#ARREST | മുലപ്പാൽ കൊടുത്തു കൊണ്ടിരുന്ന യുവതിയുടെ ചിത്രവും വീഡിയോയും പകർത്തി, പ്രതി പിടിയിൽ

#ARREST | മുലപ്പാൽ കൊടുത്തു കൊണ്ടിരുന്ന യുവതിയുടെ ചിത്രവും വീഡിയോയും പകർത്തി, പ്രതി പിടിയിൽ
Nov 10, 2024 03:21 PM | By Susmitha Surendran

തിരുവനന്തപുരം:(truevisionnews.com) മുലപ്പാൽ കൊടുത്തു കൊണ്ടിരുന്ന യുവതിയുടെ ചിത്രവും വീഡിയോയും പകർത്തിയ പ്രതി പിടിയിൽ.

കഠിനംകുളം പുതുകുറിച്ചി സ്വദേശിയായ നിശാന്തിനെ (31) ആണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്ക് ആയിരുന്നു സംഭവം. വീടിന്‍റെ മതിൽ ചാടി കടന്നശേഷം തുറന്നിട്ടിരുന്ന ജനാല വഴിയാണ് പ്രതി യുവതി കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്ന ദൃശ്യങ്ങള്‍ പകർത്തിയത്.

മൊബൈലിന്‍റെ ഫ്ലാഷ് ലൈറ്റ് കണ്ട യുവതി നിലവിളിച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് സംഭവത്തിൽ കഠിനംകുളം പൊലീസിൽ പരാതി നൽകി.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സ്ത്രീകൾക്കു മേലുള്ള അതിക്രമത്തിനും പുറമേ ഐടി ആക്ട് വകുപ്പ് പ്രകാരവും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം ഒറ്റ ദിവസം കൊണ്ട് 13 കേസിൽ പ്രതിയായ ആളാണ് നിഷാന്ത്.

കല്ലമ്പലം മുതൽ കോട്ടയം കറുകച്ചാൽ വരെ പിടിച്ചുപറിയും സ്ത്രീകളെ അതിക്രമിച്ചതിനും നിഷാന്തിനെതിരെ ഒറ്റ ദിവസം കൊണ്ട് 13 കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഫോട്ടോയെടുക്കാൻ ഉപയോഗിച്ച മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിൽ എടുത്തു. നിരവധി കേസുകളിൽ പ്രതിയായ നിഷാന്തിനെതിരെ കാപ്പാ നിയമപ്രകാരം കേസെടുക്കുമെന്നും കഠിനംകുളം പൊലീസ് പറഞ്ഞു.

#picture #video #woman #who #giving #breast #milk #taken #accused #arrested

Next TV

Related Stories
#EPJayarajan  | 'ബോധപൂർവം ഉണ്ടാക്കിയ കഥ, പുസ്തകം തൻ്റേതല്ലെ'ന്ന് ഇ.പി ജയരാജൻ; ഡിസി ബുക്സിനെതിരെ നിയമ നടപടി സ്വീകരിക്കും

Nov 13, 2024 08:45 AM

#EPJayarajan | 'ബോധപൂർവം ഉണ്ടാക്കിയ കഥ, പുസ്തകം തൻ്റേതല്ലെ'ന്ന് ഇ.പി ജയരാജൻ; ഡിസി ബുക്സിനെതിരെ നിയമ നടപടി സ്വീകരിക്കും

ആ പുസ്തകത്തിൻ്റെ ആദ്യ ഭാഗം എങ്ങനെ പുറത്തുവന്നുവെന്ന് അറിയില്ല. എൻ്റെ ജീവചരിത്രവും രാഷ്ട്രീയ ചരിത്രവുമാണ്...

Read More >>
#GoldMissing | ബാങ്ക് ജീവനക്കാരന്റെ വീട്ടില്‍നിന്ന് 16 പവന്‍ സ്വര്‍ണം കാണാതായി; അന്വേഷണത്തിനൊടുവില്‍ വീട്ടുടമയുടെ കൊച്ചുമകന്‍ പിടിയില്‍

Nov 13, 2024 08:22 AM

#GoldMissing | ബാങ്ക് ജീവനക്കാരന്റെ വീട്ടില്‍നിന്ന് 16 പവന്‍ സ്വര്‍ണം കാണാതായി; അന്വേഷണത്തിനൊടുവില്‍ വീട്ടുടമയുടെ കൊച്ചുമകന്‍ പിടിയില്‍

കഴിഞ്ഞ ഞായറാഴ്ച ജിതിന്റെ ഭാര്യ മടങ്ങിയെത്തിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം...

Read More >>
#ByElection | വയനാട്ടിലും ചേലക്കരയിലും വോട്ടിങ് യന്ത്രത്തിൽ തകരാർ; തിരുവില്വാമലയിൽ ബിജെപി സ്ഥാനാർത്ഥിയുടെ ബൂത്തിലും തകരാർ

Nov 13, 2024 08:12 AM

#ByElection | വയനാട്ടിലും ചേലക്കരയിലും വോട്ടിങ് യന്ത്രത്തിൽ തകരാർ; തിരുവില്വാമലയിൽ ബിജെപി സ്ഥാനാർത്ഥിയുടെ ബൂത്തിലും തകരാർ

എട്ട് മണിയോടെ വോട്ടിങ് പുനരാരംഭിക്കും. അഗസ്ത്യമുഴിയിലെ 117 ആം നമ്പർ ബൂത്തിൽ രണ്ടുപേർ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞപ്പോഴാണ് ഇവിഎം...

Read More >>
Top Stories