#Fraud | കാരുണ്യ പ്രവർത്തനത്തിൻ്റെ പേരുപറഞ്ഞ് സ്വർണവും പണവും തട്ടി; വിരുതൻ കണ്ണൂർ ടൗൺ പൊലീസിൻ്റെ പിടിയിൽ

#Fraud | കാരുണ്യ പ്രവർത്തനത്തിൻ്റെ പേരുപറഞ്ഞ് സ്വർണവും പണവും തട്ടി; വിരുതൻ കണ്ണൂർ ടൗൺ പൊലീസിൻ്റെ പിടിയിൽ
Nov 13, 2024 08:33 PM | By VIPIN P V

കണ്ണൂർ: (truevisionnews.com) കാരുണ്യ പ്രവർത്തനത്തിൻ്റെ പേരുപറഞ്ഞ് ആളുകളിൽ നിന്ന് സ്വർണവും പണവും തട്ടുന്ന വിരുതൻ കണ്ണൂർ ടൗൺ പൊലീസിൻ്റെ പിടിയിൽ.

തൃശ്ശൂർ സ്വദേശി കുഞ്ഞുമോൻ അബ്ദുള്ളയാണ് പിടിയിലായത്. കാസർകോട് സ്വദേശിയുടെ പരാതിയിന്മേലാണ് നടപടി.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളുമായി ചങ്ങാത്തം സ്ഥാപിക്കുക, സഹായം നൽകാൻ കാരുണ്യ പ്രവർത്തനം നടത്തുന്ന ആളുകൾ ഉണ്ടെന്ന് വിശ്വസിപ്പിക്കുക, പണം കൈക്കലാക്കി മുങ്ങുക. ഇതാണ് കുഞ്ഞുമോന്റെ പതിവ് രീതി.

കളക്ടറേറ്റിലെ ഉദ്യോഗസ്ഥൻ എന്ന് പറഞ്ഞാണ് കാസർഗോഡ് സ്വദേശിയെ ഇയാള്‍ പരിചയപ്പെടുന്നത്. മകളുടെ കല്യാണത്തിന് സാമ്പത്തികമായി പ്രതിസന്ധി ഉണ്ടെന്ന് പരാതിക്കാരൻ നിന്നും മനസ്സിലാക്കിയ കുഞ്ഞുമോൻ പദ്ധതി ഉണ്ടാക്കി.

കല്യാണത്തിനായി വാങ്ങിയ സ്വർണവും ബില്ലുമായി കണ്ണൂരിലേക്ക് വരാൻ ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രിയിൽ കാരുണ്യ പ്രവർത്തകൻ സഹായിക്കാൻ തയ്യാറായി നിൽപ്പുണ്ടെന്ന് പറഞ്ഞു.

നാല് പവൻ സ്വർണവുമായി എത്തിയ കാസർഗോഡ് സ്വദേശിയുമൊത്ത് ആശുപത്രിയിലെത്തി. സ്വർണ്ണവും ബില്ലും കാണിച്ച് ആളെ വിശ്വസിപ്പിച്ചു പണവുമായി വരാമെന്ന് പറഞ്ഞ് മുങ്ങി.

തട്ടിപ്പിനിരയായി എന്ന് മനസ്സിലായതോടെ കാസർഗോഡ് സ്വദേശി പൊലീസിൽ പരാതി നൽകി.

ആശുപത്രിയിലെ സിസിടിവി കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം തുടങ്ങി. ഒടുവിൽ മൈസൂരിൽ നിന്ന് കുഞ്ഞുമോൻ പിടിയിലായി. മ ലപ്പുറം ഇടുക്കി തൃശ്ശൂർ തുടങ്ങിയ ജില്ലകളിലും ഇയാൾക്കെതിരെ സമാനമായ കേസുകളിൽ പരാതിയുണ്ട്.

ജയിലിൽ നിന്ന് ഇറങ്ങി ഒന്നരമാസം കഴിയുന്നതിനു മുന്നേയാണ് പുതിയ തട്ടിപ്പ്. സലീം റിയാസ് എന്ന വ്യാജ പേരുകളും ഇയാൾ ആളുകളെ കബളിപ്പിക്കാൻ ഉപയോഗിച്ചു.

#stole #gold #money #name #charity #custody #KannurTownPolice

Next TV

Related Stories
#Kozhikodedistrictschoolkalolsavam2024 |  എതിരാളികൾ ഏറെ പിന്നിൽ; സിറ്റി ഉപജില്ലയും മേമുണ്ട ഹയർ സെക്കണ്ടറിയും കുതിപ്പ് തുടരുന്നു

Nov 22, 2024 11:19 PM

#Kozhikodedistrictschoolkalolsavam2024 | എതിരാളികൾ ഏറെ പിന്നിൽ; സിറ്റി ഉപജില്ലയും മേമുണ്ട ഹയർ സെക്കണ്ടറിയും കുതിപ്പ് തുടരുന്നു

ഒരു വേദിയിൽ ഒഴികെ 19 വേദികളിലെയും മത്സരങ്ങൾ നാലാം നാൾ രാത്രി പത്ത് മണിക്ക് മുമ്പേ സമാപിച്ചു. ബിഇഎം സ്കൂൾ വേദിയിൽ മാത്രമാണ് മത്സരം...

Read More >>
#murder | റോഡിൽ വെച്ച് യുവാവിനെ കുത്തിക്കൊന്നു, പ്രതിക്കായി അന്വേഷണം ഊർജിതം

Nov 22, 2024 10:29 PM

#murder | റോഡിൽ വെച്ച് യുവാവിനെ കുത്തിക്കൊന്നു, പ്രതിക്കായി അന്വേഷണം ഊർജിതം

കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ വിഷ്ണുപ്രകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് എത്തിച്ചെങ്കിലും ജീവൻ...

Read More >>
#drowned |  48 കാരനെ  പമ്പാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Nov 22, 2024 10:18 PM

#drowned | 48 കാരനെ പമ്പാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അവിടെ നിന്നും നദിയിലൂടെ വീണ്ടും താഴേക്ക് നടന്ന ഇയാള്‍ വലിയ പള്ളിക്ക് സമീപമുള്ള കയത്തില്‍...

Read More >>
#founddead | ഫിസിയോതെറാപ്പി വിദ്യാർഥിനി ശുചിമുറിയിൽ മരിച്ച നിലയിൽ

Nov 22, 2024 09:45 PM

#founddead | ഫിസിയോതെറാപ്പി വിദ്യാർഥിനി ശുചിമുറിയിൽ മരിച്ച നിലയിൽ

ലൂർദ്ദ് നഴ്സിങ് കോളേജിലെ ഫിസിയോതെറാപ്പി അവസാന വർഷ വിദ്യാർത്ഥിനി ആൻമരിയയെ (22) ആണ് മരിച്ച നിലയിൽ...

Read More >>
Top Stories