#KSRTC | കെ എസ് ആർ ടി സി ബസ് വഴിയിൽ കുടുങ്ങിയതുമായി ബന്ധപ്പെട്ട് തർക്കം; ഡ്രൈവറും കണ്ടക്ടറും തമ്മിലടിച്ചു

#KSRTC | കെ എസ് ആർ ടി സി ബസ് വഴിയിൽ കുടുങ്ങിയതുമായി ബന്ധപ്പെട്ട് തർക്കം; ഡ്രൈവറും കണ്ടക്ടറും തമ്മിലടിച്ചു
Nov 20, 2024 08:28 PM | By Jain Rosviya

ഇടുക്കി: (truevisionnews.com) മൂന്നാർ കെ എസ് ആർ ടി സി ബസ് വഴിയിൽ കുടുങ്ങിയതുമായി ബന്ധപ്പെട്ട് തർക്കം കണ്ടക്ടറും ഡ്രൈവറും തമ്മിലടിച്ചു.

സംഭവത്തിൽ കണ്ടക്ടറെ മർദിച്ച ഡ്രൈവർക്കെതിരെ നടപടിക്ക് സാധ്യത. ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് വകുപ്പുതല നടപടിക്കും സാധ്യതയേറിയത്.

മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ മനോജിനെതിരെയാണ് (45) പൊലീസ് കേസെടുത്തത്. കെ എസ് ആർ ടി സി ഡിപ്പോയിലെ എം പാനൽ കണ്ടക്ടറെ മർദിച്ച സംഭവത്തിൽ സ്‌ഥിരം ജീവനക്കാരനായ ഡ്രൈവർക്കെതിരെയാണ് നടപടിക്ക് സാധ്യതയുള്ളത്.

സംഭവത്തെ കുറിച്ച് തൊടുപുഴ യൂണിറ്റിൽ നിന്നുള്ള ഉദ്യോഗസ്‌ഥർ അടുത്ത ദിവസം അന്വേഷണമാരംഭിക്കും. കണ്ടക്‌ടർ സി കെ ആന്റണിക്കാണു മർദനമേറ്റത്.

വണ്ടി തകരാറിലായത് ഡ്രൈവറുടെ കുറ്റം കൊണ്ടാണെന്ന കണ്ടക്ടറുടെ പരാമർശമാണ് മർദനത്തിനു കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം നടന്നത്. എറണാകുളത്തുനിന്നു മൂന്നാറിലേക്കു മടങ്ങുകയായിരുന്ന മൂന്നാറിലേക്കു മടങ്ങുകയായിരുന്ന ബസ് കോതമംഗലത്തിനു സമീപം കേടായി.

എറണാകുളത്തു നിന്നും നിറയെ യാത്രക്കാരുമായി മൂന്നാറിലേക്ക് വരികയായിരുന്ന ബസ് രാത്രി 7.45 ന് കോതമംഗലം ടൗണിൽ നിർത്തിയ ശേഷം ഡ്രൈവർ പുറത്തേക്ക് പോയി.

ഈ സമയം വാഹനത്തിന്‍റെ ഹെഡ് ലൈറ്റ് അടക്കം തെളിഞ്ഞു കിടന്നു. ഏറെ നേരം കഴിഞ്ഞ് ഡ്രൈവറെത്തി വാഹനം സ്‌റ്റാർട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

ലൈറ്റ് ഓഫാക്കാതെ പോയതാണ് പ്രശ്‌നത്തിനു കാരണമെന്ന് പറഞ്ഞ് ആന്‍റണി, മനോജുമായി വാക്കേറ്റമുണ്ടായി. ഏറെ സമയത്തിനു ശേഷം തകരാർ പരിഹരിച്ച് ബസ് മൂന്നാറിലേക്ക് യാത്ര തിരിച്ചു.

യാത്രക്കാരെ മൂന്നാർ ടൗണിൽ ഇറക്കിയ ശേഷം ഡിപ്പോയിലേക്ക് പോകുന്ന വഴി പഴയ മൂന്നാറിൽ ബസ് ഒതുക്കിയ ശേഷം ഇരുവരും തമ്മിൽ വീണ്ടും വാക്കുതർക്കമുണ്ടാകുകയും മനോജ് കണ്ടക്ടറെ മർദിക്കുകയുമായിരുന്നു.

#Controversy #over #KSRTC #bus #getting #stuck #road #driver #conductor #collided

Next TV

Related Stories
#KozhikodeRevenueDistrictKalolsavam2024 | ആറാം വിരൽ; കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ വീഴ്ച്ച മോണോആക്ട് പ്രമേയമാക്കി റിതിക

Nov 20, 2024 10:21 PM

#KozhikodeRevenueDistrictKalolsavam2024 | ആറാം വിരൽ; കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ വീഴ്ച്ച മോണോആക്ട് പ്രമേയമാക്കി റിതിക

രണ്ടാം ക്ലാസ്സ് മുതൽ മോണോ ആക്ടിൽ താല്പര്ര്യം പ്രകടിപ്പിച്ച റിതിക സത്യൻ മുദ്ര അധ്യാപകന് കീഴിൽ പരിശീലനം...

Read More >>
#clash |   തലശ്ശേരിയിൽ ടി.എം.സി നമ്പർ വിഷയത്തിൽ ഓട്ടോ ഡ്രൈവർമാർ തമ്മിൽ തല്ലി, രണ്ട്  പേർക്ക് പരിക്ക്

Nov 20, 2024 09:00 PM

#clash | തലശ്ശേരിയിൽ ടി.എം.സി നമ്പർ വിഷയത്തിൽ ഓട്ടോ ഡ്രൈവർമാർ തമ്മിൽ തല്ലി, രണ്ട് പേർക്ക് പരിക്ക്

ടിഎംസി നമ്പർ ഇല്ലാത്ത ഓട്ടോറിക്ഷ തലശ്ശേരി നഗരത്തിൽ നിന്നും ആളെ കയറ്റിയതാണ് സംഘർഷത്തിൽ കലാശിച്ചത്. രണ്ട് പേർക്ക്...

Read More >>
 #Kozhikodedistrictschoolkalolsavam2024 | പാടിയത് പീഠിതർക്ക് വേണ്ടി; പലസ്തീൻ ചെറുത്തു നിൽപ്പിന്റെ ഗാനമാലപിച്ച് കുഞ്ഞാലി മരയ്ക്കാർ എച്ച് എസ് എസ്

Nov 20, 2024 08:49 PM

#Kozhikodedistrictschoolkalolsavam2024 | പാടിയത് പീഠിതർക്ക് വേണ്ടി; പലസ്തീൻ ചെറുത്തു നിൽപ്പിന്റെ ഗാനമാലപിച്ച് കുഞ്ഞാലി മരയ്ക്കാർ എച്ച് എസ് എസ്

ജില്ലാ കലോത്സവത്തിൽ അറബിക്ക് സംഘഗാനം കാലിക പ്രസക്തിയുള്ള ഗാനമാലപിച്ച് കുഞ്ഞാലി മരക്കാർ ഹൈസ്കൂളിന് ഒന്നാം...

Read More >>
#fishingboat | ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം, കണ്ണൂരില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ട് ഉൾക്കടലിൽ കുടുങ്ങി

Nov 20, 2024 08:32 PM

#fishingboat | ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം, കണ്ണൂരില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ട് ഉൾക്കടലിൽ കുടുങ്ങി

ബോട്ടിന്റെ ഡ്രൈവർ മുജീബിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ്...

Read More >>
 #Kozhikodedistrictschoolkalolsavam2024 | അരങ്ങിൽ തകർത്തു: കുച്ചിപ്പുടിയിൽ നിറഞ്ഞാടി ആംഗ്ലോ ഇന്ത്യൻസിലെ അദ്രിജ

Nov 20, 2024 08:23 PM

#Kozhikodedistrictschoolkalolsavam2024 | അരങ്ങിൽ തകർത്തു: കുച്ചിപ്പുടിയിൽ നിറഞ്ഞാടി ആംഗ്ലോ ഇന്ത്യൻസിലെ അദ്രിജ

ചെറുപ്രായത്തിൽ തന്നെ നൃത്തം അഭ്യസിച്ചു തുടങ്ങിയ അദ്രിജ എൽകെജി യുകെജി മുതൽക്കു തന്നെ കലാ രംഗത്ത് മിന്നി...

Read More >>
Top Stories