(truevisionnews.com) ഝാർഖണ്ഡിൽ ഇന്ന് അവസാനഘട്ട നിയമസഭാ തെരഞ്ഞെടുപ്പ്. 81 സീറ്റുകളിൽ 38 സീറ്റുകളിലേക്കാണ് ഇന്ന് വിധിയെഴുത്ത്.
രണ്ടാം ഘട്ടത്തിൽ എട്ട് ആദിവാസി സംവരണ മണ്ഡലങ്ങളും മൂന്ന് പട്ടികജാതി സംവരണ മണ്ഡലങ്ങളും ഉൾപ്പെടുന്നത് ജെ എം എമ്മിന് മുൻതൂക്കം നൽകുന്നു.
81 സീറ്റുകളുള്ള ഝാർഖണ്ഡിൽ രണ്ടാം ഘട്ടത്തിൽ 38 സീറ്റുകളിലാണ് വോട്ടെടുപ്പ്. ഇതിൽ എട്ട് ആദിവാസി സംവരണ മണ്ഡലങ്ങളും മൂന്ന് പട്ടികജാതി സംവരണ മണ്ഡലങ്ങളും ഉൾപ്പെടുന്നു.
ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 14 മണ്ഡലങ്ങളിൽ അഞ്ച് ആദിവാസി മണ്ഡലങ്ങളിലൊഴിച്ച് ബാക്കി ഒമ്പതിലും വിജയിച്ചത് ബി ജെ പി.
എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ അത് ആവർത്തിക്കില്ലെന്ന പ്രതീക്ഷയിലാണ് ജെ എം എം. കള്ളപ്പണം വെളുപ്പിക്കൽ കേസിലെ ഇ ഡി അറസ്റ്റ് ആദിവാസി ഭൂരിപക്ഷ മണ്ഡലങ്ങളിൽ മുഖ്യമന്ത്രി ഹേമന്ദ് സോറന് ഇരയുടെ പരിവേഷം നൽകിയിട്ടുണ്ടന്ന് ജെഎംഎം കണക്കുകൂട്ടുന്നു.
ബംഗ്ലാദേശ് നുഴഞ്ഞു കയറ്റത്തിന് എതിരായ പ്രചാരണമാണ് ബിജെപി മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാക്കിയിരിക്കുന്നത്. ‘ഏക് രഹേംഗെ തോ സേഫ് രഹേംഗെ’ എന്ന മുദ്രാവാക്യം ഇതിന്റെ ഭാഗം. മുൻ മുഖ്യമന്ത്രി ചംപയ് സോറനും സീതാ സോറനും തങ്ങളുടെ പാളയത്തിലെത്തിയത് നേട്ടമാകുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.
#last #phase #assembly #elections #Jharkhand #today.