ഹൈദരാബാദ്:(truevisionnews.com) ചിക്കാഗോയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. തെലങ്കാനയിൽ നിന്നുള്ള വിദ്യാർത്ഥിയാണ് വെടിയേറ്റ് മരിച്ചത്.

22കാരനായ സായ് തേജ നുകരാപ്പുവിന് ജോലി ചെയ്യുന്ന പെട്രോൾ പമ്പിൽ വെച്ചാണ് വെടിയേറ്റത്. പഠനത്തോടൊപ്പം നുകരാപ്പു പമ്പിലും ജോലി ചെയ്തിരുന്നു.
വെടിയേൽക്കുമ്പോൾ സായ് തേജ ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ജോലി കഴിഞ്ഞതിന് ശേഷം സുഹൃത്തിന്റെ അഭ്യർഥന പ്രകാരം സായ് തേജ പമ്പിൽ തന്നെ തുടരുകയായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.
ഇന്ത്യയിൽ നിന്നാണ് സായ് തേജ ബിരുദം പൂർത്തിയാക്കിയത്. തുടർന്ന് എം.ബി.എ പഠനത്തിനായാണ് യു.എസിലെത്തിയത്.
#Indian #student #shot #dead #chicago
