#NNKrishnadas | ട്രോളി വിവാദം ട്രാപ്പാണെന്ന് ആവർത്തിച്ച് കൃഷ്ണദാസ്; 'കള്ളപ്പണം വന്നെങ്കിൽ പൊലീസ് കണ്ടെത്തട്ടെ'

#NNKrishnadas | ട്രോളി വിവാദം ട്രാപ്പാണെന്ന് ആവർത്തിച്ച് കൃഷ്ണദാസ്; 'കള്ളപ്പണം വന്നെങ്കിൽ പൊലീസ് കണ്ടെത്തട്ടെ'
Nov 8, 2024 03:28 PM | By VIPIN P V

പാലക്കാട്: (truevisionnews.com) കള്ളപ്പണമാകരുത് പാലക്കാട്ടെ പ്രചരണ വിഷയമെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സമിതിയംഗം എൻ.എൻ. കൃഷ്ണദാസ്. പെട്ടിയിലേക്ക് മാത്രം പ്രചരണമൊതുക്കുന്നത് ട്രാപ്പാണ്.

കോൺഗ്രസിന്റെ കെണിയാണത്. ട്രോളി ബാഗില്‍ പണമുണ്ടോ, സ്വര്‍ണമുണ്ടോ എന്നൊക്കെ കണ്ടെത്തേണ്ടത് സിപിഎമ്മല്ല പൊലീസാണ്. തിരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ കാര്യമാണ്. കള്ളപ്പണം കണ്ടെത്താന്‍ കഴിയുന്ന പോലീസാണ് കേരളത്തില്‍ ഉള്ളതെന്നും കൃഷ്ണദാസ് പറഞ്ഞു.

പാലക്കാട് കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചുവെന്നും അന്വേഷണം വേണമെന്നും പാലക്കാട് സിപിഎം ജില്ലാ നേതൃത്വവും മന്ത്രി എം.ബി.രാജേഷും ആവര്‍ത്തിച്ച് പറയുമ്പോഴാണ് അത് തള്ളി പാലക്കാട്ടെ മുതിര്‍ന്ന സിപിഎം നേതാവായ കൃഷ്ണദാസ് രംഗത്തുവന്നത്.

കൃഷ്ണദാസ് മാധ്യമങ്ങളോട് നിലപാട് വ്യക്തമാക്കിയതിനു പിന്നാലെ അദ്ദേഹത്തെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി രംഗത്തെത്തിയിരുന്നു. എന്നാൽ വീണ്ടും മാധ്യമങ്ങളെ കണ്ട കൃഷ്ണദാസ് തന്റെ നിലപാട് ആവർത്തിച്ചു.

പാലക്കാട് നശിച്ച അവസ്ഥയിലാണ്. ജനകീയ പ്രശ്നങ്ങള്‍ ഒരുപാടുണ്ട്. അതാണ്‌ പാലക്കാട് ചര്‍ച്ച ചെയ്യേണ്ടത്. നഗരസഭ ബിജെപി ഭരിച്ച് കുളമാക്കിയിരിക്കുകയാണ്. ദുരന്തമാണ് പാലക്കാട് നേരിടുന്നത്.

ഇതല്ലേ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത്. മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നുള്ള ചര്‍ച്ചയൊക്കെ മനുഷ്യരുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയുള്ളതാണ്. രാഷ്ട്രീയം ചര്‍ച്ച ചെയ്‌താല്‍ ബിജെപിയും കോണ്‍ഗ്രസും തോല്‍ക്കുമെന്നും കൃഷ്ണദാസ് ആരോപിച്ചു.

വയനാട് ദുരന്തം കഴിഞ്ഞിട്ട് എത്രമാസമായി. കേന്ദ്രം ഒരു ചില്ലിക്കാശ് തന്നിട്ടില്ല. യുഡിഎഫ് എംപിമാര്‍ ഡല്‍ഹിയില്‍ എത്തിയാല്‍ ബിജെപിക്ക് ഒപ്പമാണ്.

പാലക്കാട്‌ നെല്ലിന്റെ വില കേന്ദ്രം തരുന്നില്ല. അതുകൊണ്ട് കൃഷിക്കാര്‍ക്ക് കാശ് നല്‍കാന്‍ കഴിയുന്നില്ല. ഇതൊക്കെ വേണം തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും കൃഷ്ണദാസ് പറഞ്ഞു.

#Krishnadas #reiterates #trolleycontroversy #trap #counterfeit #money #let #police

Next TV

Related Stories
#ganja | നാലുലക്ഷത്തോളം വിലയുളള കഞ്ചാവുമായി യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിൽ

Nov 8, 2024 09:40 PM

#ganja | നാലുലക്ഷത്തോളം വിലയുളള കഞ്ചാവുമായി യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിൽ

രണ്ടാം പ്രതിയായ ഫിറോസ് ഖാനില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുപോയ മൂന്നുകിലോ കഞ്ചാവുമടക്കം ഒന്‍പത് കിലോ കഞ്ചാവാണ് പിടിച്ചെടുത്തത് എന്ന്...

Read More >>
#missing | ഏറ്റുമാനൂരിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയെ കാണാതായതായി പരാതി

Nov 8, 2024 09:35 PM

#missing | ഏറ്റുമാനൂരിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയെ കാണാതായതായി പരാതി

ഇന്നലെ വൈകീട്ട് മുതാലാണ് സുഹൈലിനെ കാണാതായത്. കുടുംബത്തിൻ്റെ പരാതിയിൽ ഏറ്റുമാനൂർ പൊലീസ്...

Read More >>
#Kidnapattempt | സവാരിക്കായി ഓട്ടോ വിളിച്ച യാത്രക്കാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ഡ്രൈവർ അറസ്റ്റിൽ

Nov 8, 2024 09:16 PM

#Kidnapattempt | സവാരിക്കായി ഓട്ടോ വിളിച്ച യാത്രക്കാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ഡ്രൈവർ അറസ്റ്റിൽ

യുവതി പുറത്തേക്ക് ചാടിയിട്ടും പ്രതി ഓട്ടോറിക്ഷ നിർത്താതെ ഓടിച്ചു പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്നാണ് ഇയാൾക്കെതിരെ കേസെടുത്ത്...

Read More >>
#train | മദ്യപിച്ച് ട്രെയിനിൽ ബഹളം വെച്ച യാത്രക്കാരനെ ഇറക്കിവിട്ട് സഹയാത്രികർ; പ്രതികാരമായി കല്ലേറ്, ഒരാൾക്ക് പരിക്ക്

Nov 8, 2024 09:07 PM

#train | മദ്യപിച്ച് ട്രെയിനിൽ ബഹളം വെച്ച യാത്രക്കാരനെ ഇറക്കിവിട്ട് സഹയാത്രികർ; പ്രതികാരമായി കല്ലേറ്, ഒരാൾക്ക് പരിക്ക്

അതിനിടെ കാസർകോട് - തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായി. ബേക്കലിനും കാഞ്ഞങ്ങാടിനും ഇടയിൽ തെക്കുപുറം എന്ന സ്ഥലത്ത് വച്ചാണ്...

Read More >>
#accident | കിടപ്പു രോഗിയായ അമ്മയെ കാണാൻ പോയ മകൾ കാറിടിച്ച് മരിച്ചു; പിന്നാലെ അമ്മയും

Nov 8, 2024 09:02 PM

#accident | കിടപ്പു രോഗിയായ അമ്മയെ കാണാൻ പോയ മകൾ കാറിടിച്ച് മരിച്ചു; പിന്നാലെ അമ്മയും

വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ ദേശീയപാതയിൽ മംഗലംപാലത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ലക്ഷ്മിയെ...

Read More >>
#Cobra | കോഴിക്കോട് വീട്ടിലെ അടുക്കളയിൽ നിന്നും കുക്കറെടുത്ത വീട്ടമ്മ ഞെട്ടി, ഉള്ളിൽ മൂർഖൻ പാമ്പ്; തലനാരിഴക്ക് രക്ഷ

Nov 8, 2024 08:42 PM

#Cobra | കോഴിക്കോട് വീട്ടിലെ അടുക്കളയിൽ നിന്നും കുക്കറെടുത്ത വീട്ടമ്മ ഞെട്ടി, ഉള്ളിൽ മൂർഖൻ പാമ്പ്; തലനാരിഴക്ക് രക്ഷ

ശനിയാഴ്ച്ച രാവിലെ സ്കൂൾ അധികൃതരാണ് ബെഞ്ചിനിടയിൽ പാമ്പിനെ കണ്ടത്. തുടർന്ന് ഗുരുവായൂർ സിവിൽ ഡിഫൻസ് അംഗം പ്രബിഷ് സ്ഥലത്തെത്തി പാമ്പിനെ...

Read More >>
Top Stories

GCC News