കോട്ടയം: (truevisionnews.com) മോഷണക്കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. കണ്ണൂർ പരിയാരം ഭാഗത്ത് വാടകക്ക് താമസിക്കുന്ന കണ്ണൂർ തളിപ്പറമ്പ് നെടുവോട് പൂമങ്ങലോരത്ത് പി.എം. മൊയ്തീനെയാണ് (55) കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മെയിൽ കോട്ടയം കഞ്ഞിക്കുഴി ഭാഗത്തെ രണ്ടു വീടുകളിൽനിന്ന് 16 പവൻ ആഭരണങ്ങളും 29,500 രൂപയും മോഷ്ടിച്ച കേസിൽ കാഞ്ഞിരപ്പള്ളി സ്വദേശിയായ പി.എം. ഷാജഹാനെ അറസ്റ്റ് ചെയ്തിരുന്നു.
ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽനിന്നും മോഷണമുതൽ ഇയാൾ മൊയ്തീന് കൈമാറുകയും മൊയ്തീൻ സ്വർണാഭരണങ്ങൾ വിറ്റ് ഷാജഹാന്റെ പങ്ക് പണമായി നൽകിയിരുന്നതായും പൊലീസ് കണ്ടെത്തി.
ഷാജഹാൻ അറസ്റ്റിലായതോടെ മൊയ്തീൻ ഒളിവിൽപോയി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൊയ്തീൻ പൊലീസിന്റെ പിടിയിലാവുന്നത്.
#Theft #two #houses #native #Kannur's #Taliparamb #arrested.