#train | മദ്യപിച്ച് ട്രെയിനിൽ ബഹളം വെച്ച യാത്രക്കാരനെ ഇറക്കിവിട്ട് സഹയാത്രികർ; പ്രതികാരമായി കല്ലേറ്, ഒരാൾക്ക് പരിക്ക്

#train | മദ്യപിച്ച് ട്രെയിനിൽ ബഹളം വെച്ച യാത്രക്കാരനെ ഇറക്കിവിട്ട് സഹയാത്രികർ; പ്രതികാരമായി കല്ലേറ്, ഒരാൾക്ക് പരിക്ക്
Nov 8, 2024 09:07 PM | By VIPIN P V

കാഞ്ഞങ്ങാട്: (truevisionnews.com) മദ്യപിച്ച് ട്രെയിനിൽ ബഹളം വെച്ച യാത്രക്കാരനെ ഇറക്കിവിട്ട് സഹയാത്രികർ. പുറത്തിറക്കിവിട്ട ദേഷ്യത്തിൽ ട്രെയിനുള്ളിലേക്ക് കല്ലെടുത്തെറിഞ്ഞ് യുവാവ്. കല്ലേറിൽ ഒരാൾക്ക് പരിക്കേറ്റു.

ഇന്ന് പുലർച്ചെ മംഗലാപുരത്തുനിന്നു ചെന്നൈയിലേക്ക് പോവുകയായിരുന്ന വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് ട്രെയിൻ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനി എത്തിയപ്പോഴാണ് സംഭവം.

ട്രെയിനിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യാത്രക്കാരനെ കൂടെയുള്ളവർ പുറത്തിറക്കി വിടുകയായിരുന്നു. ഇതിന്‍റെ ദേഷ്യത്തിൽ പുറത്തിറങ്ങിയ യുവാവ് പുറകിലെ ജനറൽ കമ്പാർട്ട്മെന്‍റിനുനേരെ കല്ലെറിഞ്ഞിട്ട് ഓടി രക്ഷപ്പെട്ടു.

കല്ലേറിൽ ട്രെയിന് ഉള്ളിലുണ്ടായിരുന്ന ഒരു യാത്രക്കാരന് തലക്ക് പരിക്കേറ്റു. കൊല്ലം, ശക്തികുളങ്ങരയിലെ മുരളി എന്നയാൾക്കാണ് പരിക്കേറ്റത്.

ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലെറിഞ്ഞയാൾക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

#Passengers #let #down #drunken #rowdy #passenger #train #Stone #pelting #retaliation #injured

Next TV

Related Stories
കരിപ്പൂരിലെ എംഡിഎംഎ വേട്ട; സൂര്യ ഒമാനിലേക്ക് പോയത് ഈ മാസം 16ന്, കൊടുത്തയച്ച ആളുകളെ കുറിച്ചുള്ള വിവരം ലഭിച്ചു

Jul 21, 2025 03:35 PM

കരിപ്പൂരിലെ എംഡിഎംഎ വേട്ട; സൂര്യ ഒമാനിലേക്ക് പോയത് ഈ മാസം 16ന്, കൊടുത്തയച്ച ആളുകളെ കുറിച്ചുള്ള വിവരം ലഭിച്ചു

കരിപ്പൂരിലെ എംഡിഎംഎ വേട്ട; സൂര്യ ഒമാനിലേക്ക് പോയത് ഈ മാസം 16ന്, കൊടുത്തയച്ച ആളുകളെ കുറിച്ചുള്ള വിവരം...

Read More >>
 കർക്കിടക വാവിനുള്ള കരിക്കിടാൻ കയറിയ യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ

Jul 21, 2025 03:16 PM

കർക്കിടക വാവിനുള്ള കരിക്കിടാൻ കയറിയ യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ

കർക്കിടക വാവിനുള്ള കരിക്കിടാൻ കയറിയ യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ...

Read More >>
പു‍ഴയിൽ കാണാതായ കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Jul 21, 2025 02:47 PM

പു‍ഴയിൽ കാണാതായ കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

മൂന്നു ദിവസം മുമ്പ് കാണാതായ കർണാടക സ്വദേശിയുടെ മൃതദേഹം പാണത്തൂർ മഞ്ഞടുക്കം പുഴയിൽ...

Read More >>
മഴയാ സൂക്ഷിച്ചോ....; മഴ മുന്നറിയിപ്പിൽ മാറ്റം, കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Jul 21, 2025 02:13 PM

മഴയാ സൂക്ഷിച്ചോ....; മഴ മുന്നറിയിപ്പിൽ മാറ്റം, കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു...

Read More >>
Top Stories

Entertainment News

//Truevisionall