കോഴിക്കോട് : ( www.truevisionnews.com) പോലീസുകാർ വിതരണം ചെയ്യുന്നത് വെറുമൊരു ചുക്കുകാപ്പിയല്ല, ഇതൊരു മരുന്ന് കഷായമാണ് . ജില്ലാ കലോത്സവ പ്രധാന വേദിക്കരികിൽ കുരുതലായി പതിവ് തെറ്റാതെ പൊലീസുകാരും.
കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും കേരളാ പൊലീസ് അസോസിയേഷനും സംയുക്തമായാണ് കലോത്സവത്തിനെത്തുന്ന പതിനായിരങ്ങൾക്ക് ഔഷധ കാപ്പിയും ഒപ്പം ഇക്കുറി ഉണ്ണിയപ്പവും വിതരണം നടത്തുന്നത്.
കലോത്സവ വേദിയിലെ വെയിലും മഞ്ഞും പൊടിയും കുട്ടികളെ തളർത്തുമ്പോൾ പുത്തൻ ഉണർവാണ് ചുക്കുകാപ്പി നൽകുന്നത്. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യമാണ് ചുക്കുകാപ്പി തുടരാനുള്ള തീരുമാനം എടുത്തത് .
വൈകിട്ട് നാല് മുതൽ പരിപാടി തീരും വരെ ചുക്കുകാപ്പി ഉണ്ടാകും.
കാപ്പി പൊടി, ചുക്കു പൊടി , ചെറിയുള്ളി, മല്ലി, തുളസി ഇല , കുരുമുളക് പൊടി , സർവ്വ സുഗന്ധി , ശർക്കര , പൊതിന എന്നിവയാണ് കൂട്ട്.
പൊലീസ് സംഘടനകൾക്ക് സാമ്പത്തിക പിന്തുണയുമായി കോഴിക്കോട് സിറ്റി പൊലീസ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയും സിറ്റി പൊലീസ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോറും ഒപ്പമുണ്ട്.
#This #is #not #black #coffee #but #medicinal #tincture #policemen #also #did #not #deviate #routine