#Suspension | 'മൊബൈൽ ഫാക്ടറി റീ സെറ്റ് ചെയ്തു, അഡ്മിനിസ്ട്രേറ്റീവ് സർവീസിനെ നാണം കെടുത്തി'; ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ

#Suspension | 'മൊബൈൽ ഫാക്ടറി റീ സെറ്റ് ചെയ്തു, അഡ്മിനിസ്ട്രേറ്റീവ് സർവീസിനെ നാണം കെടുത്തി'; ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ
Nov 12, 2024 06:41 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) മതാടിസ്ഥാനത്തില്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണത്തിലും വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്‌ണനും കൃഷിവകുപ്പ്‌ സ്‌പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിനെയും സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് പുറത്തിറങ്ങി.

ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് ഐഎഎസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് പുറത്തിറക്കിയത്.

ഗോപാലകൃഷ്ണനും പ്രശാന്തും ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും അഡ്മിനിസ്ട്രേറ്റീവ് സർവീസിന് അവമതിപ്പുണ്ടാക്കും വിധം പ്രവർത്തിച്ചുമെന്നും സസ്പെൻഡ് ചെയ്തുള്ള ഉത്തരവിൽ പറയുന്നു.

കെ ഗോപാലകൃഷ്ണൻ ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ മതാടിസ്ഥാനത്തിൽ ചേരി തിരിവുണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് സർക്കാർ പുറത്തിറക്കിയ സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്.

ചേരിതിരിവുണ്ടാക്കുന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയതിലൂടെ ഉദ്യോഗസ്ഥർക്കിടയിലെ സാഹോദര്യം തകർക്കാൻ ശ്രമിച്ചു. മൊബൈലുകൾ ഫാക്ടറി റീ സെറ്റ് ചെയ്താണ് ഗോപാലകൃഷ്ണൻ അന്വേഷണത്തിനായി കൈമാറിയതെന്നും ഉത്തരവിൽ പറയുന്നു.

പ്രശാന്തും ഗോപാലകൃഷ്മനും അഖിലേന്ത്യാ സർവ്വീസ് ചട്ടങ്ങൾ ലംഘിച്ചുവെന്നും സസ്പെൻഷൻ ഉത്തരവിലുണ്ട്. അഡീഷണൽ ചീഫ് സെക്രട്ടറിയടക്കമുള്ളവർക്കെതിരെ സോഷ്യൽ മീഡിയ വഴിയുള്ള പ്രശാന്തിൻ്റെ പരാമർശങ്ങൾ അഡ്മിനിസ്ടേറ്റീവ് സർവീസിനെ പൊതു മധ്യത്തിൽ നാണം കെടുത്തി.

ഇരുവരും സർവീസ് ചട്ടങ്ങളുടെ ഗുരുതരമായ ലംഘനം നടത്തിയെന്നാണ് സർക്കാർ പറയുന്നത്.

അതേസമയം സർക്കാരിന്റെ നടപടിയിൽ അത്ഭുതം തോന്നുന്നുവെന്നും തന്റെ വിശദീകരണം കേൾക്കാതെയാണ് നടപടിയെന്ന് എൻ പ്രശാന്ത് ഐഎഎസ് പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പുകളിൽ ചട്ടലംഘനമില്ലെന്നും സർക്കാരിനെ വിമർശിച്ചിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു.

തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ചെയ്തത്. ആരെയും സുഖിപ്പിക്കാനല്ല തനിക്ക് ശമ്പളം നൽകുന്നതെന്ന് പറഞ്ഞ പ്രശാന്ത് തന്റെ കുറിപ്പുകളെ എന്തിനാണ് ഭയക്കുന്നതെന്നും ചോദിച്ചു.

#MobileFactory #Reset #Embarrassing #Administrative #Service #Government #IASofficers

Next TV

Related Stories
#NaveenBabu | കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന് സംശയം, അന്വേഷിക്കണമെന്ന് കുടുംബം; ഹർജിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Nov 26, 2024 05:13 PM

#NaveenBabu | കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന് സംശയം, അന്വേഷിക്കണമെന്ന് കുടുംബം; ഹർജിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അടുത്ത ബന്ധുവിന്‍റെ സാന്നിധ്യം പോലുമില്ലാതെ പൂർത്തിയാക്കിയ നടപടിക്രമങ്ങൾ കൊലപാതകം മറച്ചുവയ്ക്കാനായിരുന്നോയെന്നും...

Read More >>
#Photoshoot | പതിനെട്ടാം പടിയില്‍ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; ഉദ്യോഗസ്ഥരെ തിരികെ വിളിച്ചുവരുത്തി; സംഭവത്തില്‍ അടിയന്തര മീറ്റിംഗ്

Nov 26, 2024 05:05 PM

#Photoshoot | പതിനെട്ടാം പടിയില്‍ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; ഉദ്യോഗസ്ഥരെ തിരികെ വിളിച്ചുവരുത്തി; സംഭവത്തില്‍ അടിയന്തര മീറ്റിംഗ്

ഇത്തരം സംഭവങ്ങള്‍ അനുവദനീയമല്ലെന്ന് ഹൈക്കോടതിയും പറഞ്ഞിരുന്നു. തിങ്കളാഴ്ചയാണ് വിവാദമായ ഫോട്ടോഷൂട്ട്...

Read More >>
#arrest | കോഴിക്കോട് വിലങ്ങാടിൽ അനധികൃത മദ്യ വിൽപന; 14 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റിൽ

Nov 26, 2024 04:13 PM

#arrest | കോഴിക്കോട് വിലങ്ങാടിൽ അനധികൃത മദ്യ വിൽപന; 14 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റിൽ

വർഷങ്ങളായി വിലങ്ങാട് ടൗണിലും പരിസരങ്ങളിലും പ്രതി മദ്യ വിൽപന നടത്തിവരികയായിരുന്നുവെന്ന് പൊലീസ്...

Read More >>
#lottery  |  സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Nov 26, 2024 03:28 PM

#lottery | സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം...

Read More >>
#feverdeathcase | പനി ബാധിച്ച് പ്ലസ്ടു വിദ്യാർത്ഥിനി മരിച്ചതിൽ ദുരൂഹത, അഞ്ച് മാസം ഗർഭിണിയായിരുന്നുവെന്ന് റിപ്പോർട്ട്, കേസെടുത്തു

Nov 26, 2024 03:25 PM

#feverdeathcase | പനി ബാധിച്ച് പ്ലസ്ടു വിദ്യാർത്ഥിനി മരിച്ചതിൽ ദുരൂഹത, അഞ്ച് മാസം ഗർഭിണിയായിരുന്നുവെന്ന് റിപ്പോർട്ട്, കേസെടുത്തു

17കാരിയായ പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നുവെന്നാണ് പോസ്റ്റ്‍മോർട്ടത്തിലെ...

Read More >>
#HighCourt | 'ഇത് അംഗീകരിക്കാനാകില്ല'; പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്,രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Nov 26, 2024 03:14 PM

#HighCourt | 'ഇത് അംഗീകരിക്കാനാകില്ല'; പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്,രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ഡ്യൂട്ടിയ്ക്ക് ശേഷം ആദ്യ ബാച്ചിലെ പൊലീസുകാരാണ് പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോ...

Read More >>
Top Stories