#Murder | ബിജെപി പ്രവർത്തകൻ പാർട്ടി ഓഫിസിൽ കൊല്ലപ്പെട്ട നിലയിൽ; യുവതി അറസ്റ്റിൽ

#Murder | ബിജെപി പ്രവർത്തകൻ പാർട്ടി ഓഫിസിൽ കൊല്ലപ്പെട്ട നിലയിൽ; യുവതി അറസ്റ്റിൽ
Nov 10, 2024 05:55 AM | By Jain Rosviya

കൊൽക്കത്ത: (truevisionnews.com)പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിലെ ഉസ്തിയിൽ പാർട്ടി ഓഫീസിനുള്ളിൽ ബിജെപി പ്രവർത്തകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

പൃഥ്വിരാജ് നസ്‌കർ എന്ന പ്രവർത്തകനാണ് കൊല്ലപ്പെട്ടത്.

ഇയാളാണ് പാർട്ടിയുടെ ജില്ലയിലെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയെ അറസ്റ്റ് ചെയ്തെന്നും വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലക്ക് കാരണമെന്നും പൊലീസ് പറഞ്ഞു.

അതേസമയം, കൊലപാതകത്തിന് പിന്നിൽ തൃണമൂൽ കോൺ​ഗ്രസാണെന്ന് ബിജപി ആരോപിച്ചു. വെള്ളിയാഴ്ച രാത്രിയാണ് നസ്‌കറിൻ്റെ രക്തത്തിൽ കുളിച്ച മൃതദേഹം പാർട്ടി ഓഫീസിൽ കണ്ടെത്തിയത്.

നവംബർ അഞ്ച് മുതൽ ഇയാളെ കാണാതായതായി കുടുംബാംഗങ്ങൾ പറഞ്ഞു.

നസ്‌കറിനെ മൂർച്ചയുള്ള ആയുധം കൊണ്ട് അടിച്ചതാണ് മരണത്തിൽ കലാശിച്ചതെന്ന് അറസ്റ്റിലായ യുവതി സമ്മതിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

പ്രാഥമിക അന്വേഷണത്തിനും മൊബൈൽ ഫോണുകളുടെ ട്രാക്കിംഗിനും ശേഷം, യുവതിയെ സമീപ പ്രദേശത്തുനിന്ന് പിടികൂടി. ചോദ്യം ചെയ്യലിൽ, യുവതി കുറ്റം ചെയ്തതായി സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു.

#BJP #worker #killed #party #office #woman #arrested

Next TV

Related Stories
കേരളത്തിന് ആശ്വാസം; ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

Jul 10, 2025 06:00 PM

കേരളത്തിന് ആശ്വാസം; ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര...

Read More >>
ശുചിമുറിയിൽ രക്തക്കറ, പിന്നാലെ വിദ്യാർത്ഥിനികളെ ആർത്തവ പരിശോധന നടത്തി പ്രിൻസിപ്പലും സഹായിയും, പോക്സോ കേസ്

Jul 10, 2025 10:32 AM

ശുചിമുറിയിൽ രക്തക്കറ, പിന്നാലെ വിദ്യാർത്ഥിനികളെ ആർത്തവ പരിശോധന നടത്തി പ്രിൻസിപ്പലും സഹായിയും, പോക്സോ കേസ്

മഹാരാഷ്ട്രയിലെ സ്കൂളിൽ ആർത്തവ പരിശോധന നടത്തിയ സംഭവത്തിൽ പ്രിൻസിപ്പലും അറ്റൻഡന്റും...

Read More >>
നിമിഷപ്രിയയുടെ മോചനം; കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ തേടി സുപ്രീം കോടതിയിൽ ഹർജി നൽകി

Jul 10, 2025 10:27 AM

നിമിഷപ്രിയയുടെ മോചനം; കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ തേടി സുപ്രീം കോടതിയിൽ ഹർജി നൽകി

നിമിഷപ്രിയയുടെ മോചനത്തിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ തേടി സുപ്രീംകോടതിയിൽ...

Read More >>
ദില്ലിയിൽ ഭൂചലനം; രാജ്യ തലസ്ഥാനത്ത് ശക്തമായ പ്രകമ്പനം, രേഖപ്പെടുത്തിയത് 4.4 തീവ്രത

Jul 10, 2025 10:21 AM

ദില്ലിയിൽ ഭൂചലനം; രാജ്യ തലസ്ഥാനത്ത് ശക്തമായ പ്രകമ്പനം, രേഖപ്പെടുത്തിയത് 4.4 തീവ്രത

രാജ്യ തലസ്ഥാനത്ത് ശക്തമായ ഭൂചലനം, രേഖപ്പെടുത്തിയത് 4.4...

Read More >>
കളിചിരികൾക്കൊടുവിൽ അപകടം; വെള്ളംനിറഞ്ഞ കുഴിയിൽവീണ് നാല് കുട്ടികൾക്ക് ദാരുണാന്ത്യം

Jul 9, 2025 07:30 PM

കളിചിരികൾക്കൊടുവിൽ അപകടം; വെള്ളംനിറഞ്ഞ കുഴിയിൽവീണ് നാല് കുട്ടികൾക്ക് ദാരുണാന്ത്യം

പ്രയാഗ്‌രാജില്‍ ബെഡൗലി ഗ്രാമത്തില്‍ വെള്ളംനിറഞ്ഞ കുഴിയിൽവീണ് നാല് കുട്ടികൾക്ക്...

Read More >>
Top Stories

GCC News

//Truevisionall