#arrest | പൊതുമധ്യത്തിൽ മദ്യപിച്ച് ലക്കുകെട്ട് സംഘനൃത്തം; 40 പേർ അറസ്റ്റിൽ

#arrest | പൊതുമധ്യത്തിൽ മദ്യപിച്ച് ലക്കുകെട്ട് സംഘനൃത്തം; 40 പേർ അറസ്റ്റിൽ
Dec 1, 2024 03:50 PM | By VIPIN P V

പട്‌ന: (www.truevisionnews.com) പൊതുമധ്യത്തിൽ മദ്യപിച്ച് ലക്കുകെട്ട് പ്രത്യക്ഷപ്പെട്ട 40 പേർ ബിഹാറിൽ അറസ്റ്റിൽ.

സംസ്ഥാനത്തെ സമ്പൂർണ മദ്യനിരോധനം കാറ്റിൽപ്പറത്തിയാണ് സംഘം കുടിച്ചു ലക്കുകെട്ടെത്തിയത്. മുസാഫർപൂരിലെ വിവാഹചടങ്ങിൽ ഞായറാഴ്ചയായിരുന്നു സംഭവം.

വിവാഹസംഘത്തിൽ വരന്റെ ഭാഗത്ത് നിന്നുള്ളവരായിരുന്നു 40പേരും. നാഗനൃത്തം കളിക്കാൻ ഒരുങ്ങുന്നതിനിടെ പൊലീസ് കയ്യോടെ പിടികൂടുകയായിരുന്നു.

വിവാഹച്ചടങ്ങിനെത്തിയവരുടെ കയ്യിൽ വധുവിന്റെ കുടുംബക്കാർക്ക് സമ്മാനിക്കാനുള്ള മദ്യക്കുപ്പികളുമുണ്ടായിരുന്നു.

സംഭവത്തിൽ സംഘത്തിന് മദ്യം നൽകിയവരെയും പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

2016ൽ നിതീഷ് കുമാർ സർക്കാർ ഏർപ്പെടുത്തിയ സമ്പൂർണ മദ്യനിരോധനം നടപ്പിലാക്കാൻ സർക്കാർ പാടുപെടുന്നതിനിടെയാണ് ഇത്തരത്തിലുള്ള 'ആചാരങ്ങൾ'.

സമ്പൂർണ മദ്യനിരോധനമുണ്ടെങ്കിലും സംസ്ഥാനത്തുണ്ടാകുന്ന വ്യാജമദ്യദുരന്തമൊക്കെ പദ്ധതി നടപ്പാക്കുന്നതിൽ സർക്കാർ പൂർണപരാജയമാണെന്ന ആരോപണങ്ങൾ ശക്തമാക്കിയിരുന്നു.

മദ്യനിരോധനം പൊലീസിനും എക്‌സൈസിനുമൊക്കെ പൈസയുണ്ടാക്കാനുള്ള വഴിയായെന്നായിരുന്നു പട്‌ന ഹൈക്കോടതിയുടെ വിമർശനം.

#drunken #gang #dancing #public #people #arrested

Next TV

Related Stories
#manmohansingh | 'ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിച്ച പ്രധാനമന്ത്രി' ; മൻമോഹൻ സിങിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് മോദി

Dec 26, 2024 11:13 PM

#manmohansingh | 'ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിച്ച പ്രധാനമന്ത്രി' ; മൻമോഹൻ സിങിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് മോദി

പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം...

Read More >>
#manmohansingh | കോടിക്കണക്കിന് പേരെ ദാരിദ്ര്യത്തിൽ നിന്ന് മുക്തനാക്കിയ സമാനതകൾ ഇല്ലാത്ത നേതാവ് - മല്ലികാർജുൻ ഖർഗെ

Dec 26, 2024 11:08 PM

#manmohansingh | കോടിക്കണക്കിന് പേരെ ദാരിദ്ര്യത്തിൽ നിന്ന് മുക്തനാക്കിയ സമാനതകൾ ഇല്ലാത്ത നേതാവ് - മല്ലികാർജുൻ ഖർഗെ

മൻമോഹൻ സിംഗിന്‍റെ വിയോഗത്തിൽ വികാരഭരിതമായ കുറിപ്പുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ...

Read More >>
#ManmohanSingh | ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി

Dec 26, 2024 10:55 PM

#ManmohanSingh | ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി

1982 ൽ ഭാരതീയ റിസർവ് ബാങ്കിന്റെ ഗവർണറായി നിയമിതനായി. നരസിംഹറാവുവിന്റെ കേന്ദ്രമന്ത്രിസഭയിൽ...

Read More >>
#manmohansingh | മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

Dec 26, 2024 10:18 PM

#manmohansingh | മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍...

Read More >>
#dmk | വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി ഉദയനിധിക്കൊപ്പം; ചിത്രം പങ്കുവെച്ച് അണ്ണാമലൈ

Dec 26, 2024 08:52 PM

#dmk | വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി ഉദയനിധിക്കൊപ്പം; ചിത്രം പങ്കുവെച്ച് അണ്ണാമലൈ

ഡിഎംകെയുടെ വിദ്യാർഥി വിഭാഗത്തിന്റെ സെയ്ദായി ഈസ്റ്റ് ഡെപ്യൂട്ടി ഓർഗനൈസറാണ് ജ്ഞാനശേഖറെന്നും അണ്ണാമലൈ...

Read More >>
Top Stories