#sanjusamson | 'ഇതുപോലൊരു മനുഷ്യനെ കാണാനാകുമോ?'; പന്ത് മുഖത്തുവീണ് കരഞ്ഞ യുവതിയെ നേരിട്ടെത്തി ആശ്വസിപ്പിച്ച് സഞ്ജു

#sanjusamson | 'ഇതുപോലൊരു മനുഷ്യനെ കാണാനാകുമോ?'; പന്ത് മുഖത്തുവീണ് കരഞ്ഞ യുവതിയെ നേരിട്ടെത്തി ആശ്വസിപ്പിച്ച് സഞ്ജു
Nov 18, 2024 06:20 AM | By Athira V

ജൊഹാനസ്ബര്‍ഗ്: ( www.truevisionnews.com ) ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി-20 മത്സരത്തില്‍ സിക്സര്‍ മുഖത്തുപതിച്ച് പരുക്കേറ്റ ആരാധികയെ നേരില്‍ക്കണ്ട് ആശ്വസിപ്പിച്ച് മലയാളി താരം സഞ്ജു സാംസണ്‍.

പന്ത് മുഖത്തുപതിച്ച് പരുക്കേറ്റതിനേത്തുടര്‍ന്ന് ഐസ്പായ്ക്കും മുഖത്തുവച്ച് കണ്ണീരണിഞ്ഞ് നില്‍ക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇതിനു പിന്നാലെയാണ്, ആരാധികയെ നേരില്‍ക്കണ്ട് സഞ്ജു സംസാരിക്കുന്ന വിഡിയോ പുറത്ത് വന്നത്. പിന്നാലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.

https://x.com/Sachin_Gandhi7/status/1857670567861649844

ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ട്രിസ്റ്റന്‍ സ്റ്റബ്സ് എറിഞ്ഞ പത്താം ഓവറിലെ രണ്ടാം പന്തിലാണ് സഞ്ജുവിന്റെ സിക്സര്‍ യുവതിയുടെ കവിളില്‍ കൊണ്ടത്. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ അടുത്ത പന്തില്‍ സഞ്ജു വീണ്ടും സിക്സര്‍ അടിക്കുകയായിരുന്നു.

ഡീപ് മിഡ്‌വിക്കറ്റിന് മുകളിലൂടെ പന്ത് ഗാലറിയിലേക്ക്. ഗാലറിയുടെ കൈവരിയില്‍ തട്ടിയ പന്ത് സുരക്ഷാ ജീവനക്കാരന്റെ മുകളിലൂടെ യുവതിയുടെ മുഖത്ത് പതിച്ചു.

പന്തു മുഖത്തു പതിച്ചതിന്റെ വേദനയില്‍ യുവതി കരഞ്ഞതോടെ ഇവര്‍ക്ക് സമീപത്തുനിന്നും ആരോ ഐസ് പായ്ക്ക് എത്തിച്ചുകൊടുത്തു. ഈ ഐസ്‌ക്യൂബ് മുഖത്ത് ചേര്‍ത്ത്പിടിച്ച് കണ്ണീരോടെ ഇരിക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ മത്സരം സംപ്രേക്ഷണം ചെയ്ത ചാനലും കാണിക്കുന്നുണ്ടായിരുന്നു. പിന്നാലെ ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ഇതിനിടെ എന്തെങ്കിലും പറ്റിയോ എന്ന് സഞ്ജു ആംഗ്യത്തിലൂടെ ചോദിച്ചിരുന്നു.

മത്സരം അവസാനിച്ചതിനു പിന്നാലെയാണ് സഞ്ജു ആരാധികയെ കാണാനെത്തിയത്. യുവതിയെ കാണാനെത്തിയ സഞ്ജുവിനെ, ആരാധകര്‍ പൊതിയുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒട്ടേറെ ആരാധകര്‍ സഞ്ജുവിനൊപ്പം സെല്‍ഫിയെടുക്കുന്നുമുണ്ട്.

ഇതിനിടെയാണ് യുവതിയുമായി സഞ്ജു സംസാരിക്കുന്നത്. പരുക്കേറ്റ ആരാധികയെ മത്സരത്തിനു പിന്നാലെ തന്നെ നേരിട്ടെത്തി ആശ്വസിപ്പിച്ച സഞ്ജുവിന്റെ പ്രവൃത്തിയെ പുകഴ്ത്തി ഒട്ടേറെ ആരാധകരാണ് ദൃശ്യങ്ങള്‍ പങ്കുവച്ചത്. ഇതുപോലെ ഒരു മനുഷ്യനെ കാണാനാകുമോ എന്നാണ് ആരാധകരിലൊരാള്‍ കുറിച്ചത്.








#'Can #such #man #be #seen #Sanju #comforted #girl #who #was #crying #after #ball #fell #her #face

Next TV

Related Stories
സൂപ്പർ ഓവറിൽ കേരളത്തെ മറികടന്ന് ആന്ധ്ര

Dec 28, 2024 02:57 AM

സൂപ്പർ ഓവറിൽ കേരളത്തെ മറികടന്ന് ആന്ധ്ര

എസ് ഡി എൻ വി പ്രസാദ് 44ഉം കെ എസ് രാജു 32ഉം പാണ്ഡുരംഗ രാജു 27ഉം സാകേത് രാം 28ഉം റൺസെടുത്തു.കേരളത്തിന് വേണ്ടി അഭിജിത് പ്രവീൺ നാല് വിക്കറ്റും, ജെറിൻ പി എസ്...

Read More >>
#ManmohanSingh | മന്‍മോഹന്‍ സിങിന് ആദരം; മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് അണിഞ്ഞ് കളിക്കും

Dec 27, 2024 04:20 AM

#ManmohanSingh | മന്‍മോഹന്‍ സിങിന് ആദരം; മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് അണിഞ്ഞ് കളിക്കും

നാലാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ഫീല്‍ഡിനിറങ്ങിയത് കറുത്ത ആം ബാന്‍ഡ്...

Read More >>
#ViratKohli | സാം കോൺസ്റ്റാസിന്റെ ദേഹത്തിടിച്ചു; വിരാട് കോലിക്ക് പിഴ ശിക്ഷ

Dec 26, 2024 08:27 AM

#ViratKohli | സാം കോൺസ്റ്റാസിന്റെ ദേഹത്തിടിച്ചു; വിരാട് കോലിക്ക് പിഴ ശിക്ഷ

സ്മിത്തിനൊപ്പം 8 റൺസെടുത്ത പാറ്റ് കമ്മിൻസാണ്...

Read More >>
#BoxingDayTest | ബോക്‌സിങ്‌ഡേ ടെസ്റ്റ്: പഞ്ചോടെ കോണ്‍സ്റ്റാസിന്റെ അരങ്ങേറ്റം, ഒസീസിന് മികച്ച തുടക്കം

Dec 26, 2024 04:25 AM

#BoxingDayTest | ബോക്‌സിങ്‌ഡേ ടെസ്റ്റ്: പഞ്ചോടെ കോണ്‍സ്റ്റാസിന്റെ അരങ്ങേറ്റം, ഒസീസിന് മികച്ച തുടക്കം

ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ശുഭ്മാന്‍ ഗില്‍ ഇല്ല എന്നതാണ് ഇന്ത്യന്‍ ടീമിലെ ഏക...

Read More >>
#VijayMerchantTrophy | വിജയ് മർച്ചൻ്റ് ട്രോഫി; കേരളം - ആന്ധ്ര മത്സരം സമനിലയിൽ

Dec 25, 2024 05:11 AM

#VijayMerchantTrophy | വിജയ് മർച്ചൻ്റ് ട്രോഫി; കേരളം - ആന്ധ്ര മത്സരം സമനിലയിൽ

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് രണ്ടാം പന്തിൽ തന്നെ ലെറോയ് ജോക്വിൻ ഷിബുവിൻ്റെ വിക്കറ്റ്...

Read More >>
#Santhoshtrophy | തമിഴ്നാടിൻറെ വിജയ മോഹം തകർത്തു; സന്തോഷ് ട്രോഫിയിൽ സമനില പിടിച്ച് കേരളം

Dec 24, 2024 03:28 PM

#Santhoshtrophy | തമിഴ്നാടിൻറെ വിജയ മോഹം തകർത്തു; സന്തോഷ് ട്രോഫിയിൽ സമനില പിടിച്ച് കേരളം

സന്തോഷ് ട്രോഫി ഫുടബോളിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ സമനില വഴങ്ങി...

Read More >>
Top Stories










Entertainment News