മലപ്പുറം : (truevisionnews.com) ബിജെപിയാണ് അവസാന അഭയകേന്ദ്രം എന്ന ചിന്താഗതിക്കാണ് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതോടുകൂടി മാറ്റം വന്നത്, അതിന്റെ തുടക്കം കേരളത്തിൽ നിന്നാണെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലികുട്ടി.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളും സന്ദീപ് വാര്യരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇനി കോൺഗ്രസിന്റെ ഉയർത്തെഴുനേൽപ്പിന്റെ കാലമാണ് വരാൻ പോകുന്നത്. സന്ദീപിന്റെ കോൺഗ്രസിലേക്കുള്ള വരവ് വാർത്തമാധ്യമങ്ങൾ വമ്പിച്ച പ്രാധാന്യത്തോടെയാണ് കൈകാര്യം ചെയ്തത്.
ഇന്നലെ പാലക്കാട് നടന്ന പരിപാടി ഇതുവരെ കാണാത്ത രീതിയിലുള്ള ആവേശമാണ് തന്നതെന്നും പികെ കുഞ്ഞാലികുട്ടി കൂട്ടിച്ചേർത്തു.
സന്ദീപിന്റെ വരവ് ദേശീയമായി പ്രാധാന്യമുള്ള ഒന്നാണ്. വിഭാഗീയമായ ചിന്തകളിൽ മനം മടുത്തെന്ന് അദ്ദേഹം പറഞ്ഞിരുന്നു അതിനെയാണ് കോൺഗ്രസ് സ്വാഗതം ചെയ്തത്.
അവസാന അഭയകേന്ദ്രം ബിജെപി അല്ല. ഇന്ത്യയെ രക്ഷിക്കാൻ കോൺഗ്രസിനും ഇന്ത്യ മുന്നണിക്കും സാധിക്കൂമെന്നാണ് ഇന്ന് ഇവിടെ കുറിച്ച മാറ്റത്തിന്റെ അർത്ഥം.
ഇനിയും ഒരുപാട് പേർ കോൺഗ്രസിലേക്ക് വരും അക്കാര്യത്തിൽ ഒരു സംശയവും ഇല്ല, കുഞ്ഞാലികുട്ടി വ്യക്തമാക്കി.
#Now #time #upliftment #Congress #PKKunhalikutty