#Heavyrain | തീവ്രമഴ; പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ്

#Heavyrain | തീവ്രമഴ; പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ്
Dec 2, 2024 05:37 PM | By VIPIN P V

തിരുവനന്തപുരം: (www.truevisionnews.com) തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി അപകടങ്ങളില്‍പ്പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.

മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ട്. രാത്രി കാലങ്ങളിലും പുലര്‍‍ച്ചെയും പുറത്തിറങ്ങുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം.

പൊട്ടിവീണ ലൈനില്‍ മാത്രമല്ല, പരിസര പ്രദേശങ്ങളിലും വൈദ്യുത പ്രവാഹം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്തു പോകുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്.

മറ്റാരേയും സമീപത്ത് പോകാന്‍ അനുവദിക്കുകയുമരുത്. സർവീസ് വയര്‍, സ്റ്റേവയര്‍, വൈദ്യുതി പോസ്റ്റുകള്‍ എന്നിവയെ സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധിക്കണം.

ലോഹഷീറ്റിന് മുകളില്‍ സര്‍വ്വീസ് വയര്‍ കിടക്കുക, സര്‍‍വ്വീസ് വയര്‍ ലോഹത്തൂണില്‍ തട്ടിക്കിടക്കുക എന്നീ സാഹചര്യങ്ങളിലും വൈദ്യുതാഘാതമേല്‍ക്കാന്‍‍ സാധ്യതയുണ്ട്.

ഇത്തരത്തിലുള്ള അപകടമോ അപകട സാധ്യതയോ ശ്രദ്ധയില്‍‍പ്പെട്ടാല്‍ എത്രയും വേഗം തൊട്ടടുത്ത കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസിലോ 9496010101 എന്ന എമര്‍ജന്‍സി നമ്പരിലോ വിവരം അറിയിക്കേണ്ടതാണ്.

ഈ നമ്പര്‍ അപകടങ്ങള്‍ അറിയിക്കുവാന്‍‍ വേണ്ടി മാത്രമുള്ളതാണ്. വൈദ്യുതി തകരാര്‍ സംബന്ധമായ പരാതികള്‍ അറിയിക്കാന്‍ 1912 എന്ന 24/7 ടോള്‍‍ഫ്രീ കസ്റ്റമര്‍‍കെയര്‍ നമ്പരില്‍ വിളിക്കാവുന്നതാണ്.

9496001912 എന്ന മൊബൈല്‍ നമ്പരില്‍ വിളിച്ചും വാട്ട്സാപ്പ് സന്ദേശമായും പരാതി രേഖപ്പെടുത്താന്‍ കഴിയും.

ഈ വര്‍‍ഷം ഇതുവരെ നടന്ന 296 വൈദ്യുത അപകടങ്ങളില്‍ നിന്നായി 73 പൊതുജനങ്ങള്‍‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും കെ.എസ്.ഇ.ബി.അറിയിച്ചു.

#Heavyrain #KSEB #warns #public #very #careful

Next TV

Related Stories
#accident | അമിത വേഗത്തിൽ എത്തിയ ടോറസ് ലോറി സ്കൂട്ടറിന്റെ പിന്നിൽ ഇടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം

Dec 2, 2024 10:36 PM

#accident | അമിത വേഗത്തിൽ എത്തിയ ടോറസ് ലോറി സ്കൂട്ടറിന്റെ പിന്നിൽ ഇടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം

ഇതര-സംസ്ഥാന തൊഴിലാളിയായ ലോറി ഡ്രൈവറെയും, ലോറിയും ചേർത്തല പൊലീസ്...

Read More >>
#arrest | വിദ്യാർത്ഥിനികളുടെ വീട്ടിലെത്തിയ കാമുകൻമാരും ആൺസുഹൃത്തുക്കളും തമ്മിൽ തർക്കം;  നാലുപേർ അറസ്റ്റിൽ

Dec 2, 2024 10:26 PM

#arrest | വിദ്യാർത്ഥിനികളുടെ വീട്ടിലെത്തിയ കാമുകൻമാരും ആൺസുഹൃത്തുക്കളും തമ്മിൽ തർക്കം; നാലുപേർ അറസ്റ്റിൽ

മദ്യലഹരിയിൽ ആയിരുന്ന ഒരാളെ വീട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു....

Read More >>
#heavyrain | കോഴിക്കോട് ജില്ലയിലെ ബീച്ചുകൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര മേഖലകളിൽ സന്ദർശകർക്ക് വിലക്ക്, ക്വാറി പ്രവ‍ർത്തനം നിരോധിച്ചു

Dec 2, 2024 09:58 PM

#heavyrain | കോഴിക്കോട് ജില്ലയിലെ ബീച്ചുകൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര മേഖലകളിൽ സന്ദർശകർക്ക് വിലക്ക്, ക്വാറി പ്രവ‍ർത്തനം നിരോധിച്ചു

ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങി വിനോദ സഞ്ചാര മേഖലകളിൽ സന്ദർശകർക്ക് വിലക്ക്...

Read More >>
Top Stories

News from Regional Network

Entertainment News