#NaveenBabu | ജാമ്യം കിട്ടില്ല എന്നാണ് പ്രതീക്ഷിച്ചത്, നിയമപോരാട്ടം തുടരും -നവീന്റെ ഭാര്യ മഞ്ജുഷ

#NaveenBabu | ജാമ്യം കിട്ടില്ല എന്നാണ് പ്രതീക്ഷിച്ചത്, നിയമപോരാട്ടം തുടരും -നവീന്റെ ഭാര്യ മഞ്ജുഷ
Nov 8, 2024 12:04 PM | By VIPIN P V

പത്തനംതിട്ട: (truevisionnews.com) എ.ഡി.എം കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി.പി. ദിവ്യക്ക് ജാമ്യം കിട്ടില്ല എന്നാണ് താൻ പ്രതീക്ഷിച്ചിരുന്നതെന്ന് നവീന്റെ ഭാര്യ മഞ്ജുഷ.

കൂടുതൽ കാര്യങ്ങൾ അഭിഭാഷകനുമായി സംസാരിച്ച് തീരുമാനമെടുക്കുമെന്നും നിയമപോരാട്ടം തുടരുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ദിവ്യക്ക് ഇന്നാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ ഈ മാസം അഞ്ചിന് വാദം കേൾക്കൽ പൂർത്തിയാക്കിയിരുന്നു.

തലശ്ശേരി പ്രിൻസിപ്പൽ ​ജില്ല സെഷൻസ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ആണ് വിധി പറഞ്ഞത്.

ഒക്ടോബർ 29നാണ് ആത്മഹത്യ പ്രേരണകേസിൽ പി.പി. ദിവ്യയെ റിമാൻഡ് ചെയ്തത്. അന്നുമുതൽ കണ്ണൂർ പള്ളിക്കുന്നിലെ വനിത ജയിലിലാണ് ദിവ്യ. ഒക്ടോബർ 14നാണ് എ.ഡി.എമ്മിന്റെ മരണത്തിന് കാരണമായ യാത്രയയപ്പ് യോഗം നടന്നത്.

യോഗത്തിൽ ക്ഷണിക്കാതെ എത്തിയ ദിവ്യ എ.ഡി.എമ്മിനെതിരെ അഴിമതി ആരോപിച്ചു പരസ്യമായി അധിക്ഷേപിച്ചുവെന്നാണ് കേസ്. ഒക്ടോബർ 15ന് രാവിലെ എ.ഡി.എം ജീവനൊടുക്കി. അധിക്ഷേപ പ്രസംഗത്തിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് കേസ്.

ജാമ്യം ഇന്ന് പരിഗണിക്കാനിരിക്കെ, ഇന്നലെ ദി​വ്യ​യെ പാ​ർ​ട്ടി പ​ദ​വി​ക​ളി​ൽ നി​ന്ന് നീ​ക്കി ബ്രാ​ഞ്ച് ക​മ്മി​റ്റി​യി​ലേ​ക്ക് ത​രം​താ​ഴ്ത്താ​ൻ സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി​യു​ടെ അ​ടി​യ​ന്ത​ര യോ​ഗം തീ​രു​മാ​നി​ച്ചിരുന്നു. രാത്രിയോടെ തരംതാഴ്ത്തൽ നടപടിക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരവും നൽകി.

കെ. ​ന​വീ​ൻ​ബാ​ബു കൈ​ക്കൂ​ലി ​കൈ​പ്പ​റ്റി​യെ​ന്ന് ആ​വ​ർ​ത്തി​ക്കുകയാണ് ജാ​മ്യാ​പേ​ക്ഷ​യി​ൽ ന​ട​ന്ന വാ​ദ​ത്തി​ൽ ദിവ്യ ചെയ്തത്.

പെ​ട്രോ​ൾ പ​മ്പ് അ​പേ​ക്ഷ​ക​ൻ ടി.​വി. പ്ര​ശാ​ന്തും ന​വീ​ൻ​ബാ​ബു​വും ഫോ​ണി​ൽ സം​സാ​രി​ച്ചെ​ന്നും ഇ​രു​വ​രും ക​ണ്ടു​മു​ട്ടി​യ​തി​ന് സി.​സി.​ടി.​വി ദ്യ​ശ്യ​ങ്ങ​ൾ ഉ​ണ്ടെ​ന്നുമാണ് വാ​ദ​ത്തി​ൽ അ​ഭി​ഭാ​ഷ​ക​ൻ ​കെ. ​വി​ശ്വ​ൻ ചൂ​ണ്ടി​ക്കാ​ട്ടിയത്.

ര​ണ്ട് മ​ണി​ക്കൂ​ർ നീ​ണ്ട വാ​ദ​ങ്ങ​ളാണ് ദിവ്യയുടെ അഭിഭാഷകനും പ്രോ​സി​ക്യൂ​ഷ​നും ന​വീ​ന്റെ കു​ടും​ബ​ത്തിന്‍റെ അഭിഭാഷകൻ ജോ​ൺ എ​സ്. റാ​ൽ​ഫും തമ്മിൽ നടന്നത്.

#Manjusha #Naveen #wife #expected #bail #granted #legal #battle #continue

Next TV

Related Stories
#courtverdict | മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ യൂത്ത് കോണ്‍ഗ്രസ്പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

Nov 8, 2024 01:42 PM

#courtverdict | മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ യൂത്ത് കോണ്‍ഗ്രസ്പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ഹര്‍ജിക്കാരായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസ്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ ഡി തോമസ് എന്നിവരുടെ അഭിഭാഷകന്റെ...

Read More >>
#ENSureshBabu | കള്ളപ്പണം പാലക്കാട്‌ എത്തിയിട്ടുണ്ട്, സമഗ്ര അന്വേഷണം വേണം; കൃഷ്ണദാസിനെ തളളി സിപിഎം

Nov 8, 2024 01:35 PM

#ENSureshBabu | കള്ളപ്പണം പാലക്കാട്‌ എത്തിയിട്ടുണ്ട്, സമഗ്ര അന്വേഷണം വേണം; കൃഷ്ണദാസിനെ തളളി സിപിഎം

കോൺഗ്രസ് നേതാക്കൾക്ക് കള്ളപ്പണം എത്തിയെന്ന സിപിഎം വാദം തള്ളിയ കൃഷ്ണ ദാസ്, പെട്ടി വിവാദം കോൺഗ്രസ് കെണിയാണന്നും...

Read More >>
#kafirscreenshotcase | വടകര വ്യാജ സ്ക്രീന്‍ഷോട്ട് കേസ്; അന്വേഷണം വഴിമുട്ടിയതിനെതിരെ പരാതിക്കാരന്‍ വീണ്ടും ഹര്‍ജി നല്‍കി

Nov 8, 2024 01:28 PM

#kafirscreenshotcase | വടകര വ്യാജ സ്ക്രീന്‍ഷോട്ട് കേസ്; അന്വേഷണം വഴിമുട്ടിയതിനെതിരെ പരാതിക്കാരന്‍ വീണ്ടും ഹര്‍ജി നല്‍കി

അന്വേഷണം ശരിയായ ദിശയിലാണെന്നും ചില ഫോണുകൾ കൂടി ഇനി പരിശോധിക്കാനുണ്ടെന്നും പൊലീസ്...

Read More >>
#pksreemathy |  ദിവ്യക്ക് ഇപ്പോള്‍ ജാമ്യം കിട്ടിയില്ലായിരുന്നുവെങ്കില്‍ വിഷമം ഉണ്ടാക്കിയേനെ - പി കെ ശ്രീമതി

Nov 8, 2024 01:25 PM

#pksreemathy | ദിവ്യക്ക് ഇപ്പോള്‍ ജാമ്യം കിട്ടിയില്ലായിരുന്നുവെങ്കില്‍ വിഷമം ഉണ്ടാക്കിയേനെ - പി കെ ശ്രീമതി

ദിവ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായത് മനപൂര്‍വമല്ലാത്ത നിര്‍ഭാഗ്യകരമായ സംഭവം എന്നേ പറയാന്‍ പറ്റുകയുള്ളു....

Read More >>
#PPDivya | എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകണം, ദിവ്യ കണ്ണൂർ വിട്ട് പുറത്ത് പോകരുതെന്ന് ഉപാധി

Nov 8, 2024 01:05 PM

#PPDivya | എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകണം, ദിവ്യ കണ്ണൂർ വിട്ട് പുറത്ത് പോകരുതെന്ന് ഉപാധി

ദിവ്യക്കെതിരായ നടപടികള്‍ ജില്ലാ കമ്മിറ്റിയെടുക്കും. അതിനെക്കുറിച്ച് ജില്ലാ കമ്മിറ്റി തന്നെ വിശദീകരിക്കുമെന്നും അദ്ദേഹം...

Read More >>
#rahulmamkootathil |  'തന്നെ മോശക്കാരനാക്കാനായി അന്വേഷണം നീട്ടികൊണ്ടു പോകാൻ നോക്കേണ്ട, പൊലീസ് കേസിനെ ഭയമില്ല'

Nov 8, 2024 12:47 PM

#rahulmamkootathil | 'തന്നെ മോശക്കാരനാക്കാനായി അന്വേഷണം നീട്ടികൊണ്ടു പോകാൻ നോക്കേണ്ട, പൊലീസ് കേസിനെ ഭയമില്ല'

ജനങ്ങൾക്ക് റെയ്ഡിന് പിന്നിലെ യാഥാർഥൃം മനസ്സിലായെന്നും റെയ്ഡിനെ പറ്റി സിപിഐഎമ്മിൽ തന്നെ രണ്ട് അഭിപ്രായമാണെന്നും രാഹുൽ മാ​ധ്യമങ്ങളോട്...

Read More >>
Top Stories

GCC News