#NaveenBabu | നവീന്‍ ബാബു വിടവാങ്ങിയിട്ട് ഒരു മാസം, അവസാനിക്കാത്ത ദുരൂഹതകള്‍, അന്വേഷണം ഇഴയുന്നുവെന്നും പരാതി

#NaveenBabu | നവീന്‍ ബാബു വിടവാങ്ങിയിട്ട് ഒരു മാസം, അവസാനിക്കാത്ത ദുരൂഹതകള്‍, അന്വേഷണം ഇഴയുന്നുവെന്നും പരാതി
Nov 15, 2024 08:52 AM | By VIPIN P V

കണ്ണൂർ: (truevisionnews.com) കണ്ണൂർ മുൻ എഡിഎം നവീൻ ബാബു മരിച്ചിട്ട് ഇന്നേക്ക് ഒരുമാസം.

ണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പി പി ദിവ്യ നടത്തിയ വിവാദ പ്രസംഗത്തിന് പിന്നാലെയാണ് കെ നവീന്‍ ബാബുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

നവീന്‍ ബാബു വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു മാസം. കേസ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തെങ്കിലും ദുരൂഹതകള്‍ പൂര്‍ണമായും നീങ്ങിയിട്ടില്ല.

അന്വേഷണം ഇഴയുന്നുവെന്നും പരാതിയുണ്ട്. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി ഇന്നലെയാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ഒക്ടോബര്‍ 14-നാണ് കണ്ണൂര്‍ കളക്ടറേറ്റില്‍ നടന്ന എ ഡി എം നവീന്‍ ബാബുവിന്റെ യാത്രയയപ്പു യോഗത്തില്‍ ക്ഷണിക്കാതെ എത്തിയ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യ വിവാദ പ്രസംഗം നടത്തിയത്.

പിന്നാലെ ഒക്ടോബര്‍ 15 -ന് രാവിലെ നവീന്‍ ബാബുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

പിന്നാലെ, പി പി ദിവ്യക്ക് എതിരെ ജനരോക്ഷമിരമ്പി. ദിവ്യയെ തള്ളി സിപിഐഎം പത്തനംതിട്ട ജില്ലാ നേതൃത്വം രംഗത്തെത്തി. പി പി ദിവ്യക്ക് എതിരെ ഉടന്‍ നടപടിവേണ്ടെന്ന കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നിലപാട് പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാക്കി.

നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബുവിന്റെ പരാതിയില്‍ പി പി ദിവ്യയ്‌ക്കെതിരെ ആത്മഹത്യാപ്രേരണകുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തു നിന്നും ദിവ്യയെ മാറ്റി.

എന്നാല്‍, ചോദ്യം ചെയ്യാനോ അറസ്റ്റ് രേഖപ്പെടുത്താനോ പോലീസ് ആദ്യം തയാറായില്ല. പി പി ദിവ്യ ഒളിവില്‍ പോയി. കളക്ടര്‍ ക്ഷണിച്ചതിനാലാണ് താന്‍ എത്തിയതെന്ന് ജാമ്യാപേക്ഷയില്‍ ദിവ്യ വ്യക്തമാക്കി.

പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ദിവ്യയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ യാത്രയയപ്പ് യോഗത്തില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കണമെന്ന് ദിവ്യ കളക്ടറോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് വ്യക്തമായി.

പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ദിവ്യയെ ഇരിണാവ് ഡാം ബ്രാഞ്ചിലേക്ക് തരംതാഴ്ത്താന്‍ സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

നവീന്‍ ബാബു വിടവാങ്ങിയിട്ട് ഒരു മാസം പിന്നിടുമ്പോള്‍ പിപി ദിവ്യ ജാമ്യത്തിലാണ്. ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ഇപ്പോഴും അവശേഷിക്കുന്നുണ്ട്.

അന്വേഷണം തൃപ്തകരമല്ലെങ്കില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെടാനാണ് കുടുംബത്തിന്റെ നീക്കം.

#month #NaveenBabu #departure #endless #mysteries #complaints #investigation #dragging

Next TV

Related Stories
#missing | സ്‌കൂളിലേക്ക് പോയ പ്ലസ് വൺ വിദ്യാർത്ഥിയെ കാണാതായതായി പരാതി

Nov 15, 2024 01:38 PM

#missing | സ്‌കൂളിലേക്ക് പോയ പ്ലസ് വൺ വിദ്യാർത്ഥിയെ കാണാതായതായി പരാതി

ഇന്നലെ രാവിലെ സ്കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അനന്തൻ പോയത്....

Read More >>
#VDSatheesan | വയനാടിന് ധനസഹായം ചോദിച്ചത് ബിജെപിയോടല്ല; കേന്ദ്രത്തോടാണ്, കോണ്‍ഗ്രസ് ഒറ്റയ്ക്ക് സമരത്തിനിറങ്ങും - വി ഡി സതീശന്‍

Nov 15, 2024 01:34 PM

#VDSatheesan | വയനാടിന് ധനസഹായം ചോദിച്ചത് ബിജെപിയോടല്ല; കേന്ദ്രത്തോടാണ്, കോണ്‍ഗ്രസ് ഒറ്റയ്ക്ക് സമരത്തിനിറങ്ങും - വി ഡി സതീശന്‍

ഇ പി പാലക്കാട് വന്ന് പ്രസംഗിച്ചത് തമാശയാണ്. എന്നാൽ ഇ പി ജയരാജൻ സിപിഎം വിട്ട് പോകുമെന്ന് കരുതുന്നില്ലെന്നും പ്രതിപക്ഷ നേതാവ്...

Read More >>
#fakeliquor | വ്യാ​ജ മ​ദ്യം വി​റ്റ യു​വാ​വ് എ​ക്സൈ​സ് ​ പി​ടി​യി​ൽ

Nov 15, 2024 01:12 PM

#fakeliquor | വ്യാ​ജ മ​ദ്യം വി​റ്റ യു​വാ​വ് എ​ക്സൈ​സ് ​ പി​ടി​യി​ൽ

വ​ട​ക്കാ​ഞ്ചേ​രി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജീ​ൻ സൈ​മ​ണി​ന്​ ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ...

Read More >>
#Fakevotercontroversy  | പാലക്കാട്ടെ വ്യാജ വോട്ടർ വിവാദം; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാകലക്ടർ

Nov 15, 2024 12:24 PM

#Fakevotercontroversy | പാലക്കാട്ടെ വ്യാജ വോട്ടർ വിവാദം; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാകലക്ടർ

വിഷയത്തിൽ സിപിഎം ഉൾപ്പടെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കലക്ടർ അന്വേഷണം...

Read More >>
Top Stories