കോഴിക്കോട് : ( www.truevisionnews.com) കേരളത്തിൻ്റെ ഗോത്രകലയായ പണിയ നൃത്തവും സ്കൂൾ കലോത്സവം വഴി ഗോതമ്പ് വിളയുന്ന നാട്ടിലേക്ക്.
റവന്യു ജില്ലാ സ്കൂൾ കലോത്സവ വേദിയിൽ ബിഇ എം സ്കൂളിന് വേണ്ടി മത്സരിക്കാൻ അങ്ങ് പഞ്ചാബിൽ നിന്ന് വരെ മത്സരാർത്തിയുണ്ടായിരുന്നു.ബിഇഎം സ്കൂളിലെ പ്ലസ്ടു കോമേഴ്‌സ് ബാച്ചിൽ പഠിക്കുന്ന സഞ്ചനയാണ് ആ മിടുക്കി മിടുക്കി.
ചെറുപ്പം തൊട്ടേ നൃത്തത്തിനോടും സംഗീതത്തോടുമായിരുന്നു സഞ്ചനയ്ക്ക് പ്രിയം. അതിനാൽ തന്നെ അതിലെല്ലാം കഴിവ് തെളിയിക്കാൻ സഞ്ചനയ്ക്കായിട്ടുണ്ട് താനും.
അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നൂറു നാക്കാണ് സഞ്ചനയെ കുറിച്ച് പറയുമ്പോൾ. ഡാൻസ് കളിക്കുമ്പോൾ സഞ്ചനയെ നോക്കി കളിക്കുക എന്നാണ് ഞങ്ങൾ പറയാറുള്ളത് എന്ന് സഞ്ചനയുടെ അധ്യാപകരുടെ അഭിപ്രായം.
ഏഴ് വർഷമായി സഞ്ചനയും കുടുംബവും പഞ്ചാബ് വിട്ട് കേരളത്തിലാണ് താമസിക്കുന്നത്. അതിനാൽ തന്നെ മലയാളത്തിൽ നന്നായി സംസാരിക്കാനും സഞ്ചനയ്ക്കറിയാം.
കേരളത്തിന്റെ തനത് കലയായ പണിയ നൃത്തം ഈ വർഷം മുതലാണ് മത്സരയിനത്തിൽ ഉൾപ്പെടുത്തിയത്. അതിൽ തന്നെ ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞു എന്ന സന്തോഷത്തിലാണ് ഇപ്പോൾ സഞ്ചനയും കൂട്ടുകാരും.
#Paniya #dance #land of wheat #Punjabi #girl #her #friends #BEM #School #won #first #place #Paniya #dance