#StateSchoolSportsMeet | സംസ്ഥാന സ്കൂൾ കായികമേള സമാപന ചടങ്ങിൽ സംഘർഷം; പോയന്‍റ് നൽകിയതിൽ പ്രശ്നമെന്ന് പരാതി

#StateSchoolSportsMeet | സംസ്ഥാന സ്കൂൾ കായികമേള സമാപന ചടങ്ങിൽ സംഘർഷം; പോയന്‍റ് നൽകിയതിൽ പ്രശ്നമെന്ന് പരാതി
Nov 11, 2024 07:33 PM | By VIPIN P V

കൊച്ചി: (truevisionnews.com) സംസ്ഥാന സ്കൂൾ കായികമേള സമാപന വേദിയിൽ പ്രതിഷേധം. സ്പോർട്സ് സ്കൂളുകളെ കിരീടത്തിന് പരി​ഗണിച്ചതിലാണ് പ്രതിഷേധമുണ്ടായിരിക്കുന്നത്.

നാവാമുകുന്ദ, മാർ‌ ബേസിൽ സ്കൂളുകളാണ് പ്രതിഷേധവുമായി രം​ഗത്തെത്തിയത്. ജിവി രാജ സ്കൂളിന് രണ്ടാം സ്ഥാനം നൽകിയതിന് പിന്നിൽ ഉദ്യോ​ഗസ്ഥരുടെ കളിയുണ്ടെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.

സംഘർഷത്തെ തുടർന്ന് പൊലീസും വിദ്യാർത്ഥികളും തമ്മിൽ കയ്യാങ്കളിയിലെത്തി. സമാപന ചടങ്ങിന്റെ വേദിയിൽ വിദ്യാഭ്യാസ മന്ത്രി ഇരിക്കെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി എത്തിയത്.

മന്ത്രിയെ തടഞ്ഞുള്ള പ്രതിഷേധമാണ് നടന്നത്. തുടര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടിയെ പൊലീസ് വേദിയില്‍ നിന്ന് മാറ്റി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സമാപന ചടങ്ങ് വേ​ഗത്തിൽ അവസാനിപ്പിച്ചു.

അതേ സമയം, പൊലീസ് മര്‍ദിച്ചെന്ന് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തി. ലഭിച്ച ട്രോഫി തിരിച്ചു കൊടുക്കാമെന്ന് രണ്ടാം സ്ഥാനം ലഭിച്ച ജി വി രാജ സ്കൂള്‍ അറിയിച്ചു.

വേദിയില്‍ പ്രഖ്യാപിച്ചപ്പോള്‍ മാത്രമാണ് രണ്ടാം സ്ഥാനം ലഭിച്ച വിവരം അറിഞ്ഞതെന്നും പരിശീലകന്‍ അജിമോന്‍ പറഞ്ഞു. സ്കൂള്‍ മേളയുടെ വെബ്സൈറ്റില്‍ രണ്ടാം സ്ഥാനം നാവാമുകുന്ദക്ക് എന്നാണ് നല്‍കിയിരിക്കുന്നത്. ജി വി രാജയെ ഉള്‍പ്പെടുത്തിയത് പ്രത്യേകമായിട്ടാണ്.

കായിക മേളയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതി അന്വേഷിച്ചു തീരുമാനം എടുക്കാമെന്നു അപ്പോൾ തന്നെ പറഞ്ഞതാണെന്നും പറഞ്ഞത് കേൾക്കാതെ മേളയെ മനഃപൂർവം കലക്കാൻ ശ്രമം ഉണ്ടായി എന്നുമാണ് വിഷയത്തില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം.

അധ്യാപകരുടെ നേതൃത്വത്തിൽ അതിനു ശ്രമം ഉണ്ടായി. കുട്ടികളെ ഇളക്കി വിടുകയാണ് ചെയ്തത്. ഇത് ഒരിക്കലും അംഗീകരിക്കാനാകാത്ത നടപടിയാണെന്നും മന്ത്രി പറഞ്ഞു.

#Clashes #StateSchoolSportsFestival #Closing #Ceremony #Complaint #problem #giving #points

Next TV

Related Stories
#Fraud | കാരുണ്യ പ്രവർത്തനത്തിൻ്റെ പേരുപറഞ്ഞ് സ്വർണവും പണവും തട്ടി; വിരുതൻ കണ്ണൂർ ടൗൺ പൊലീസിൻ്റെ പിടിയിൽ

Nov 13, 2024 08:33 PM

#Fraud | കാരുണ്യ പ്രവർത്തനത്തിൻ്റെ പേരുപറഞ്ഞ് സ്വർണവും പണവും തട്ടി; വിരുതൻ കണ്ണൂർ ടൗൺ പൊലീസിൻ്റെ പിടിയിൽ

തട്ടിപ്പിനിരയായി എന്ന് മനസ്സിലായതോടെ കാസർഗോഡ് സ്വദേശി പൊലീസിൽ പരാതി...

Read More >>
#churalmala | പ്രിയപ്പെട്ടവരെ കണ്ടപ്പോൾ പലരും വിതുമ്പി, കെട്ടിപ്പിടിച്ച് സ്നേഹ പ്രകടനം; വൈകാരിക മുഹൂർത്തങ്ങളുമായി ചൂരൽമല

Nov 13, 2024 08:25 PM

#churalmala | പ്രിയപ്പെട്ടവരെ കണ്ടപ്പോൾ പലരും വിതുമ്പി, കെട്ടിപ്പിടിച്ച് സ്നേഹ പ്രകടനം; വൈകാരിക മുഹൂർത്തങ്ങളുമായി ചൂരൽമല

ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വവും നഷ്ടമായവർ നാളുകൾക്ക് ശേഷമാണ് പോളിംഗ് ബൂത്തിൽ വെച്ച്...

Read More >>
#PoliceCase | പ്രകൃതിവിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

Nov 13, 2024 08:21 PM

#PoliceCase | പ്രകൃതിവിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

തുടർന്ന് ചവറ പൊലീസിൽ പരാതി നൽകുകയായിരുന്നു. പോക്‌സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ...

Read More >>
#fakevote | മേപ്പാടി മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായുള്ള ബൂത്തില്‍ കള്ളവോട്ട്

Nov 13, 2024 08:09 PM

#fakevote | മേപ്പാടി മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായുള്ള ബൂത്തില്‍ കള്ളവോട്ട്

ആരാണ് കള്ളവോട്ട് ചെയ്തത് എന്നത് സംബന്ധിച്ച വിവരങ്ങള്‍...

Read More >>
#gunfound | ആളൊഴിഞ്ഞ വീട്ടിൽ നിന്നും നാടൻ തോക്ക് കണ്ടെത്തി; സംഭവത്തിൽ അന്വേഷണം തുടങ്ങി

Nov 13, 2024 08:08 PM

#gunfound | ആളൊഴിഞ്ഞ വീട്ടിൽ നിന്നും നാടൻ തോക്ക് കണ്ടെത്തി; സംഭവത്തിൽ അന്വേഷണം തുടങ്ങി

വനം വകുപ്പ് സംഘം തോക്ക് കസ്റ്റഡിയിലെടുത്ത് ചിതറ പൊലീസിന് കൈമാറി. സംഭവത്തില്‍ അന്വേഷണം...

Read More >>
Top Stories