കോഴിക്കോട് : (truevisionnews.com) കൊമ്പൻ വന്നേ ... അരി കൊമ്പൻ വന്നേ ... വനാന്തരീക്ഷത്തിൽ എത്തിയ പ്രതീതി ... അരി കൊമ്പനെ പ്രമേയമാക്കി അവതരിപ്പിച്ച ഹൈസ്ക്കൂൾ വിഭാഗം പെൺകുട്ടികളുടെ സംഘനൃത്തം മത്സരം ശ്രദ്ധേയമായി.
ഒറ്റ ക്കൊമ്പൻ ചിന്നം വിളിച്ചപ്പോൾ സദസ്സ് അക്ഷരാർത്ഥത്തിൽ ഞെട്ടി. മനുഷ്യൻ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി വന്യമൃഗങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരെ പ്രതിഷേധം ഉയർന്നു.
നിരവധി സാമൂഹ്യ പ്രധാന്യമുള്ള പ്രമേയയങ്ങളും സംഘ നൃത്ത മത്സരത്തിൽ അവതരിക്കപ്പെട്ടു. വയനാട് ദുരന്തം ഉൾപ്പെടെയുള്ള സമകാലിക വിഷയങ്ങളും വിദ്യാർത്ഥികൾ തെരഞ്ഞെടുത്തിരുന്നു.
പുരാണ വിഷയങ്ങളും നിരവധി സംഘങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കാളിയ മർദ്ദനം പ്രമേയമാക്കിയ അവതരിപ്പിച്ച സംഘ നൃത്തം ദൃശ്യ ഭംഗി കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. വിദ്യാർത്ഥികളുടെ ഒരോ ചുവടിനും കാണികൾ നിറഞ്ഞ പിന്തുണയോടെ കൈയടി നൽകി പ്രോത്സാഹിപ്പിച്ചു.
#group #dance #competitions #first #stage #impressive