കണ്ണൂർ: (truevisionnews.com) മല്ലപ്പളളിയിൽ നടത്തിയ ഭരണഘടനാ വിരുദ്ധമായ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാനെതിരായ കോടതി നടപടിയിൽ നിയമവശങ്ങൾ പരിശോധിച്ച ഉചിതമായ നടപടി പാർട്ടി സ്വീകരിക്കുമെന്ന് എംവി ഗോവിന്ദൻ.
പ്രതിപക്ഷം രാജി ചോദിക്കാത്ത ആരാണ് മന്ത്രിസഭയിൽ ഉള്ളതെന്ന് ചോദിച്ച സിപിഎം സംസ്ഥാന സെക്രട്ടറി നേരത്തെ രാജിവെച്ച സാഹചര്യം അല്ല ഇപ്പോൾ ഉള്ളതെന്നും പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിൽ ചേലക്കരയിൽ എൽഡിഎഫ് ജയിക്കുമെന്നും വയനാട്ടിൽ നില മെച്ചപ്പെടുത്തുമെന്നും പറഞ്ഞ അദ്ദേഹം പക്ഷെ പാലക്കാട് ജയസാധ്യതയുണ്ടെന്നാണ് പറഞ്ഞത്.
പാലക്കാട് ഉറച്ച ജയപ്രതീക്ഷ എംവി ഗോവിന്ദൻ പങ്കുവെച്ചില്ല. പാലക്കാട് നടന്നത് കടുത്ത മത്സരമാണെന്നും ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
#Action #taken #after #examining #legal #aspect #court #verdict #against #SajiCherian #MVGovindan