കോലാലാംപൂർ: (truevisionnews.com) ഈ ആഴ്ച പെയ്ത കനത്ത മഴയിൽ മലേഷ്യയിലെ നിരവധി സംസ്ഥാനങ്ങളിൽ വൻ പ്രളയം. പ്രളയത്തിൽ നാല് പേർ മരണപ്പെടുകയും 80000 പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.
ഏഴ് സംസ്ഥാനങ്ങളിലായി 80,589 പേരെ 467 താത്കാലിക ഷെൽട്ടറുകളിലേക്ക് മാറ്റിയതായി ദേശീയ ദുരന്ത കമാൻഡ് സെൻ്റർ അറിയിച്ചു.
ദുരിതബാധിത സംസ്ഥാനങ്ങളിലെ രക്ഷാപ്രവർത്തനത്തെ ഏകോപിപ്പിക്കാൻ സെർച്ച് ആൻഡ് റെസ്ക്യൂ ടീം രൂപീകരിച്ചിട്ടുണ്ട്.
ടെറംഗാനു, കെലൻഡാൻ എന്നീ സംസ്ഥാനങ്ങളെയാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്. മഴ ശനിയാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
പ്രളയം 2014നെ അപേക്ഷിച്ച് കൂടുതൽ രൂക്ഷമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഉപപ്രധാനമന്ത്രി അഹ്മദ് സാഹിദ് ഹമീദി പറഞ്ഞു.
2014ൽ ഒരു ലക്ഷത്തിലധികം പേരെയാണ് വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചത്. വെള്ളപ്പൊക്ക സാധ്യതയുള്ള സംസ്ഥാനങ്ങളിൽ ആയിരക്കണക്കിന് എമർജൻസി സർവീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
#Heavy #rains #floods #80000 #people #displaced #Malaysia