Dec 24, 2024 08:33 AM

കോട്ടയം: (truevisionnews.com) ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേസെടുത്തതിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു.

കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് . കാഞ്ഞിരപ്പള്ളി കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്.

മേക്കപ്പ് മാനേജർ സജീവിന് എതിരെയാണ് കേസ്. കോട്ടയം പൊൻകുന്നം പൊലീസാണ് കേസെടുത്തത്.

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ പ്രത്യേക ബെഞ്ച് സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപീകരിച്ചിട്ടുണ്ട്.

മൂന്നംഗ ബെഞ്ചാണ് രൂപീകരിച്ചത്. മുഖ്യ വിവരാവകാശ കമ്മീഷണർ നേതൃത്വം നൽകും. രണ്ട് വിവരാവകാശ കമ്മീഷണർമാരും ബെഞ്ചിലുണ്ടാകും.

പ്രത്യേക ബെഞ്ച് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഫയൽ ചെയ്ത പരാതികളും അപ്പീലുകളും വിശദമായി പരിശോധിച്ച് തീരുമാനമെടുക്കും. പുതുതായി വരുന്ന അപ്പീലുകളും പരിഗണിക്കും.

#Hema #Committee #Report #first #charge #sheet #filed #case

Next TV

Top Stories