#crime | വഴക്കിന് പിന്നാലെ വീട്ടിലേക്ക് പോയ ഭാര്യ മടങ്ങിവരാൻ തയ്യാറായില്ല, പിഞ്ചുമക്കളെ മഴുകൊണ്ട് വെട്ടിക്കൊന്ന് ഭർത്താവ്

#crime | വഴക്കിന് പിന്നാലെ വീട്ടിലേക്ക് പോയ ഭാര്യ മടങ്ങിവരാൻ തയ്യാറായില്ല, പിഞ്ചുമക്കളെ മഴുകൊണ്ട്  വെട്ടിക്കൊന്ന് ഭർത്താവ്
Nov 23, 2024 03:55 PM | By Susmitha Surendran

ഭർവാനി:(truevisionnews.com) അമ്മയുടെ വീട്ടിൽ പോയ ഭാര്യ മടങ്ങിവരാൻ വൈകി. ക്ഷുഭിതനായ ഭർത്താവ് രണ്ട് മക്കളെ മഴുവിന് വെട്ടിക്കൊന്നു.

മധ്യപ്രദേശിലെ വർലയിലാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് സംഭവം. സഞ്ജു ദാബർ എന്ന യുവാവാണ് അഞ്ച് വയസുള്ള മകനെയും മൂന്ന് വയസുള്ള മകളേയും വെട്ടിക്കൊന്നത്.

പിന്നാലെ ഭാര്യയേയും ആക്രമിച്ച ശേഷം ജീവനൊടുക്കാനും ഇയാൾ ശ്രമിക്കുകയായിരുന്നു. ഇവർ രണ്ട് പേരും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.

ഏഴ് വർഷം മുൻപാണ് ദിയോലി സ്വദേശിയായ ഭാരതിയെ സഞ്ജു വിവാഹം ചെയ്തത്. അഞ്ച് ദിവസം മുൻപ് ദമ്പതികൾ തമ്മിൽ തർക്കമുണ്ടാവുകയും ഭാരതി അവരുടെ വീട്ടിലേക്ക് മക്കളേയും കൂട്ടി പോവുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി യുവാവ് ഭാര്യയുടെ വീട്ടിലെത്തി. ശനിയാഴ്ച രാവിലെ ഭാര്യയോട് വീട്ടിലേക്ക് പോകാൻ തയ്യാറെടുക്കാൻ സഞ്ജു ആവശ്യപ്പെട്ടു.

എന്നാൽ ആവശ്യം ഭാരതി നിഷേധിക്കുകയായിരുന്നു. ഇതിൽ ക്ഷുഭിതനായ യുവാവ് മഴുവെടുത്ത് മക്കളേയും പിന്നാലെ ഭാര്യയേയും ആക്രമിക്കുകയായിരുന്നു.

തലയിലേറ്റ അടിയേ തുടർന്ന് തലയും താടിയെല്ലും തകർന്നാണ് കുട്ടികൾ മരിച്ചത്. തടസം പിടിക്കാനെത്തിയ ഭാരതിയേയും ഇയാൾ ആക്രമിച്ചു. വെട്ടറ്റ് ഭാരതി നിലത്ത് വീണതിന് പിന്നാലെ ഇയാൾ സ്വയം മുറിവേൽപ്പിക്കുകയായിരുന്നു.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

#His #wife #who #gone #her #mother's #house #returned #late #angry #husband #killed #two #children #with #axe.

Next TV

Related Stories
#crime | പ്രണയബന്ധം തകർന്നതിന് പിന്നാലെ 25കാരി ആത്മഹത്യ ചെയ്തു; കാമുകനായിരുന്ന 27-കാരനെ കുത്തികൊലപ്പെടുത്തി അച്ഛനും സഹോദരനും

Nov 26, 2024 03:22 PM

#crime | പ്രണയബന്ധം തകർന്നതിന് പിന്നാലെ 25കാരി ആത്മഹത്യ ചെയ്തു; കാമുകനായിരുന്ന 27-കാരനെ കുത്തികൊലപ്പെടുത്തി അച്ഛനും സഹോദരനും

ഒരുമാസത്തിന് പിന്നാലെ യുവതിയുടെ കാമുകനായിരുന്ന 27കാരനെ കുത്തിക്കൊന്ന് 25കാരിയുടെ അച്ഛനും...

Read More >>
#crime | രണ്ടു മക്കളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കാൻ ശ്രമിച്ചു

Nov 24, 2024 11:34 AM

#crime | രണ്ടു മക്കളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കാൻ ശ്രമിച്ചു

ആശുപത്രിയിൽ ചികിത്സയിലുള്ള മമത അപകടനില തരണം ചെയ്തു....

Read More >>
#crime |  കൊടും ക്രൂരത,  രണ്ടാം വിവാഹത്തിന്‌ കുട്ടി തടസ്സമായി; അഞ്ച് വയസ്സുകാരിയെ കഴുത്ത് ഞെരിച്ച്  കൊലപ്പെടുത്തി അമ്മ

Nov 23, 2024 12:27 PM

#crime | കൊടും ക്രൂരത, രണ്ടാം വിവാഹത്തിന്‌ കുട്ടി തടസ്സമായി; അഞ്ച് വയസ്സുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ

രാഹുലും കുടുംബവും കുട്ടിയെ സ്വീകരിക്കാൻ വിസമ്മതിക്കുകയായിരുന്നു....

Read More >>
#murder |  വിവാഹാഭ്യർത്ഥന നിരസിച്ചു, അധ്യാപികയെ ക്ലാസ് മുറിയിൽ കയറി കുത്തിക്കൊന്നു,  അറസ്റ്റ്

Nov 20, 2024 12:50 PM

#murder | വിവാഹാഭ്യർത്ഥന നിരസിച്ചു, അധ്യാപികയെ ക്ലാസ് മുറിയിൽ കയറി കുത്തിക്കൊന്നു, അറസ്റ്റ്

ഇയാളുടെ വിവാഹഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്...

Read More >>
Top Stories