#PoliceCase | പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് ; ബിജെപി നേതാവ് പിടിയിൽ

#PoliceCase | പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് ; ബിജെപി നേതാവ് പിടിയിൽ
Dec 2, 2024 03:28 PM | By VIPIN P V

തിരുവനന്തപുരം: (www.truevisionnews.com) പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ബിജെപി നേതാവ് പിടിയിൽ.

തിരുവനന്തപുരം പൂജപ്പുര വട്ടവിള സ്വദേശി വി കെ സതീഷ് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ സതീഷ് കുമാർ ബാലഗോകുലം മുൻ ജില്ലാ നേതാവാണ്. ചെങ്കള്ളൂർ വാർഡിൽ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്.

കുട്ടിയുടെ രക്ഷകർത്താക്കളുടെ പരാതിയിലാണ് പൂജപ്പുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

പോക്സോ നിയമപ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

കേസിൽ കൂടുതൽ തെളിവുകൾ പൊലീസ് ശേഖരിച്ച് വരികയാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

#case #sexuallyharassing #minorboy #BJP #leader #arrested

Next TV

Related Stories
#heavyrain | കോഴിക്കോട് ജില്ലയിലെ ബീച്ചുകൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര മേഖലകളിൽ സന്ദർശകർക്ക് വിലക്ക്, ക്വാറി പ്രവ‍ർത്തനം നിരോധിച്ചു

Dec 2, 2024 09:58 PM

#heavyrain | കോഴിക്കോട് ജില്ലയിലെ ബീച്ചുകൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര മേഖലകളിൽ സന്ദർശകർക്ക് വിലക്ക്, ക്വാറി പ്രവ‍ർത്തനം നിരോധിച്ചു

ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങി വിനോദ സഞ്ചാര മേഖലകളിൽ സന്ദർശകർക്ക് വിലക്ക്...

Read More >>
#MalappuramCollector | ഓഹ് എനിക്ക് മുന്നേ എത്തിയല്ലേ..! അവധി പ്രഖ്യാപിക്കും മുന്നെ അവധി പ്രഖ്യാപിച്ച് വ്യാജൻ; നിയമ നടപടിക്ക് മലപ്പുറം കലക്ടർ

Dec 2, 2024 09:55 PM

#MalappuramCollector | ഓഹ് എനിക്ക് മുന്നേ എത്തിയല്ലേ..! അവധി പ്രഖ്യാപിക്കും മുന്നെ അവധി പ്രഖ്യാപിച്ച് വ്യാജൻ; നിയമ നടപടിക്ക് മലപ്പുറം കലക്ടർ

കളക്ടറുടെ ഓദ്യോഗിക ഫേസ് ബുക്ക് ഐ ഡിയുടെ സ്ക്രീന്ഷോട്ട് എഡിറ്റ്‌ ചെയ്തിട്ടാണ് പ്രചരിക്കപ്പെട്ടത്....

Read More >>
#arrest | പാക്കറ്റുകളിലാക്കി വില്പന, കട്ടിലിനടിയിൽ നിന്ന് കിട്ടിയത് നാലര കിലോ കഞ്ചാവ്; യുവാവ് പിടിയിൽ

Dec 2, 2024 09:21 PM

#arrest | പാക്കറ്റുകളിലാക്കി വില്പന, കട്ടിലിനടിയിൽ നിന്ന് കിട്ടിയത് നാലര കിലോ കഞ്ചാവ്; യുവാവ് പിടിയിൽ

വീടിന്റെ മുകളിലത്തെ നിലയിൽ കട്ടിലിന് അടിയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്....

Read More >>
#foreignliquor | വിൽപ്പനയ്ക്കായി സൂക്ഷിച്ചത് 30 ലിറ്റർ വിദേശ മദ്യം; മധ്യവയസ്കൻ എക്സൈസ് പിടിയിൽ

Dec 2, 2024 09:01 PM

#foreignliquor | വിൽപ്പനയ്ക്കായി സൂക്ഷിച്ചത് 30 ലിറ്റർ വിദേശ മദ്യം; മധ്യവയസ്കൻ എക്സൈസ് പിടിയിൽ

ആറ്റിപ്ര സ്വദേശിയായ മോഹനനെ (55) അറസ്റ്റ് ചെയ്തു. കഴക്കൂട്ടം എക്സൈസ് റേഞ്ച് ഇൻസ്പെക്ടര്‍ സഹീർ ഷായും സംഘവും ചേർന്നാണ് പരിശോധന...

Read More >>
Top Stories

Entertainment News