Dec 2, 2024 04:58 PM

പാലക്കാട്: (www.truevisionnews.com) പാലക്കാട്ടെ നീല ട്രോളി ബാഗ് വിവാദത്തിൽ തെളിവ് കണ്ടെത്താനായില്ലെന്ന് പോലീസ് റിപ്പോർട്ട്‌.

ബാഗിൽ പണം എത്തിച്ചതിന് തെളിവ് കണ്ടെത്താനായില്ലെന്ന് റിപ്പോർ‌ട്ട്.

സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ജില്ലാ പോലീസ് മേധാവിക്കാണ് റിപ്പോർട്ട്‌ നൽകിയത്. കേസിലെ തുടർനടപടികൾ അവസാനിപ്പിക്കാൻ അന്വേഷണസംഘം.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയിലാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോൺഗ്രസ് നേതാക്കൾ പണം എത്തിച്ചെന്നായിരുന്നു ഉയർന്ന വിവാദം. സിപിഐഎമ്മാണ് പരാതി നൽകിയിരുന്നത്.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നത്. കെപിഎം ഹോട്ടലിൽ എത്തിച്ച ട്രോളി ബാഗിൽ പണമാണെന്ന് പൊലീസിന് തെളിയിക്കാനായില്ല.

നീല ട്രോളി ബാഗിൽ തന്റെ വസ്ത്രങ്ങൾ ആയിരുന്നു എന്നാണ് രാഹുൽ വ്യക്തമാക്കിയിരുന്നത്.

പാലക്കാട് കെപിഎം ഹോട്ടലിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കള്ളപ്പണം എത്തിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് പരിശോധന നടത്തിയത് വൻ രാഷ്ട്രീയ വിവാദത്തിനായിരുന്നു തിരികൊളുത്തിയത്.

അതേസമയം പാലക്കാട്ടെ പാതിരാ പരിശോധനയിൽ ഷാനിമോൾ ഉസ്‌മാൻ എംഎൽഎ, ബിന്ദു കൃഷ്ണ എന്നിവർ പൊലീസിൽ പരാതി നൽകിയിരുന്നു.

#Blue #TrolleyBagControversy #Report #investigation #team #proof #delivery #money #found

Next TV

Top Stories










News from Regional Network





Entertainment News