കോഴിക്കോട്: (truevisionnews.com) ജില്ല കലോത്സവത്തിൽ ഹൈസ്കൂൾ ഉറുദു ഗസലിൽ തിളങ്ങി അമൃത വർഷിണി. പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഗുലാം അലിയുടെ സംഗീതവുമായാണ് അമൃത വർഷിണി കലോത്സവ വേദിയിലെത്തിയത്.
റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അമൃത ഫ്ലവേഴ്സ് ടോപ് സിംഗർ വേദിയിലെ ഫൈനലിസ്റ്റ് കൂടിയാണ്. ഗോവിന്ദപുരം ഉദയഭാനു, ആറ്റുവശ്ശേരി മോഹനൻപിള്ള എന്നിവരുടെ ശിക്ഷണത്തിൽ നാലര വയസ് മുതൽ പരിശീലനം നേടുന്നുണ്ട്.
ഇതിനോടകം തന്നെ ഒന്നര ലക്ഷം വ്യൂവേർസ് ഉള്ള യുട്യൂബ് ചാനലിലൂടെയും അമൃത വർഷിണി ശ്രദ്ധേയമാകുന്നുണ്ട്.
ഉറുദു ഗസലിന് പുറമെ ഗിത്താർ പാശ്ചാത്യത്തിലും അമൃത ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
പാവങ്ങാട് സ്വദേശിയായ ഗവണ്മെന്റ് ഉദ്യോഗസ്ഥൻ കൃഷ്ണചന്ദ്രന്റെയും മിത്തു പി നായരുടെയും മകളാണ്.
#Amrita #with #music #GhulamAli #Providence #GHSS #student #enthralls #art #lovers #Ghazal #stage