Nov 12, 2024 07:07 PM

കൽപറ്റ: ( www.truevisionnews.com ) വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ​ഗാന്ധിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി എൽ.ഡി.എഫ്.

ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപ​യോ​ഗിച്ചെന്ന് ആരോപിച്ചെന്നാണ് എൽഡിഎഫ് വയനാട് പാർലമെന്റ് മണ്ഡലം കമ്മിറ്റി നൽകിയ പരാതിയിലെ ആരോപണം.

പള്ളിക്കുന്ന് ക്രൈസ്തവ ​ദേവാലയത്തിൽ എത്തിയ പ്രിയങ്ക, വൈദികരുടെ സാന്നിധ്യത്തിൽ പ്രാർഥന നടത്തുന്നതിന്റെ വീഡിയോയും ചിത്രങ്ങളുമെടുത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോ​ഗിച്ചെന്നാണ് പരാതി.

തിരഞ്ഞെടുപ്പ് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് കോൺ​ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണമെന്നാണ് എൽഡിഎഫിന്റെ ആരോപണം.

കഴിഞ്ഞ 10-നായിരുന്നു പരാതിക്ക് ആധാരമായ സംഭവം. വയനാട്ടിലെ പ്രധാന ക്രൈസ്തവ ദേവാലയവും തീർഥാടന കേന്ദ്രവുമായ, കോഴിക്കോട് ലത്തീൻ രൂപതയ്ക്ക് കീഴിലുള്ള പള്ളിക്കുന്ന് പള്ളിയിലായിരുന്നു പ്രിയങ്കയുടെ സന്ദർശനം. ദേവാലയത്തിനുള്ളിൽവെച്ച് പ്രിയങ്ക വോട്ട് അഭ്യർഥിച്ചെന്നും എൽഡിഎഫ് ആരോപിക്കുന്നു.



#ldf #filed #complaint #against #priyankagandhi

Next TV

Top Stories