പാലക്കാട്: ( www.truevisionnews.com ) വര്‍ഗീയതയുടെ കാളകൂടവിഷത്തെയാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നതെന്ന് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശത്തെ കുറിച്ച് മന്ത്രി എം.ബി. രാജേഷ്. ഹീനമായ വംശഹത്യയ്ക്ക് ആഹ്വാനം നല്കിയ മറ്റൊരാള്‍ കേരളചരിത്രത്തിലില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ ചരിത്രത്തില്‍ ഇത്ര ഹീനമായ വംശഹത്യ ആഹ്വാനം നടത്തിയ ഒരാളില്ല. കോണ്‍ഗ്രസിന് ആ കാളകൂടവിഷത്തെ സ്വീകാര്യമായിരിക്കും. കെ. മുരളീധരന് മാത്രമേ അത് കോണ്‍ഗ്രസില്‍ ബോധ്യപ്പെടാതിരിക്കൂവെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എം.എം.ഹസ്സന് ഇദ്ദേഹത്തെ നന്നായിട്ടറിയാം.
എന്തെല്ലാം പറഞ്ഞിട്ടുണ്ട്. എത്രമാത്രം വിഷം ചീറ്റിയിട്ടുണ്ടെന്നറിയുന്നതുകൊണ്ടാണ് എം.എം. ഹസ്സന് അത് പറഞ്ഞിട്ടുള്ളത് എന്ന് നമ്മള് കാണണം. കോണ്‍ഗ്രസിലേയും ലീഗിലേയും പൊതുസമൂഹത്തിലേയും വലിയൊരു വിഭാഗത്തിന്റെ വികാരമാണത്- എം.ബി. രാജേഷ് പറഞ്ഞു.
വര്‍ഗീയതയുടെ ഒരു കാളിയനെ കഴുത്തില്‍ അണിയാന്‍ അതൊരു അലങ്കാരമായി കൊണ്ടുനടക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂവെന്നും കോണ്‍ഗ്രസിനേ അതിനുള്ള അര്‍ഹതയുള്ളൂവെന്നും കഴിഞ്ഞ ദിവസം എം.ബി. രാജേഷ് പ്രതികരിച്ചിരുന്നു.
വര്‍ഗീയതയുടെ നിലപാട് തള്ളിപ്പറയാതെ സന്ദീപിനെ സ്വീകരിക്കില്ലെന്നാണ് താന്‍ പറഞ്ഞത്. കോണ്‍ഗ്രസിലെ മതനിരപേക്ഷവാദികള്‍ക്ക് മുസ്ലീം ലീഗിനൊക്കെ കൊണ്ടുനടക്കാവുന്ന നേതാവാണോ സന്ദീപ് വാര്യരെന്നും അദ്ദേഹം ചോദിച്ചു.
കെ. മുരളീധരനെ ബി.ജെ.പി ക്ക് വേണ്ടി കാലുവാരിയവരാണ് കേരളത്തിലെ ഏറ്റവും വലിയി വിദ്വേഷ പ്രചാരകനെ സ്വന്തം പാര്‍ട്ടിയിലെടുത്തതെന്നും എം.ബി രാജേഷ് പറഞ്ഞു.
#Congress #has #accepted #the #bull #poison #communalism #Minister #MBRajesh