യുവാക്കൾ ദ്രാവകം മണപ്പിച്ചു; ആറാം ക്ലാസ് വിദ്യാർഥി അവശനിലയിൽ ആശുപത്രിയിൽ

യുവാക്കൾ ദ്രാവകം മണപ്പിച്ചു; ആറാം ക്ലാസ് വിദ്യാർഥി അവശനിലയിൽ ആശുപത്രിയിൽ
Dec 24, 2024 08:10 AM | By Susmitha Surendran

ആലപ്പുഴ: (truevisionnews.com) ഒരുകൂട്ടം യുവാക്കൾ ബലംപ്രയോഗിച്ച് കുപ്പിയിലുണ്ടായിരുന്ന ദ്രാവകം മണപ്പിച്ചതിനെത്തുടർന്ന് അവശനിലയിലായ ആറാംക്ലാസ് വിദ്യാർഥി ചികിത്സയിൽ.

ആലപ്പുഴ സ്റ്റേഡിയം വാർഡിൽ സുൽഫിക്കറിന്റെ മകൻ മുഹമ്മദ് മിസ്ബിനെ(12)യാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

ഇതേപ്പറ്റി കുട്ടിയുടെ പിതാവും പോലീസും പറയുന്നത്: തിങ്കളാഴ്ച വൈകീട്ട് ആറേമുക്കാലോടെയായിരുന്നു സംഭവം. ബീച്ചിനടുത്തുള്ള കളിസ്ഥലത്തുനിന്ന്‌ ഫുട്ബോൾകളി കഴിഞ്ഞ് ആറു കൂട്ടുകാർക്കൊപ്പം സൈക്കിളിൽ വീട്ടിലേക്കു മടങ്ങുകയായിരുന്നു.

ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിനും ക്യാമ്പ് ഓഫീസിനും ഇടയിലുള്ള ഭാഗത്തുവെച്ച് അഞ്ചു യുവാക്കൾ കുട്ടികളെ പിന്തുടർന്നു. മറ്റു കുട്ടികൾ ഓടിരക്ഷപ്പെട്ടെങ്കിലും മിസ്ബിനെ കടന്നുപിടിച്ച യുവാക്കൾ കൈയിലുണ്ടായിരുന്ന കുപ്പി ബലംപ്രയോഗിച്ചു മണപ്പിച്ചു.

ഭയന്നുവിറച്ച്‌ വീട്ടിലെത്തിയ കുട്ടിക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായി. ഉടനേ കടപ്പുറം വനിത-ശിശു ആശുപത്രിയിൽ എത്തിച്ച് പ്രാഥമികശുശ്രൂഷകൾ നൽകി. അവിടെനിന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ആശുപത്രി അധികൃതർ ആലപ്പുഴ സൗത്ത് പോലീസിനെ വിവരമറിയിച്ചു. പോലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും അവിടെയുണ്ടായിരുന്ന ചിലർ ഓടിരക്ഷപ്പെട്ടു. സംഭവത്തിനു പിന്നിൽ ലഹരിസംഘമാണെന്നാണ് പോലീസിന്റെ നിഗമനം.

#youth #smelled #liquid #6th #class #student #sick #hospital

Next TV

Related Stories
#PoliceCase | വീട്ടമ്മയെ പീഡിപ്പിച്ച് 13 ലക്ഷം തട്ടിയ ബസ് ഡ്രൈവർ അറസ്റ്റിൽ

Dec 24, 2024 10:45 PM

#PoliceCase | വീട്ടമ്മയെ പീഡിപ്പിച്ച് 13 ലക്ഷം തട്ടിയ ബസ് ഡ്രൈവർ അറസ്റ്റിൽ

തു​ട​ർ​ന്നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ചാ​ല​ക്കു​ടി ഡി​വൈ.​എ​സ്.​പി കെ. ​സു​മേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ്...

Read More >>
#Arrest | ഫോർട്ടുകൊച്ചി കാർണിവൽ ആഘോഷം; മദ്യലഹരിയിൽ യുവതിയ്‌ക്ക്‌ നേരെ അക്രമം,രണ്ടു യുവാക്കൾ അറസ്റ്റിൽ

Dec 24, 2024 10:45 PM

#Arrest | ഫോർട്ടുകൊച്ചി കാർണിവൽ ആഘോഷം; മദ്യലഹരിയിൽ യുവതിയ്‌ക്ക്‌ നേരെ അക്രമം,രണ്ടു യുവാക്കൾ അറസ്റ്റിൽ

ഫോർട്ടുകൊച്ചിയിലെ പുതുവത്സരത്തിന്റെ ഭാഗമായി കാർണിവൽ ആഘോഷത്തിനിടെ മദ്യലഹരിയിൽ യുവതിയെ അക്രമിച്ച രണ്ടു യുവാക്കളെ അറസ്റ്റു...

Read More >>
#attack |  തൃശൂരിൽ പൊലീസുകാരനെ 20 അം​ഗ സംഘം ആക്രമിച്ചു;  കേസ്

Dec 24, 2024 10:23 PM

#attack | തൃശൂരിൽ പൊലീസുകാരനെ 20 അം​ഗ സംഘം ആക്രമിച്ചു; കേസ്

ഒല്ലൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ റെനീഷിനു നേരെയാണ് ആക്രമണമുണ്ടായത്....

Read More >>
#KeralaGovernor | കേരള ഗവർണർക്ക് മാറ്റം; രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരളാ ഗവർണറാകും

Dec 24, 2024 09:44 PM

#KeralaGovernor | കേരള ഗവർണർക്ക് മാറ്റം; രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരളാ ഗവർണറാകും

കഴിഞ്ഞ സെപ്റ്റംബർ 5 ന് ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണർ പദവിയിൽ അഞ്ച് വർഷം...

Read More >>
#caravanfoundbody | വടകര കാരവാനിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Dec 24, 2024 09:34 PM

#caravanfoundbody | വടകര കാരവാനിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

വിഷവാതകം ചോർന്നത് എങ്ങനെയെന്ന് കണ്ടെത്താൻ വിദഗ്‌ധരുടെ നേത്യത്വത്തിൽ കാരവാനിൽ ഇന്ന് ഉച്ചയോടെ പരിശോധന...

Read More >>
#KnifeAttack | ക്ഷേമപെന്‍ഷന്‍ വിതരണത്തിന് പോയ ബാങ്ക് ജീവനക്കാരന് വെട്ടേറ്റു

Dec 24, 2024 09:20 PM

#KnifeAttack | ക്ഷേമപെന്‍ഷന്‍ വിതരണത്തിന് പോയ ബാങ്ക് ജീവനക്കാരന് വെട്ടേറ്റു

ബാലരാമപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ ലെനിനാണ്...

Read More >>
Top Stories