#rahulmankoottathil | 'തികഞ്ഞ ശുഭപ്രതീക്ഷ, മതേതരനിലപാട് പാലക്കാട്ടുകാർ എത്രയോ മുമ്പ് തന്നെ സ്വീകരിച്ചതാണ്' - രാഹുൽ മാങ്കൂട്ടത്തിൽ

#rahulmankoottathil | 'തികഞ്ഞ ശുഭപ്രതീക്ഷ, മതേതരനിലപാട് പാലക്കാട്ടുകാർ എത്രയോ മുമ്പ് തന്നെ സ്വീകരിച്ചതാണ്' -  രാഹുൽ മാങ്കൂട്ടത്തിൽ
Nov 20, 2024 07:11 AM | By Susmitha Surendran

പാലക്കാട്: (truevisionnews.com) പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശുഭപ്രതീക്ഷ പങ്കുവച്ച് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ.

ഇരട്ടവോട്ട് തടയും എന്ന സിപിഎമ്മിന്റെ പ്രസ്താവന നേരത്തേ ആവേണ്ടിയിരുന്നതാണെന്നും ബിജെപിയുടെ പരമാവധി ഇരട്ട വോട്ടർമാരെ കയറ്റാനായിരുന്നു സിപിഎമ്മിന്റെ ശ്രമം എന്നും രാഹുൽ ആരോപിച്ചു.

രാഹുലിന്റെ വാക്കുകൾ:

"ഇരട്ടവോട്ടുകാരെ തടയേണ്ടത് ഇന്നല്ല. വോട്ടർപട്ടികയിൽ പേര് ചേർക്കുന്ന സമയം മുതൽ അക്കാര്യത്തിൽ ശ്രദ്ധ വേണം. ബിജെപിയുടെ പരമാവധി ഇരട്ടവോട്ടർമാരെ കയറ്റാനും അതുവഴി സിപിഎമ്മിന്റെ വോട്ടർമാരെ ഉറപ്പിക്കാനുമൊക്കെയുള്ള ശ്രമമാണ് ഉണ്ടായത്. ഇന്ന് വ്യാജവോട്ടർമാരെ തടയും എന്ന് പറയുന്നതിൽ യുക്തിയില്ല.

ഇരട്ടവോട്ട് തടയപ്പെടണം. പക്ഷേ ഇരട്ടവോട്ടിന്റെ കാര്യം തുടരെ പറയുന്നതിലൂടെ പാലക്കാടെന്തോ ഭീകരാന്തരീക്ഷം ഉണ്ടെന്ന് വരുത്തിത്തീർക്കുകയാണ്.

അത് വോട്ടർമാരെ മാറ്റിനിർത്താനാണ്. അവരെന്ത് വിവാദം ഉണ്ടാക്കിയാലും അത് ജനങ്ങളെ ബാധിക്കില്ല. മതേതരനിലപാട് പാലക്കാട്ടുകാർ എത്രയോ മുമ്പ് തന്നെ സ്വീകരിച്ചതാണ്.

അതുകൊണ്ട് തന്നെ നല്ല പോളിംഗ് ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രവാസികൾ പോലും വോട്ട് ചെയ്യാൻ മാത്രമായി എത്തി എന്നറിയുന്നതൊക്കെ വലിയ പ്രതീക്ഷ നൽകുന്നുണ്ട്. മികച്ച ഭൂരിപക്ഷം ഉണ്ടാകും എന്ന് തന്നെയാണ് വിശ്വാസം.

പരസ്യ വിവാദത്തെ കുറിച്ച് പറയുകയാണെങ്കിൽ നാല് പത്രങ്ങളിൽ പരസ്യം കണ്ടിരുന്നു. അതിന്റെ ഉള്ളടക്കത്തിൽ എങ്ങനെയാണ് മാറ്റം വരിക എന്ന് മനസ്സിലാവുന്നില്ല.

യുഡിഎഫ് പരസ്യം എല്ലാ പത്രങ്ങളിലും ഒന്നു തന്നെ ആയിരുന്നു. ഹരികൃഷ്ണൻസ് സിനിമയിലെ ക്ലൈമാക്‌സ് പല സ്ഥലത്തും പലതാണെന്ന് കേട്ടിട്ടുണ്ട്. മോഹൻലാലിന് പ്രാതിനിധ്യമേറിയ സ്ഥലത്ത് അദ്ദേഹത്തിന്റെ പോസിറ്റീവ് ക്ലൈമാക്‌സ്...

മറ്റിടങ്ങളിൽ മമ്മൂട്ടിയുടേതും.. ഇതങ്ങനെയൊന്നും അല്ലല്ലോ. ഗൗരവകരമായ കാര്യമല്ലേ. അവർ പറയുന്നതൊക്കെ തൊണ്ടതൊടാതെ വിഴുങ്ങണം എന്ന് പറയാനാകില്ല".















#UDF #candidate #rahulmankoottathil #shared #good #hope #Palakkad #byelection.

Next TV

Related Stories
#Kozhikodedistrictschoolkalolsavam2024 |  നീണ്ട നാൾ കാത്തിരിപ്പ്: അധ്യാപകരുടെ കഠിനപ്രയത്നത്തിൽ വിജയം കൊയ്ത് ഹരിനാരായണൻ

Nov 22, 2024 09:05 PM

#Kozhikodedistrictschoolkalolsavam2024 | നീണ്ട നാൾ കാത്തിരിപ്പ്: അധ്യാപകരുടെ കഠിനപ്രയത്നത്തിൽ വിജയം കൊയ്ത് ഹരിനാരായണൻ

ഓട്ടംതുള്ളലിനെ കുന്നോളം സ്നേഹിച്ച്, ആഗ്രഹിച്ച് കലോത്സവ വേദിയിലെത്തിയ ഹരിനാരായണനും അധ്യാപകരും രക്ഷിതാക്കളും ഇക്കുറി സന്തോഷത്തോടെ...

Read More >>
#KozhikodeRevenueDistrictKalolsavam2024 | ഇതിൽ ചതിയുണ്ട്; വിധി നിർണ്ണയത്തിൽ അപാകത ആരോപിച്ച് കലോത്സവത്തിൽ പ്രതിഷേധം

Nov 22, 2024 08:21 PM

#KozhikodeRevenueDistrictKalolsavam2024 | ഇതിൽ ചതിയുണ്ട്; വിധി നിർണ്ണയത്തിൽ അപാകത ആരോപിച്ച് കലോത്സവത്തിൽ പ്രതിഷേധം

തുടർന്ന് ഡിഡിയുമായി സംസാരിക്കാൻ അവസരം ഒരുക്കാം എന്ന് അറിയിച്ചതോടെയാണ് വിദ്യാർത്ഥികൾ...

Read More >>
#KozhikodeRevenueDistrictKalolsavam2024 | ശുകസാരണോക്തി; വേദി കീഴടക്കിയ രാമായണ കഥയുമായി നിവേദ് കൃഷ്ണ

Nov 22, 2024 05:24 PM

#KozhikodeRevenueDistrictKalolsavam2024 | ശുകസാരണോക്തി; വേദി കീഴടക്കിയ രാമായണ കഥയുമായി നിവേദ് കൃഷ്ണ

രണ്ട് വർഷത്തോളമായി പൈങ്കുളം നാരായണ ചക്യാർക്ക് കീഴിൽ പരിശീലനം...

Read More >>
Top Stories