കണ്ണൂര്‍: (truevisionnews.com) കേളകത്ത് നാടക സമിതിയുടെ മിനി ബസ് മറിഞ്ഞ് മരിച്ച രണ്ടു പേരുടെയും പോസ്റ്റ്‍മോർട്ടം നടപടികള്‍ പൂര്‍ത്തിയായി.
മരിച്ച നടിമാരായ അഞ്ജലി, ജെസി മോഹൻ എന്നിവരുടെ മൃതദേഹവുമായി ബന്ധുക്കള്‍ നാട്ടിലേക്ക് തിരിച്ചു. ബന്ധുക്കൾ എത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
നാളെ രാവിലെ എട്ടുമണി മുതൽ കായകുളം കെപിഎസിയിൽ പൊതുദര്‍ശനം നടക്കും. തുടര്‍ന്ന് അഞ്ജലിയുടെ മൃതദേഹം കായംകുളത്തും ജെസിയുടെ മൃതദേഹം ഓച്ചിറയിലും സംസ്കരിക്കും.
അപകടത്തിൽ പരിക്കേറ്റ ഒൻപത് പേർ കണ്ണൂരിൽ ചികിത്സയിലാണ്. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ 25000 രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചു.
കണ്ണൂർ കടന്നപ്പള്ളിയിൽ വനിത മെസ് എന്ന പേരിലുള്ള നാടകം അവതരിപ്പിച്ചശേഷം കായകുളം ദേവ കമ്മ്യൂണിക്കേഷൻ നാടക സംഘം വയനാട്ടിലെ സുൽത്താൻ ബത്തേരിയിലേക്ക് പോകുന്നതിനിടെയാണ് അപ്രതീക്ഷിത അപകടമുണ്ടായത്.
സുൽത്താൻ ബത്തേരിയിലായിരുന്നു അടുത്ത അരങ്ങ് നിശ്ചയിച്ചിരുന്നത്. പതിനാലംഗ സംഘം അർധരാത്രി പന്ത്രണ്ട് മണിയോടെ തുടങ്ങിയ യാത്ര രണ്ട് പേരുടെ മരണത്തിലാണ് അവസാനിച്ചത്. ഗൂഗിൾമാപ്പ് നോക്കിയായിരുന്നു സംഘം വയനാട്ടിലേക്ക് പുറപ്പെട്ടത്.
#post #mortem #procedures #two #people #who #died #after #miNi #bus #overturned #completed.