#rape | പ്ലസ്ടു വിദ്യാർഥിനിയെ അഭിഭാഷകൻ ക്രൂരബലാത്സംഗത്തിന് ഇരയാക്കി, ഒത്താശചെയ്ത സ്ത്രീ അറസ്റ്റിൽ

#rape | പ്ലസ്ടു വിദ്യാർഥിനിയെ അഭിഭാഷകൻ ക്രൂരബലാത്സംഗത്തിന് ഇരയാക്കി, ഒത്താശചെയ്ത സ്ത്രീ അറസ്റ്റിൽ
Dec 24, 2024 08:52 AM | By Susmitha Surendran

പത്തനംതിട്ട: (truevisionnews.com) പ്ലസ്ടു വിദ്യാർഥിനിയെ അഭിഭാഷകൻ ക്രൂരബലാത്സംഗത്തിന് ഇരയാക്കി. ഒത്താശചെയ്ത കുട്ടിയുടെ ബന്ധുകൂടിയായ സ്ത്രീയെ പോലീസ് പിടികൂടി.

അഭിഭാഷകനെ അറസ്റ്റുചെയ്യാനായിട്ടില്ല. ഹൈക്കോടതി അഭിഭാഷകനായ കായംകുളം സ്വദേശി നൗഷാദ് (46) ആണ് ഒളിവിൽ പോയത്.

2023 ജൂൺ 10-ന് കോഴഞ്ചേരിയിലെ ഒരു ഹോട്ടൽ മുറിയിൽ വെച്ചാണ് കുട്ടിയെ അഭിഭാഷകൻ ആദ്യമായി പീഡിപ്പിച്ചത്. കുട്ടിക്ക് ബലംപ്രയോഗിച്ച് മദ്യംനൽകി.

മയങ്ങിയപ്പോൾ പലതവണ ബലാത്സംഗംചെയ്തു. പീഡനദൃശ്യങ്ങളുണ്ടെന്നും പുറത്തുപറഞ്ഞാൽ അച്ഛനെയും മകളെയും കുടുക്കുമെന്നും പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തി. 2024 ജൂൺ വരെ പീഡനം തുടർന്നു.

പത്തനംതിട്ട കുമ്പഴയിലെ ഹോട്ടലിൽവെച്ചും എറണാകുളത്തുവെച്ചും പലതവണ പീഡിപ്പിച്ചു. പണം കൈപ്പറ്റി കൂട്ടുനിന്നത് കുട്ടിയുടെ സംരക്ഷണച്ചുമതലയുള്ള സ്ത്രീയാണ്.

പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽനിന്നുള്ള വിവരത്തെത്തുടർന്ന് പെൺകുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ആറന്മുള പോലീസാണ് കേസെടുത്തത്.

എസ്.ഐ. കെ.ആർ. ഷെമിമോളുടെ നേതൃത്വത്തിലാണ് സ്ത്രീയെ കായംകുളം മൂന്നാംകുറ്റിയിൽനിന്ന് പിടികൂടിയത്. പീഡനം നടന്ന ഹോട്ടലുകളിലെ രേഖകൾ പരിശോധിച്ചപ്പോൾ കുട്ടിയെ പ്രതികൾ അവിടങ്ങളിൽ എത്തിച്ചിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്.

#Plus #2 #student #brutally #raped #lawyer.

Next TV

Related Stories
#PoliceCase | വീട്ടമ്മയെ പീഡിപ്പിച്ച് 13 ലക്ഷം തട്ടിയ ബസ് ഡ്രൈവർ അറസ്റ്റിൽ

Dec 24, 2024 10:45 PM

#PoliceCase | വീട്ടമ്മയെ പീഡിപ്പിച്ച് 13 ലക്ഷം തട്ടിയ ബസ് ഡ്രൈവർ അറസ്റ്റിൽ

തു​ട​ർ​ന്നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ചാ​ല​ക്കു​ടി ഡി​വൈ.​എ​സ്.​പി കെ. ​സു​മേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ്...

Read More >>
#Arrest | ഫോർട്ടുകൊച്ചി കാർണിവൽ ആഘോഷം; മദ്യലഹരിയിൽ യുവതിയ്‌ക്ക്‌ നേരെ അക്രമം,രണ്ടു യുവാക്കൾ അറസ്റ്റിൽ

Dec 24, 2024 10:45 PM

#Arrest | ഫോർട്ടുകൊച്ചി കാർണിവൽ ആഘോഷം; മദ്യലഹരിയിൽ യുവതിയ്‌ക്ക്‌ നേരെ അക്രമം,രണ്ടു യുവാക്കൾ അറസ്റ്റിൽ

ഫോർട്ടുകൊച്ചിയിലെ പുതുവത്സരത്തിന്റെ ഭാഗമായി കാർണിവൽ ആഘോഷത്തിനിടെ മദ്യലഹരിയിൽ യുവതിയെ അക്രമിച്ച രണ്ടു യുവാക്കളെ അറസ്റ്റു...

Read More >>
#attack |  തൃശൂരിൽ പൊലീസുകാരനെ 20 അം​ഗ സംഘം ആക്രമിച്ചു;  കേസ്

Dec 24, 2024 10:23 PM

#attack | തൃശൂരിൽ പൊലീസുകാരനെ 20 അം​ഗ സംഘം ആക്രമിച്ചു; കേസ്

ഒല്ലൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ റെനീഷിനു നേരെയാണ് ആക്രമണമുണ്ടായത്....

Read More >>
#KeralaGovernor | കേരള ഗവർണർക്ക് മാറ്റം; രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരളാ ഗവർണറാകും

Dec 24, 2024 09:44 PM

#KeralaGovernor | കേരള ഗവർണർക്ക് മാറ്റം; രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരളാ ഗവർണറാകും

കഴിഞ്ഞ സെപ്റ്റംബർ 5 ന് ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണർ പദവിയിൽ അഞ്ച് വർഷം...

Read More >>
#caravanfoundbody | വടകര കാരവാനിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Dec 24, 2024 09:34 PM

#caravanfoundbody | വടകര കാരവാനിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

വിഷവാതകം ചോർന്നത് എങ്ങനെയെന്ന് കണ്ടെത്താൻ വിദഗ്‌ധരുടെ നേത്യത്വത്തിൽ കാരവാനിൽ ഇന്ന് ഉച്ചയോടെ പരിശോധന...

Read More >>
#KnifeAttack | ക്ഷേമപെന്‍ഷന്‍ വിതരണത്തിന് പോയ ബാങ്ക് ജീവനക്കാരന് വെട്ടേറ്റു

Dec 24, 2024 09:20 PM

#KnifeAttack | ക്ഷേമപെന്‍ഷന്‍ വിതരണത്തിന് പോയ ബാങ്ക് ജീവനക്കാരന് വെട്ടേറ്റു

ബാലരാമപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ ലെനിനാണ്...

Read More >>
Top Stories