#heavyrain | കനത്ത മഴ; കോട്ടയം ജില്ലയിലെ രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

#heavyrain | കനത്ത മഴ; കോട്ടയം ജില്ലയിലെ രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Dec 1, 2024 08:54 PM | By Athira V

കോട്ടയം: ( www.truevisionnews.com ) കനത്ത മഴയെ തുടർന്ന് കോട്ടയത്തെ രണ്ട് താലൂക്കുകളിൽ നാളെ അവധി. കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ അം​ഗൻവാടി, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു.

അതേസമയം, വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നേരത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്.

ജില്ലയിൽ റെഡ് അലർട്ട് നില നിൽക്കുന്ന സാഹചര്യത്തിലാണ് നടപടി. ജില്ലയിലെ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമായിരിക്കില്ല.

ഡിസംബർ ഒന്നിന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പത്തനംതിട്ട ജില്ലകളിലും ഡിസംബർ 2ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

റ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള (24 മണിക്കൂറിൽ 204.4mmയിൽ കൂടുതൽ) സാധ്യതയാണ് പ്രവചിച്ചത്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള (24 മണിക്കൂറിൽ 115.6mm മുതൽ 204.4mm വരെ) സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് പത്തനംതിട്ട ജില്ലയിലെ നിലവിലെ മഞ്ഞ അലർട്ട് (ശക്തമായ മഴ) ഓറഞ്ച് അലർട്ട് (അതിശക്തമായ മഴ) ആയി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർത്തുകയായിരുന്നു.

#heavy #rain #Holiday #educational #institutions #two #taluks #Kottayam #district

Next TV

Related Stories
#MTVasudevanNair | 'എം.ടിയുടെ വിയോഗം ഭാരതീയ സാഹിത്യത്തിനും തീരാനഷ്‌ടം'; അനുശോചിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Dec 26, 2024 12:01 AM

#MTVasudevanNair | 'എം.ടിയുടെ വിയോഗം ഭാരതീയ സാഹിത്യത്തിനും തീരാനഷ്‌ടം'; അനുശോചിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

അദ്ദേഹത്തിന്റെ നിര്യാണം മലയാളിക്കും മലയാളത്തിനും മാത്രമല്ല, ഭാരതീയ സാഹിത്യത്തിനും...

Read More >>
#MTVasudevanNair | ആ അക്ഷരലോകം ഇനിയും ജീവിക്കും..; എംടിയ്ക്ക് ആദരാഞ്ജികള്‍ അര്‍പ്പിച്ച് കെ കെ രമ

Dec 25, 2024 11:54 PM

#MTVasudevanNair | ആ അക്ഷരലോകം ഇനിയും ജീവിക്കും..; എംടിയ്ക്ക് ആദരാഞ്ജികള്‍ അര്‍പ്പിച്ച് കെ കെ രമ

കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത് എന്നി നിലകളില്‍ മാത്രമല്ല, സാഹിത്യത്തില്‍ തനിക്കു ശേഷമുള്ള തലമുറയെ ശക്തമായി വാര്‍ത്തെടുത്ത മികച്ച ഒരു...

Read More >>
#MTVasudevanNair | എംടിയെന്ന രണ്ടക്ഷരം മലയാള സാഹിത്യത്തിലെ ഹൃദയപക്ഷത്തിൻ്റെ അക്ഷര മുദ്ര; എംടിയ്ക്ക് ആദരമര്‍പ്പിച്ച് കെ സുധാകരന്‍

Dec 25, 2024 11:20 PM

#MTVasudevanNair | എംടിയെന്ന രണ്ടക്ഷരം മലയാള സാഹിത്യത്തിലെ ഹൃദയപക്ഷത്തിൻ്റെ അക്ഷര മുദ്ര; എംടിയ്ക്ക് ആദരമര്‍പ്പിച്ച് കെ സുധാകരന്‍

വൈകാരിക സംഘര്‍ഷമനുഭവിക്കുന്ന മനുഷ്യരുടെ മാനസിക ചലനങ്ങള്‍ വായനക്കാരില്‍ ആഴത്തിലുള്ള സംവേദനം സാധ്യമാക്കുന്ന അഖ്യാന സൃഷ്ടികളായിരുന്നു...

Read More >>
#MTVasudevanNair |   'ഈ നഷ്ടം വാക്കുകൾക്ക് വിവരണാതീതമാണ്, എം.ടി എന്ന രണ്ടക്ഷരം മലയാളത്തിന്റെ വികാരമാണ്' - അനുശോചനം രേഖപ്പെടുത്തി  സജി ചെറിയാൻ

Dec 25, 2024 11:09 PM

#MTVasudevanNair | 'ഈ നഷ്ടം വാക്കുകൾക്ക് വിവരണാതീതമാണ്, എം.ടി എന്ന രണ്ടക്ഷരം മലയാളത്തിന്റെ വികാരമാണ്' - അനുശോചനം രേഖപ്പെടുത്തി സജി ചെറിയാൻ

മലയാളസാഹിത്യ, സാംസ്‌കാരിക മണ്ഡലത്തിൽ വെളിച്ചം പകർന്നു കത്തിക്കൊണ്ടിരുന്ന വിളക്കാണ് അണഞ്ഞതെന്ന് മന്ത്രി...

Read More >>
#mtvasudevannair | എം.ടിയുടെ ആഗ്രഹത്തിൽ പൊതുദർശനം ഒഴിവാക്കി; സംസ്കാരം നാളെ വൈകീട്ട്

Dec 25, 2024 11:06 PM

#mtvasudevannair | എം.ടിയുടെ ആഗ്രഹത്തിൽ പൊതുദർശനം ഒഴിവാക്കി; സംസ്കാരം നാളെ വൈകീട്ട്

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം ഉടൻ കൊട്ടാരം റോഡിലെ സിത്താര എന്ന അദ്ദേഹത്തിന്‍റെ...

Read More >>
#arrest |  കണ്ണൂരിൽ നിർത്തിയിട്ട ഓട്ടോയിൽ നിന്ന് പണം കവർന്ന പ്രതി പിടിയിൽ

Dec 25, 2024 11:05 PM

#arrest | കണ്ണൂരിൽ നിർത്തിയിട്ട ഓട്ടോയിൽ നിന്ന് പണം കവർന്ന പ്രതി പിടിയിൽ

ചക്കരക്കൽ സിഐ എം പി ആസാദിന്റെ നേതൃത്വത്തിൽ ചിറക്കലിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ...

Read More >>
Top Stories