#PSarin | ‘ഇ.പി പച്ചയായ ഒരു മനുഷ്യൻ; പുസ്തകം പുറത്ത് വന്നാലേ കാര്യങ്ങൾ വ്യക്തമാകൂ’ - പി സരിൻ

#PSarin | ‘ഇ.പി പച്ചയായ ഒരു മനുഷ്യൻ; പുസ്തകം പുറത്ത് വന്നാലേ കാര്യങ്ങൾ വ്യക്തമാകൂ’ - പി സരിൻ
Nov 13, 2024 09:55 AM | By VIPIN P V

പാലക്കാട്: (truevisionnews.com) ഇപി ജയരാജന്റെ ആത്മകഥയിലെ പരാമർശങ്ങളിൽ പ്രതികരണവുമായി പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിൻ.

പുറത്ത് വന്ന പ്രസ്താവനകൾ ഇപി ജയരാജൻ നിഷേധിച്ചു എന്നാണ് മനസിലാക്കുന്നതെന്ന് പി സരിൻ പറയുന്നു. ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു എന്നാണ് മനസിലാക്കുന്നതെന്ന് സരിൻ പ്രതികരിച്ചു.

ഏതെങ്കിലും തെറ്റിധാരണയുടെ പേരിൽ തനിക്കെതിരെ പരാമർശം ഉണ്ടായെങ്കിൽ അത് പരിശോധിക്കാമെന്ന് സരിൻ വ്യക്തമാക്കി.

പുസ്തകം പുറത്ത് വന്നാലേ കാര്യങ്ങൾ വ്യക്തമാകുവെന്ന് പി സരിൻ പറഞ്ഞു. ഇപി ജയരാജൻ പച്ചയായ ഒരു മനുഷ്യൻ ആണ്. ഇപി വിഷയം ചർച്ചയാക്കണം എന്നുണ്ടെങ്കിൽ ചർച്ചയാക്കിക്കോളൂവെന്ന് അദ്ദേഹം പറഞ്ഞു.

ഡോ.പി. സരിനെ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയതിലും അതൃപ്തിയുണ്ടെന്നാണ് ഇപിയുടെ ആത്മകഥയിൽ പറയുന്നത്.

അവസരവാദ രാഷ്ട്രീയത്തെക്കുറിച്ച് പറയുമ്പോൾ പാലക്കാട്ട് എൽഡിഎഫ് സ്ഥാനാർത്ഥിയെ കുറിച്ചും ചർച്ച ചെയ്യണമെന്നാണ് ഇപി ജയരാജൻ ആത്മകഥയിൽ പറയുന്നത്. തലേദിവസം വരെ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷയിൽ ആയിരുന്നു സരിൻ.

അത് നടക്കാതായപ്പോഴാണ് ഇരട്ടി വെളുക്കും മുമ്പേ മറുകണ്ടം ചാടിയത്. ശത്രുപാളയത്തിലെ വിള്ളൽ മുതലെടുക്കണം എന്നത് നേര്. പല ഘട്ടത്തിലും അത് പ്രയോജനപ്പെട്ടിട്ടുമുണ്ട്. എന്നാൽ വയ്യാവേലിയായ സന്ദർഭങ്ങളും നിരവധിയാണ്.

പി വി അൻവർ അതിലൊരു പ്രതീകം. സ്ഥാനമാനങ്ങൾക്ക് വേണ്ടി വരുന്നവരെ കുറിച്ച് ആലോചിച്ചു വേണം തീരുമാനമെടുക്കാൻ.

സമാനമായി സരിനെ സ്ഥാനാർത്ഥിയാക്കിയത് ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കട്ടെയെന്ന് ഇപി ജയരാജൻ പറയുന്നു.

#EP #Things #clear #only #book #comes #out #PSarin

Next TV

Related Stories
#heavyrain | കോഴിക്കോട് കായക്കൊടിയിൽ കനത്തമഴയിൽ വീട് തകർന്നു, അപകടത്തിൽ വീട്ടിലുള്ളവർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

Nov 14, 2024 10:36 PM

#heavyrain | കോഴിക്കോട് കായക്കൊടിയിൽ കനത്തമഴയിൽ വീട് തകർന്നു, അപകടത്തിൽ വീട്ടിലുള്ളവർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

പഞ്ചായത്ത് പ്രസിഡൻ്റ് ഒ.പി ഷിജിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ അജിഷ ,ഉമ കെ വില്ലേജ് ഓഫീസർ ബിജു എന്നിവർ സംഭവസ്ഥലം...

Read More >>
#KERALARAIN | ജാഗ്രത വേണം, അഞ്ച് ദിവസത്തേക്ക് ഇടിമിന്നലോടെ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Nov 14, 2024 10:12 PM

#KERALARAIN | ജാഗ്രത വേണം, അഞ്ച് ദിവസത്തേക്ക് ഇടിമിന്നലോടെ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തെക്കൻ തമിഴ്‌നാടിനു മുകളിലായി ഒരു ചക്രവാതച്ചുഴിയും ലക്ഷദ്വീപിന്‌ മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും...

Read More >>
#PoliceCase | ഒൻപത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 40-കാരൻ അറസ്റ്റിൽ

Nov 14, 2024 09:50 PM

#PoliceCase | ഒൻപത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 40-കാരൻ അറസ്റ്റിൽ

ചൈല്‍ഡ് ലൈനിന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് ഇയാൾക്കെതിരെ നടപടി...

Read More >>
#arrest | ദേ.. വാട്ടര്‍ അതോറിറ്റിയുടെ ബോര്‍ഡ് വച്ച കാർ, പരിശോധിച്ചപ്പോൾ വ്യാജൻ; കണ്ടെത്തിയത് 40 കിലോ ചന്ദനം, അഞ്ച് പേർ പിടിയിൽ

Nov 14, 2024 09:37 PM

#arrest | ദേ.. വാട്ടര്‍ അതോറിറ്റിയുടെ ബോര്‍ഡ് വച്ച കാർ, പരിശോധിച്ചപ്പോൾ വ്യാജൻ; കണ്ടെത്തിയത് 40 കിലോ ചന്ദനം, അഞ്ച് പേർ പിടിയിൽ

രഹസ്യ വിവരത്തെത്തുടര്‍ന്ന് കോഴിക്കോട് മലാപ്പറമ്പ് വാട്ടര്‍ അതോറിറ്റി ഓഫീസ് പരിസരത്തായിരുന്നു വനംവകുപ്പ് ഇന്‍റലിജന്‍സും ഫ്ലയിങ് സ്ക്വാഡും...

Read More >>
 #EPJayarajan | ആത്മകഥാ വിവാദം; തന്റെ ഭാഗം വിശദീകരിക്കാന്‍ ഇ പി നാളെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കും

Nov 14, 2024 09:19 PM

#EPJayarajan | ആത്മകഥാ വിവാദം; തന്റെ ഭാഗം വിശദീകരിക്കാന്‍ ഇ പി നാളെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കും

ആത്മകഥാ വിവാദം പ്രതിപക്ഷം ആയുധമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ വിഷയം സെക്രട്ടറിയേറ്റ് വിശദമായി...

Read More >>
Top Stories

Entertainment News