കോഴിക്കോട്: ( www.truevisionnews.com) കോഴിക്കോട് റവന്യൂ ജില്ല കലോത്സവത്തിൽ മോണോ ആക്ടിൽ ശ്രദ്ധേയമായി അർണവ് ജീവ.
നടുവണ്ണൂർ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് അർണവ്.
കഴിഞ്ഞ കൊല്ലം സംസ്ഥാന തലത്തിൽ ചാക്യാർകൂത്തിൽ മത്സരിച്ച് വിജയം നേടിയ അർണവിന് ഇത്തവണയും ഇതേ ഇനത്തിൽ മത്സരം ഉണ്ട്.
ഭരണകൂടത്തിന്റെ അധികാരങ്ങൾ തന്നിൽതന്നെ നിക്ഷിപ്തമാക്കി ഹിറ്റ്ലർനടത്തുന്ന അനിയന്ത്രിത എകാധിപത്യ ഭരണത്തെ ജനാധിപത്യത്തിലൂടെ തകർക്കുന്നതാണ് മോണോആക്ടിൽ പ്രമേയവിഷയമാക്കി അർണവ് തിരഞ്ഞെടുത്തത്.
സത്യൻ മുദ്ര അധ്യാപകന് കീഴിൽ പരിശീലനം നേടുന്നുണ്ട്. രാമല്ലൂർ നോച്ചാട് സ്വദേശിയായ മുണ്ടക്കര എ യു പി സ്കൂളിലെ അധ്യാപകൻ രാജീവന്റെയും മണാശ്ശേരി സ്കൂളിലെ അധ്യാപിക ജീനയുടെയും മകനാണ് അർണവ്.
#authority #vested #him #monoact #Arnav #made #Hitler #totalitarian #regime #fall #theme