റെ കാലിനും കൈയ്ക്കും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.
പള്ളിമുക്ക് സ്വദേശി സിറാജിനാണ് ഗുരുതരമായി പരിക്കേറ്റത്.
#youngman #standing #road #Kollam #hit #vehicle #thrown #Serious #injury #hit #vehicle #not #stop