കോഴിക്കോട് : (truevisionnews.com) കോയമ്പത്തൂരിൽ സൈനിക റാലിക്കിടെ തുടയെല്ല് പൊട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയപ്പോൾ ശസ്ത്രക്രീയ വൈകി യുവാവ് അതീവ ഗുരുതരാവസ്ഥയിലായ സംഭവത്തിൽ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.
നാദാപുരം ചെക്യാട് ഓഡോറ നന്ദനത്തിൽ അശ്വിന് സംഭവിച്ച ദുരന്തം ഇകെ വിജയൻ എംഎൽഎ മന്ത്രി വീണ ജോർജിൻ്റെ ശ്രദ്ധയിൽ പ്പെടുത്തുകയായിരുന്നു.
തുടയെല്ല് പൊട്ടിയതിനെ തുടർന്ന് ഓപ്പറേഷനുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൻ കോളെജിൽ ഉണ്ടായ ചികിത്സ പിഴവിലെ പരാതിയെ കുറിച്ച് സമഗ്രമായി അന്വേഷിക്കുന്നതിന് ആരോഗ്യ വകുപ്പ് ഡയരക്ടർ ഓഫ് മെഡിക്കൽ എജ്യൂക്കേഷനെ (DME) ചുമതപെടുത്തി ഉത്തരവായതായി മന്ത്രി ഇ.കെ.വിജയൻ എം.എൽ.എയെ അറിയിച്ചു.
ഇപ്പോൾ കോഴിക്കോട് ബേബി മെമ്മോറിയിൽ ആശുപത്രി വെൻ്റിലേറ്ററിൽ കഴിയുന്ന അശ്വിൻ്റെ പിതാവ് സുനിലും മന്ത്രിക്ക് പരാതി നൽകിയിരുന്നു.
സൈന്യത്തിൽ ജോലി ലഭിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി ഇക്കഴിഞ്ഞ 10 -11 - 2024ന് കോയമ്പത്തൂരിൽ നടന്ന സൈനിക റിക്യൂട്ട് മെൻ്റ് റാലിയിൽ പങ്കെടുത്തപ്പോൾ കൂട്ട ഓട്ടത്തിനിടെ തടഞ്ഞ് വീണ അശ്വിൻ്റെ ദേഹത്ത് ചവിട്ടേൽക്കുകയും തുടയെല്ല് പൊട്ടുകയുമാണുണ്ടായത്.
ഉടൻ സൈനിക ഓഫീസർമാർ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ എത്തിച്ചു.
അടിയന്തിര ശസ്ത്രക്രീയ ആവശ്യമായതിനാൽ അവിടെ നിന്ന് ആംബുലൻസിൽ കോഴിക്കോട് ഗവ. മെഡിൽ കോളേജ് ആശുപത്രിയിൽ അന്ന് വൈകിട്ട് മൂന്ന് മണിയോടെ എത്തിക്കുകയായിരുന്നു.
#HealthMinister #directive #conduct #inquiry #Ashwin #denial #treatment