തിരുവനന്തപുരം: (truevisionnews.com) മൂന്നാഴ്ചയോളം സ്റ്റീല്‍ പൈപ്പ് കഷണത്തില്‍ കുടുങ്ങിക്കിടന്ന പാമ്പിന് രക്ഷകരായി രാജേഷ് തിരുവാമനയെന്ന പാമ്പുപിടുത്തക്കാരനും ഫയര്‍ഫോഴ്‌സും.
കഴുത്തില്‍ മുറിവേറ്റ പാമ്പിനെ പിന്നീട് മൃഗാശുപത്രിയില്‍ എത്തിച്ച് ചികിത്സയ്ക്ക് വിധേയമാക്കി. ആറ്റിങ്ങല്‍ അവനവഞ്ചേരി ടോള്‍മുക്ക് സ്വദേശി അനീഷിന്റെ വീട്ടിലായിരുന്നു സംഭവം.
അനീഷിന്റെ വീടിന് സമീപത്തായുള്ള വിറകുപുരയില്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് കഴുത്തില്‍ സ്റ്റീല്‍ പൈപ്പ് കഷണം കുടുങ്ങിയ നിലയില്‍ ചേര ഇനത്തില്‍പ്പെട്ട പാമ്പിനെ കണ്ടത്.
വിറക് പുരയിലോ പുരയിടത്തിലോ ഉണ്ടായിരുന്ന സ്റ്റീല്‍ കഷണത്തിനകത്ത് കൂടി കടക്കാന്‍ ശ്രമിക്കുമ്പോള്‍ കുടുങ്ങിയതാകാമെന്നാണ് ആദ്യം കരുതിയത്.
തനിയെ പോകുമെന്ന് കരുതി വീട്ടുകാര്‍ പാമ്പിനെ മാറ്റാന്‍ ശ്രമിച്ചുമില്ല. എന്നാല്‍ ആഴ്ചകള്‍ക്ക് ശേഷം വീണ്ടും നോക്കുമ്പോഴാണ് പാമ്പ് അവശനിലയില്‍ അവിടെത്തന്നെയുള്ളതായി കണ്ടെത്തിയത്.
ഉടന്‍ തന്നെ വീട്ടുകാര്‍ പാമ്പുപിടുത്തക്കാരനായ രാജേഷ് തിരുവാമനയെ ബന്ധപ്പെടുകയും അദ്ദേഹം സ്റ്റീല്‍ പൈപ്പില്‍ നിന്ന് പാമ്പിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ പൈപ്പ് കഷണം മൂന്നാഴ്ചയോളം കഴുത്തില്‍ കിടന്നതിനാല്‍ മുറിവേറ്റ് പാമ്പ് അവശനിലയിലായിരുന്നു.
തുടര്‍ന്ന് രാജേഷ് ആറ്റിങ്ങല്‍ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടി. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനില്‍ എത്തിച്ച പാമ്പിന്റെ കഴുത്തില്‍ നിന്ന് വളരെ ശ്രദ്ധയോടെ പൈപ്പ് കഷണം മുറിച്ചുമാറ്റുകയായിരുന്നു.
#snake #stuck #piece #steelpipe #three #weeks #finally #rescued