#caravanfoundbody | വടകര കാരവനിലെ രണ്ടു പേരുടെ മരണം; ഇൻക്വസ്റ്റ് നടപടികൾ ഇന്ന് പൂർത്തിയാകും

#caravanfoundbody | വടകര കാരവനിലെ രണ്ടു പേരുടെ മരണം; ഇൻക്വസ്റ്റ് നടപടികൾ ഇന്ന് പൂർത്തിയാകും
Dec 24, 2024 08:26 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  ദേശീയപാതയില്‍ വടകര കരിമ്പനപ്പാലത്ത് കാരവനില്‍ രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസ്.

മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശി മനോജ്‌, കണ്ണൂർ പറശേരി സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത്. കണ്ണൂരിൽ വിവാഹത്തിന് ആളെ എത്തിച്ച് മടങ്ങിയവരാണെന്ന് പൊലീസ് പറയുന്നു. എസി ഗ്യാസ് ലീക്കായതാകാം മരണ കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.

പൊന്നാനിയില്‍ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയിൽ ജീവനക്കാരനാണ് ജോയൽ. പൊലീസ് സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്.

മരിച്ച രണ്ടുപേരുടെ ഇൻക്വസ്റ്റ് നടപടികൾ ഇന്ന് രാവിലെ നടക്കും. എഡിഎമ്മിൻ്റെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ നടത്തുന്നത്. ഫൊറന്‍സിക് വിദഗ്ധര്‍, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവരെല്ലാം വിശദമായ പരിശോധന നടത്തും.

രാത്രിയിലുള്ള പരിശോധന ഫലപ്രദമാകില്ലെന്നതിനാലാണ് എല്ലാ പരിശോധനയും പകല്‍സമയത്തേക്ക് മാറ്റിയതെന്നും അധിക്യതർ അറിയിച്ചു.

റൂറല്‍ എസ്പി പി നിധിന്‍രാജ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ രാത്രി തന്നെ സ്ഥലത്തെത്തിയിരുന്നു. ദേശീയപാതയില്‍ കരിമ്പനപ്പാലത്തെ കെടിഡിസി റസ്റ്ററന്റിലേക്ക് പോകുന്ന വഴിയുടെ തുടക്കത്തില്‍ തന്നെയാണ് വണ്ടി നിര്‍ത്തിയത്.

തിരക്കേറിയ റോഡിനുസമീപമായതിനാല്‍ ആരും വണ്ടി അത്ര ശ്രദ്ധിച്ചിരുന്നില്ല. ഏറെ നേരമായി നിർത്തിയിട്ടിരുന്ന വണ്ടി ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.

#Death #two #people #Vadakara #caravan #inquest #proceedings #completed #today

Next TV

Related Stories
#PoliceCase | വീട്ടമ്മയെ പീഡിപ്പിച്ച് 13 ലക്ഷം തട്ടിയ ബസ് ഡ്രൈവർ അറസ്റ്റിൽ

Dec 24, 2024 10:45 PM

#PoliceCase | വീട്ടമ്മയെ പീഡിപ്പിച്ച് 13 ലക്ഷം തട്ടിയ ബസ് ഡ്രൈവർ അറസ്റ്റിൽ

തു​ട​ർ​ന്നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ചാ​ല​ക്കു​ടി ഡി​വൈ.​എ​സ്.​പി കെ. ​സു​മേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ്...

Read More >>
#Arrest | ഫോർട്ടുകൊച്ചി കാർണിവൽ ആഘോഷം; മദ്യലഹരിയിൽ യുവതിയ്‌ക്ക്‌ നേരെ അക്രമം,രണ്ടു യുവാക്കൾ അറസ്റ്റിൽ

Dec 24, 2024 10:45 PM

#Arrest | ഫോർട്ടുകൊച്ചി കാർണിവൽ ആഘോഷം; മദ്യലഹരിയിൽ യുവതിയ്‌ക്ക്‌ നേരെ അക്രമം,രണ്ടു യുവാക്കൾ അറസ്റ്റിൽ

ഫോർട്ടുകൊച്ചിയിലെ പുതുവത്സരത്തിന്റെ ഭാഗമായി കാർണിവൽ ആഘോഷത്തിനിടെ മദ്യലഹരിയിൽ യുവതിയെ അക്രമിച്ച രണ്ടു യുവാക്കളെ അറസ്റ്റു...

Read More >>
#attack |  തൃശൂരിൽ പൊലീസുകാരനെ 20 അം​ഗ സംഘം ആക്രമിച്ചു;  കേസ്

Dec 24, 2024 10:23 PM

#attack | തൃശൂരിൽ പൊലീസുകാരനെ 20 അം​ഗ സംഘം ആക്രമിച്ചു; കേസ്

ഒല്ലൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ റെനീഷിനു നേരെയാണ് ആക്രമണമുണ്ടായത്....

Read More >>
#KeralaGovernor | കേരള ഗവർണർക്ക് മാറ്റം; രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരളാ ഗവർണറാകും

Dec 24, 2024 09:44 PM

#KeralaGovernor | കേരള ഗവർണർക്ക് മാറ്റം; രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരളാ ഗവർണറാകും

കഴിഞ്ഞ സെപ്റ്റംബർ 5 ന് ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണർ പദവിയിൽ അഞ്ച് വർഷം...

Read More >>
#caravanfoundbody | വടകര കാരവാനിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Dec 24, 2024 09:34 PM

#caravanfoundbody | വടകര കാരവാനിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

വിഷവാതകം ചോർന്നത് എങ്ങനെയെന്ന് കണ്ടെത്താൻ വിദഗ്‌ധരുടെ നേത്യത്വത്തിൽ കാരവാനിൽ ഇന്ന് ഉച്ചയോടെ പരിശോധന...

Read More >>
#KnifeAttack | ക്ഷേമപെന്‍ഷന്‍ വിതരണത്തിന് പോയ ബാങ്ക് ജീവനക്കാരന് വെട്ടേറ്റു

Dec 24, 2024 09:20 PM

#KnifeAttack | ക്ഷേമപെന്‍ഷന്‍ വിതരണത്തിന് പോയ ബാങ്ക് ജീവനക്കാരന് വെട്ടേറ്റു

ബാലരാമപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ ലെനിനാണ്...

Read More >>
Top Stories