തലശ്ശേരി : (truevisionnews.com) ടി.എം.സി. നമ്പർ പ്രശ്നത്തിൽ നിലപാട് കടുപ്പിച്ച് അംഗീകൃത ഓട്ടോകളുടെ ഡ്രൈവർമാർ സംയുക്തമായി നടത്തിയ പണിമുടക്ക് സമരത്തിന്റെ ചൂടാറും മുൻപെ നഗരത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർമാർ തമ്മിൽ ഏറ്റുമുട്ടി.
ടിഎംസി നമ്പർ ഇല്ലാത്ത ഓട്ടോറിക്ഷ തലശ്ശേരി നഗരത്തിൽ നിന്നും ആളെ കയറ്റിയതാണ് സംഘർഷത്തിൽ കലാശിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു.
തലശേരി എ.വി.കെ.നായർ റോഡിൽ ഡൗൺ ടൗൺ മാളിന് മുന്നിൽ ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.
ടി.എം.സി. നമ്പറില്ലാതെ അനധികൃതമായി ഇവിടെ എത്തി യാത്രക്കാരെ കയറ്റിയ പൊന്ന്യം പാലത്തെ ഓട്ടോക്കാരൻ കോണിന്റവിട അബൂബക്കർ സിദ്ദിഖിനെ (30), ഇതേ സ്ഥലത്ത് യാത്രക്കാരെ പ്രതീക്ഷിച്ചു കാത്തിരുന്ന ടി.എം.സി. നമ്പറുള്ള ഓട്ടോ ഡ്രൈവർ ചേറ്റം കുന്ന് സ്വദേശി കെ.വി. ഹൌസിൽ ജാസിർ ( 29 ) ചോദ്യം ചെയ്തു.
പ്രശ്നം വാക്കേറ്റത്തിനും കൈയ്യാങ്കളിക്കും ഇടയാക്കി. പ്രകോപിതനായ അബൂബക്കർ സിദ്ദിഖ് വണ്ടിയിലുണ്ടായ ഫയർ എക്സിറ്റിംഗ്വിഷർ എടുത്ത് ജാസിറിന്റെ ഓട്ടോയ്ക് നേരെ എറിഞ്ഞു.
ഏറിൽ ജാസിറിന്റെ കെ.എൽ. 58 എ.ജെ. 3708 ഓട്ടോയുടെ മുൻ ഗ്ലാസ് തകർന്നു. സംഘർഷം രൂക്ഷമായതോടെ ഇരുവരും വീണ്ടും ഏറ്റുമുട്ടി.
വിവരമറിഞ്ഞ് പോലിസെത്തിയതോടെയാണ് സ്ഥിതി ശാന്തമായത്. പരിക്ക് പറ്റിയ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി - അബൂബർ സിദ്ദിഖ് തലശ്ശേരി മിഷൻ ആശുപത്രിയിലും, ജാസിർ ജനറൽ ആശുപത്രിയിലുമാണുള്ളത്.
#Auto #drivers #fight #over #TMC #number #issue #Thalassery #two #injured