#CoochBeharTrophy | കൂച്ച് ബെഹാറില്‍ ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാന് സെഞ്ച്വറി; കേരളത്തിന് ലീഡ്

#CoochBeharTrophy | കൂച്ച് ബെഹാറില്‍ ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാന് സെഞ്ച്വറി; കേരളത്തിന് ലീഡ്
Nov 14, 2024 07:17 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) കേരളത്തിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ബിഹാറിനെതിരെ ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാന്റെ മിന്നും പ്രകടനം.

ക്യാപ്റ്റന്റെ സെഞ്ച്വറി മികവില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സെടുത്ത കേരളം ആദ്യ ഇന്നിങ്‌സില്‍ ആറ് റണ്‍സിന്റെ ലീഡും നേടി.

ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഇമ്രാന്‍ 187 പന്തില്‍ നിന്നാണ് 178 റണ്‍സ് കരസ്ഥമാക്കിയത്. മൂന്ന് സിക്‌സും 22 ഫോറും ഉള്‍പ്പെടുന്നതാണ് ഇന്നിങ്‌സ്.

ആറാമനായി ഇറങ്ങിയ അദ്വൈത് പ്രിന്‍സും മികച്ച ബാറ്റിങ്ങാണ് കാഴ്ച്ചവെച്ചത്. 102 പന്ത് നേരിട്ട പ്രിന്‍സ് പുറത്താകാതെ 56 റണ്‍സ് നേടിയിട്ടുണ്ട്.

മംഗലപുരം കെസിഎയുടെ ഗ്രൗണ്ടില്‍ ബിഹാര്‍ ഉയര്‍ത്തിയ 329 റണ്‍സ് രണ്ടാം ദിനം കേരളം ഇമ്രാന്റെയും അദ്വൈയ്ത് പ്രിന്‍സിന്റെയും ബാറ്റിങ് മികവില്‍ മറികടക്കുകയായിരുന്നു.

വിക്കറ്റ് നഷ്ടപ്പെടാതെ 22 റണ്‍സുമായി രണ്ടാം ദിനം ഇന്നിങ്‌സ് പുനരാരംഭിച്ച കേരളത്തിന് സ്‌കോര്‍ 30 ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍ അഹമ്മദ് ഖാന്റെ വിക്കറ്റ് നഷ്ടമായി.

വസുദേവ് പ്രസാദിന്റെ പന്തില്‍ തൗഫിഖ് ക്യാച്ചെടുത്താണ് ഖാനെ പുറത്താക്കിയത്. തുടര്‍ന്ന് ക്രീസിലെത്തിയ രോഹിത് കെ.ആറും(10) വേഗം പുറത്തായി. പിന്നീട് അഹമ്മദ് ഇമ്രാനും അക്ഷയ് എസ്.എസും ചേര്‍ന്നാണ് കേരളത്തിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്.

120 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത അക്ഷയെ സുമന്‍ കുമാര്‍ പുറത്താക്കിയാണ് സഖ്യം തകര്‍ത്തത്. അക്ഷയ്- ഇമ്രാന്‍ കൂട്ടുകെട്ട് കേരളത്തിനായി 89 റണ്‍സ് നേടി. തുടര്‍ന്നെത്തിയ മൊഹമ്മദ് ഇനാനുമായി ചേര്‍ന്ന് ഇമ്രാന്‍ വീണ്ടും റണ്‍സ് വേട്ട തുടര്‍ന്നു.

സ്‌കോര്‍ 194 എത്തിയപ്പോള്‍ 30 റണ്‍സെടുത്ത ഇനാന്‍ സുമന്‍ കുമാറിന്റെ പന്തില്‍ പുറത്തായി. പിന്നീട് അദ്വൈത് പ്രിന്‍സുമായി ചേര്‍ന്നാണ് ഇമ്രാന്‍ ബിഹാറിനെതിരെ കേരളത്തിന് ലീഡ് നേടിയത്. ഇരുവരും തമ്മിലുള്ള സഖ്യം 128 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ ടോപ് സ്‌കോറര്‍ ഇമ്രാനെയും സുമന്‍ കുമാര്‍ തന്നെയാണ് പുറത്താക്കിയത്. കേരളത്തിന്റെ സ്‌കോര്‍ 332 ല്‍ എത്തിയപ്പോഴായിരുന്നു ഇമ്രാന്റെ വിക്കറ്റ് നഷ്ടമായത്.

ബിഹാറിനായി സുമന്‍ കുമാര്‍ നാല് വിക്കറ്റും വസുദേവ് പ്രസാദ് ഒരു വിക്കറ്റും നേടി. കളി നിര്‍ത്തുമ്പോള്‍ അദ്വൈത് പ്രിന്‍സ്( 54), അല്‍ത്താഫ്(1) എന്നിവരാണ് ക്രീസില്‍. സ്‌കോര്‍: ബിഹാര്‍ 329, കേരളം-335/5

#Captain #AhmedImran #scored #century #CoochBehar #Kerala #takes #lead

Next TV

Related Stories
#worldchesschampionship | ചരിത്രം തിരുത്തിയെഴുതി  ഡി ​ഗുകേഷ്; ഡിങ് ലിറനെ തോൽപ്പിച്ച് ലോകചാമ്പ്യനായി

Dec 12, 2024 07:26 PM

#worldchesschampionship | ചരിത്രം തിരുത്തിയെഴുതി ഡി ​ഗുകേഷ്; ഡിങ് ലിറനെ തോൽപ്പിച്ച് ലോകചാമ്പ്യനായി

ലോക ചെസ് ചാമ്പ്യനാകുന്ന ഏറ്റവും പ്രയം കുറഞ്ഞ താരമായി ഡി...

Read More >>
#Worldchesschampionship | ലോക ചെസ്സ് ചാമ്പ്യൻഷിപ്പ്; ഡി ഗുകേഷിന് വീണ്ടും സമനില, നാളെ നിർണായകം

Dec 11, 2024 08:03 PM

#Worldchesschampionship | ലോക ചെസ്സ് ചാമ്പ്യൻഷിപ്പ്; ഡി ഗുകേഷിന് വീണ്ടും സമനില, നാളെ നിർണായകം

6.5–6.5 പോയിന്റ് എന്ന നിലയിൽ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം...

Read More >>
#ChampionsLeague | അറ്റ്ലാന്‍റയെ വീഴ്ത്തി റയൽ; ചാമ്പ്യൻസ് ലീഗിലെ  അമ്പതാം ഗോളുമായി എംബാപ്പെ

Dec 11, 2024 09:53 AM

#ChampionsLeague | അറ്റ്ലാന്‍റയെ വീഴ്ത്തി റയൽ; ചാമ്പ്യൻസ് ലീഗിലെ അമ്പതാം ഗോളുമായി എംബാപ്പെ

രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് അറ്റ്ലാന്റയെ...

Read More >>
#BorderGavaskarTrophy | ഐ.സി.സി പെരുമാറ്റച്ചട്ടം ലംഘിച്ചു; സിറാജിനും ഹെഡിനും  ശിക്ഷ വിധിച്ചു

Dec 9, 2024 07:43 PM

#BorderGavaskarTrophy | ഐ.സി.സി പെരുമാറ്റച്ചട്ടം ലംഘിച്ചു; സിറാജിനും ഹെഡിനും ശിക്ഷ വിധിച്ചു

ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനും ഓസീസ് ബാറ്റർ ട്രാവിസ് ഹെഡിനും ശിക്ഷ വിധിച്ച്...

Read More >>
#VijayMerchantTrophy | വിജയ് മർച്ചൻ്റ് ട്രോഫി;  ഹൈദരാബാദിനെതിരെ കേരളത്തിന് പത്ത് വിക്കറ്റ് വിജയം

Dec 9, 2024 11:37 AM

#VijayMerchantTrophy | വിജയ് മർച്ചൻ്റ് ട്രോഫി; ഹൈദരാബാദിനെതിരെ കേരളത്തിന് പത്ത് വിക്കറ്റ് വിജയം

കേരളത്തിന് വേണ്ടി ഇഷാൻ ആറും നന്ദൻ മൂന്നും വിക്കറ്റുകൾ...

Read More >>
Top Stories