കൊയിലാണ്ടി (കോഴിക്കോട്) : (www.truevisionnews.com) സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് അപകടം. ഇന്ന് രാവിലെ 9.45 ഓടെ താലൂക്ക് ആശുപത്രിക്ക് മുൻവശത്തായിരുന്നു അപകടം.
തലശ്ശേരിയിലെക്ക് പോവുകയായിരുന്ന KL 10 A 4574 നമ്പർ ബസാണ് ഓട്ടോയിൽ ഇടിച്ചത്. അപകടത്തിൽ പരിക്കേൽക്കാതെ ഓട്ടോ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇടിച്ച ഉടനെ ബസ് ഓടിച്ച ഡ്രൈവർ മാറി വേറെ ഒരാൾ ഡ്രൈവർ സീറ്റിൽ ഇരുന്ന് ബസ് എടുത്ത് മാറ്റാൻ ശ്രമിക്കുകയും ചെയ്തു.
ഇതോടെ നാട്ടുകാർ ബസ് തടഞ്ഞു. അമിത വേഗതയിൽ വന്ന് ഓവർ ടേക്ക് ചെയ്യുന്നതിനിടയിലാണ് ഓട്ടോയിൽ ബസ് ഇടിച്ചതെന്ന് നാട്ടുകാർ പറയുന്നു.
തുടർന്ന് ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. ഒടുവിൽ കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു. ബസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
#Privatebus #collides #Auto #Koilandy #autodriver #miraculous #escape