#accident | ഇത് രണ്ടാംജന്മം, യുവാക്കളെ വലിച്ചിഴച്ച് കൂറ്റൻ ലോറി; ട്രക്ക് നീങ്ങിയത് മുന്നൂറ് മീറ്ററോളം

#accident | ഇത് രണ്ടാംജന്മം, യുവാക്കളെ വലിച്ചിഴച്ച് കൂറ്റൻ ലോറി; ട്രക്ക് നീങ്ങിയത് മുന്നൂറ് മീറ്ററോളം
Dec 24, 2024 08:47 AM | By Susmitha Surendran

ആഗ്ര: (truevisionnews.com) ഉത്തർപ്രദേശിൽ രണ്ട് യുവാക്കൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മുൻ ചക്രത്തിനിടയിലും, അടിയിലും കുടുങ്ങിയ രണ്ട് യുവാക്കളെയും കൊണ്ട് ട്രക്ക് നീങ്ങിയത് മുന്നൂറ് മീറ്ററോളമാണ്.

ഉത്തർപ്രദേശിലെ ആഗ്ര ഹൈവേയിൽ നടന്ന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീഡിയോയിൽ ട്രക്കിന്റെ മുൻ ടയറിന്റെ ഭാഗത്തുകൂടുങ്ങിയ ഒരു യുവാവ് ജീവന് വേണ്ടി അലറിക്കരയുന്നത് കാണാം.

എന്നാൽ അപ്പോൾപോലും ട്രക്ക് അതിവേഗതയിൽ ഇവരെയും കൊണ്ട് നീങ്ങുകയായിരുന്നു. യുവാവിന്റെ തല പുറത്തേയ്ക്ക് കാണാമെങ്കിലും ശരീരഭാഗം ടയറിനോട് ചേർന്നാണ് കിടക്കുന്നത്. അതിവേഗതയിൽ പോകുന്ന ട്രാക്കിന്റെ അടിയിലും ഒരു യുവാവ് കുടുങ്ങിക്കിടപ്പുണ്ടായിരുന്നു.

സാക്കിർ എന്ന യുവാവും മറ്റൊരു യുവാവുമാണ് അപകടത്തിൽപ്പെട്ടത്. ബൈക്കിൽ ഇവർ ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ, പൊടുന്നനെ ട്രക്ക് വേഗത കൂട്ടുകയായിരുന്നു. ഇതോടെ ഇരുവരും അടിയിൽപെട്ടു.

ടയറിന് മുന്നിൽ കുടുങ്ങിയ സാക്കിറിനെയും കൊണ്ട് ട്രക്ക് മീറ്ററുകളോളം മുന്നോട്ടുനീങ്ങി. ഇതിനിടെ യുവാവ് സഹായത്തിനായി കരഞ്ഞുവിളിക്കുന്നതും മറ്റും വീഡിയോയിൽ കാണാം.

ആ സമയത്ത് അതുവഴി യാത്ര ചെയ്തിരുന്നവരാണ് ട്രക്ക് നിർത്തിച്ചത്. തുടർന്ന് ഡ്രൈവറെ ചെരുപ്പ് കൊണ്ട് അടിക്കുകയും മർദ്ദിക്കുകയും ചെയ്തു.

ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ട്രക്കിനടിയിൽപെട്ട രണ്ട് യുവാക്കളെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

#Two #youths #narrowly #escaped #accident #UttarPradesh.

Next TV

Related Stories
#Farmerprotest |വിളകൾക്ക് തീരെ വിലയില്ല; മന്ത്രിക്ക് ഉള്ളിമാലയിട്ട് കർഷകൻ

Dec 24, 2024 10:04 PM

#Farmerprotest |വിളകൾക്ക് തീരെ വിലയില്ല; മന്ത്രിക്ക് ഉള്ളിമാലയിട്ട് കർഷകൻ

മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെയെയാണ് കർഷകൻ ഉള്ളിമാല...

Read More >>
#MissingCase | കാണാതായ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട നിലയിൽ; പീഡനം ആരോപിച്ച് കുടുംബം

Dec 24, 2024 09:37 PM

#MissingCase | കാണാതായ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട നിലയിൽ; പീഡനം ആരോപിച്ച് കുടുംബം

ഇത്തരമൊരു ഘട്ടത്തിൽ സൈനികവൃത്തങ്ങൾ ദുഃഖിതരായ കുടുംബത്തിന് പൂർണപിന്തുണ നൽകുന്നുവെന്ന് ഡൽഹി കൻ്റോൺമെന്റ് സ്റ്റേഷൻ കമാൻഡർ...

Read More >>
#rapecase | ബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി 70കാരിയായ അതിജീവിതയെ വീണ്ടും പീഡനത്തിനിരയാക്കി

Dec 24, 2024 09:11 PM

#rapecase | ബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി 70കാരിയായ അതിജീവിതയെ വീണ്ടും പീഡനത്തിനിരയാക്കി

നേരത്തെ ബറൂച്ച് ജില്ലയിൽ 11 വയസുകാരി പീഡനത്തിനിരയായിരുന്നു. തുടർന്ന് കുട്ടിയുടെ ആന്തരികാവയവങ്ങൾക്ക് ഉൾപ്പടെ ഗുരുതര...

Read More >>
#accident |  പൂഞ്ചില്‍ സൈനികര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് മരണം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Dec 24, 2024 08:38 PM

#accident | പൂഞ്ചില്‍ സൈനികര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് മരണം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

Read More >>
#blast | ജയ്പൂരിലെ എല്‍പിജി ടാങ്കര്‍ അപകടം; മരിച്ചവരുടെ എണ്ണം 15 ആയി

Dec 24, 2024 07:36 PM

#blast | ജയ്പൂരിലെ എല്‍പിജി ടാങ്കര്‍ അപകടം; മരിച്ചവരുടെ എണ്ണം 15 ആയി

ഗുരുതരമായി പരിക്കേറ്റ നാല് പേര്‍ വെൻ്റിലേറ്ററിൽ തുടരുകയാണ്. നിലവില്‍ അഞ്ച് പേരെ ആശുപത്രിയില്‍ നിന്നും...

Read More >>
#GasTankerAccident  | ഗ്യാസ് ടാങ്കർ അപകടം; ഡ്രൈവർ ഇറങ്ങിയോടിയതാണ് വൻ ദുരന്തത്തിനിടയാക്കിയതെന്ന് പൊലീസ്, കസ്റ്റഡിയിൽ

Dec 24, 2024 05:22 PM

#GasTankerAccident | ഗ്യാസ് ടാങ്കർ അപകടം; ഡ്രൈവർ ഇറങ്ങിയോടിയതാണ് വൻ ദുരന്തത്തിനിടയാക്കിയതെന്ന് പൊലീസ്, കസ്റ്റഡിയിൽ

ആ സാഹചര്യത്തിൽ ഡ്രൈവർ ഇറങ്ങിയോടിയത് തെറ്റാ​ണെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ്...

Read More >>
Top Stories